കൊച്ചി: പ്രതീക്ഷകൾ തെറ്റിക്കാതെ മോദി വൻ വിജയത്തോടെ ഭരണം പിടിച്ചെടുത്തപ്പോൾ ഇന്ത്യയുടെ വിദേശ നിക്ഷേപം ലക്ഷം കോടി രൂപ കവിഞ്ഞു. പുതിയ സർക്കാർ നിലവിൽ വരുമെന്നതിനാൽ സാമ്പത്തികലോകം വൻ പ്രതീക്ഷയിലായിരുന്നു. ഇതിനെനത്തുടർന്നാണ് വിദേശനിക്ഷേപം ഇത്രയേറെ കുതിച്ചുയരാൻ കാരണം. വിദേശ നിക്ഷേപകർ പുതിയസർക്കാരിനെനക്കുറിച്ചുള്ള വിശ്വാസം ഇന്ത്യൻ നിക്ഷേപകരേക്കാൾ ഏറെ വച്ചുപുലർത്തിയതോടെ ഓഹരി കടപ്പത്ര വിപണികളിലേക്ക് വിദേശ പണം കുത്തനേന ഒഴുകുകയായിരുന്നു. 2014ൽ ഇതുവരെ ഇന്ത്യൻ കടപ്പത്ര ഓഹരി വിപണികളിലെത്തിയ ആകെ വിദേശ നിക്ഷേപം 74,000 കോടി രൂപയാണ്.


കഴിഞ്ഞ വർഷം സെപ്തംബറിലാണ് ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നിയോഗിച്ചത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകൾ പ്രകാരം അന്നു മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യൻ ഓഹരി കടപ്പത്ര വിപണികളിലായി വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപച്ചത് 1.02 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയിൽ 88,772 കോടി രൂപയും കടപ്പത്ര വിപണിയിൽ 13,999 കോടി രൂപയും.