- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവിന്റെ സ്വത്തിന്റെ കണക്കെടുപ്പിന് ആദായനികുതി വകുപ്പും; വിജിലൻസ് പരിശോധനകഴിഞ്ഞാലുടൻ മുൻ മന്ത്രിയുടെ സമ്പത്തിനെപ്പറ്റി അന്വേഷിച്ചുതുടങ്ങും; റിട്ടേണുകളിൽ പറഞ്ഞതിനപ്പുറം സ്വത്തുണ്ടെങ്കിൽ നടപടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുൻ മന്ത്രി കെ ബാബുവിന്റെ സ്വത്തിനെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷണത്തിനൊരുങ്ങുന്നു. വിജിലൻസ് അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ അന്വേഷണം. ബാബുവിന്റെ സ്വത്തിന്റെ വിശദവിവരങ്ങൾ അന്വേഷിക്കുന്ന വിജിലൻസ് തേനിയിലെ എസ്റ്റേറ്റിന്റെ രേഖകൾ പരിശോധിച്ചുവരികയാണിപ്പോൾ. ഇതിനായി പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിൽ എത്തിയിരുന്നു. ബാബുവിന്റെയും മക്കളുടെയും മറ്റു ബന്ധുക്കളുടെയും ബിനാമികൾ എന്ന് സംശയിക്കപ്പെടുന്നവരുടേയുമെല്ലാം രേഖകൾ ഇപ്പോൾ വിജിലൻസിന്റെ കൈവശമാണ്. ഇത് വിട്ടുകിട്ടുന്ന മുറയ്ക്കായിരിക്കും ആദായനികുതി വകുപ്പിന്റെ അന്വേഷണം ആരംഭിക്കുക. ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷിച്ച എല്ലാവരുടേയും സ്വത്തിന്റെ വിവരം ആദായനികുതി വകുപ്പും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റായിരിക്കും അന്വേഷണം നടത്തുക. ബാബുവും ബന്ധുക്കളും ബിനാമികളെന്ന് സംശയിച്ചവരും സമർപ്പിച്ച ആദായനികുതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുൻ മന്ത്രി കെ ബാബുവിന്റെ സ്വത്തിനെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷണത്തിനൊരുങ്ങുന്നു. വിജിലൻസ് അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ അന്വേഷണം.
ബാബുവിന്റെ സ്വത്തിന്റെ വിശദവിവരങ്ങൾ അന്വേഷിക്കുന്ന വിജിലൻസ് തേനിയിലെ എസ്റ്റേറ്റിന്റെ രേഖകൾ പരിശോധിച്ചുവരികയാണിപ്പോൾ. ഇതിനായി പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിൽ എത്തിയിരുന്നു. ബാബുവിന്റെയും മക്കളുടെയും മറ്റു ബന്ധുക്കളുടെയും ബിനാമികൾ എന്ന് സംശയിക്കപ്പെടുന്നവരുടേയുമെല്ലാം രേഖകൾ ഇപ്പോൾ വിജിലൻസിന്റെ കൈവശമാണ്.
ഇത് വിട്ടുകിട്ടുന്ന മുറയ്ക്കായിരിക്കും ആദായനികുതി വകുപ്പിന്റെ അന്വേഷണം ആരംഭിക്കുക. ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷിച്ച എല്ലാവരുടേയും സ്വത്തിന്റെ വിവരം ആദായനികുതി വകുപ്പും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റായിരിക്കും അന്വേഷണം നടത്തുക.
ബാബുവും ബന്ധുക്കളും ബിനാമികളെന്ന് സംശയിച്ചവരും സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ ശരിയാണോ എന്ന പരിശോധനയാകും നടക്കുക. ഇതിൽ പറഞ്ഞതിനപ്പുറത്ത് കൂടുതൽ സ്വത്തുണ്ടെന്ന് കണ്ടെത്തിയാൽ ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കും.
ദിവസങ്ങൾക്കുമുമ്പ് വിജിലൻസ് ബാബുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കുകയും വൻതോതിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന നിഗമനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ചോദ്യംചെയ്യലുകളും അന്വേഷങ്ങളും പല സംഘങ്ങളായി തിരിഞ്ഞ് നടക്കുകയാണ്. ബാബുവിന് അനധികൃത സമ്പാദ്യമുണ്ടെന്ന നിഗമനം ഉറപ്പിക്കാനാവശ്യമായ തെളിവുകളും ശേഖരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ബന്ധുക്കളുടേയും അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിക്കുകയും ലോക്കറുകളിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വീടുകളിൽ നിന്ന് നിരവധി രേഖകൾ കണ്ടെടുക്കുകയും ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാമിന്റെ പക്കൽ നിന്ന് പലയിടത്തായി വാങ്ങിയ നിലങ്ങളുടെ ലിസ്റ്റും കണ്ടെടുത്തിരുന്നു. ഇവർ ചെയ്യുന്ന തൊഴിലിലും ലഭിക്കുന്ന ശമ്പളം, ലാഭം എ്ന്നിവയ്ക്കും അനുസൃതമായാണോ ഇവരുടെ സമ്പാദ്യം എ്ന്ന വിലയിരുത്തലാകും ആദ്യഘട്ടത്തിൽ നടത്തുക.