ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യക്ക് ജയം. ശ്രീലങ്കയെ എതിരില്ലാത്ത എട്ട് ഗോളിനാണ് ഇന്ത്യ തോൽപിച്ചത്. രുപീന്ദർ പാൽ സിങ് ഹാട്രിക് നേടി. രമൺ ദീപ് സിങ് രണ്ടുഗോളും നിക്കിൻ തിമ്മയ്യ, ചിങ്‌ലിൻസന സിങ്, വി ആർ രഘുനാഥ് എന്നിവർ ഓരോഗോളും നേടി. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ഒമാനുമായാണ്.

അതേസമയം, ബാസ്‌കറ്റ് ബോൾ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ സൗദി അറേബ്യ പരാജയപ്പെടുത്തി. സ്‌കോർ: 73-67. വനിത ഫുട്‌ബോളിലും ഇന്ത്യ കനത്ത തോൽവി ഏറ്റുവാങ്ങി. തായ്‌ലൻഡാണ് എതിരില്ലാത്ത പത്തുഗോളിന് ഇന്ത്യയെ തോൽപിച്ചത്.