- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോകുലം ഫിനാൻസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധന നടക്കുന്നത് ഗോകുലം ഗോപാലന്റെ വീടുകളിലും കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിലും; റെയ്ഡ് ആരംഭിച്ചത് ഇന്ന് രാവിലെ എട്ട് മണി മുതൽ; നടപടി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന്
കോഴിക്കോട്: രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിൽ റെയ്ഡ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് ഇന്ന് രാവിലെയാണ് തുടങ്ങിയത്. ഗോകുലം ഗോപാലന്റെ വടകരയിലെയും ചെന്നൈയിലെയും വസതികളിലും റെയ്ഡ് നടത്തുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡിനെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ് നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ 30 ശാഖകളിലും തമിഴ്‌നാട്ടിലെ 25 ശാഖകളി ലും റെയ്ഡ് നടക്കുന്നുണ്ട്. ഗോകുലം ഫിനാൻസ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉ
കോഴിക്കോട്: രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിൽ റെയ്ഡ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് ഇന്ന് രാവിലെയാണ് തുടങ്ങിയത്. ഗോകുലം ഗോപാലന്റെ വടകരയിലെയും ചെന്നൈയിലെയും വസതികളിലും റെയ്ഡ് നടത്തുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡിനെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ് നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ 30 ശാഖകളിലും തമിഴ്‌നാട്ടിലെ 25 ശാഖകളി ലും റെയ്ഡ് നടക്കുന്നുണ്ട്.
ഗോകുലം ഫിനാൻസ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.