- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഗപ്പൂർ: ഇന്ത്യൻ വനിതകൾക്കും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം. ഫൈനലിൽ ചൈനയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെൺകുട്ടികൾ കിരീടം ചൂടിയത്. ആവേശകരമായ മത്സരത്തിൽ കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ദീപിക നേടിയ ഗോളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 13ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിലൂടെ ദീപ് ഗ്രേസാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. 44ാം മിനിറ്റിൽ സോഗ് മിങ്ഗ്‌ലിങ് ചൈനയ്ക്കായി സമനില ഗോൾ നേടി. 60ാം മിനിറ്റിലാണ് ദീപിക ഇന്ത്യയുടെ വിജയഗോൾ നേടിയത്. നാലാം തവണയാണ് ഇന്ത്യയുടെ വനിതാ ടീം ഏഷ്യൻ ചാമ്പ്യന്മാരാകുന്നത്. ദിവസങ്ങൾക്കു മുമ്പാണു പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായത്.
സിംഗപ്പൂർ: ഇന്ത്യൻ വനിതകൾക്കും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം. ഫൈനലിൽ ചൈനയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെൺകുട്ടികൾ കിരീടം ചൂടിയത്. ആവേശകരമായ മത്സരത്തിൽ കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ദീപിക നേടിയ ഗോളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
13ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിലൂടെ ദീപ് ഗ്രേസാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. 44ാം മിനിറ്റിൽ സോഗ് മിങ്ഗ്‌ലിങ് ചൈനയ്ക്കായി സമനില ഗോൾ നേടി. 60ാം മിനിറ്റിലാണ് ദീപിക ഇന്ത്യയുടെ വിജയഗോൾ നേടിയത്. നാലാം തവണയാണ് ഇന്ത്യയുടെ വനിതാ ടീം ഏഷ്യൻ ചാമ്പ്യന്മാരാകുന്നത്.
ദിവസങ്ങൾക്കു മുമ്പാണു പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായത്.
Next Story