- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
56 കൊല്ലം പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയാൽ യുദ്ധത്തിന് ഇടയാക്കും; പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ ഇന്ത്യക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: സിന്ധു നദീജല വിനിയോഗ കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ യുദ്ധത്തിന് ഇടയാക്കുമെന്നു പാക്കിസ്ഥാൻ. 56 കൊല്ലം പഴക്കമുള്ള കരാറിൽ നിന്നു പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ ഇന്ത്യക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി. നദീജലവിനിയോഗ കരാർ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി റദ്ദാക്കാൻ സാധിക്കില്ലെന്നും പാക്ക് പ്രധാനമന്ത്രിയുെട വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. മുൻപ് നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ പോലും കരാറിൽ ഇളക്കം തട്ടിയിട്ടില്ലെന്ന് ഓർക്കണമെന്നും അസീസ് കൂട്ടിച്ചേർത്തു. സിന്ധുനദീജല കരാർ പുനഃപരിശോധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു മറുപടിയായായിരുന്നു സർതാജ് അസീസിന്റെ പരാമർശം. 18 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധുനദീജല കരാർ പുനഃപരിശോധിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മോദി
ഇസ്ലാമാബാദ്: സിന്ധു നദീജല വിനിയോഗ കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ യുദ്ധത്തിന് ഇടയാക്കുമെന്നു പാക്കിസ്ഥാൻ. 56 കൊല്ലം പഴക്കമുള്ള കരാറിൽ നിന്നു പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ ഇന്ത്യക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി.
നദീജലവിനിയോഗ കരാർ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി റദ്ദാക്കാൻ സാധിക്കില്ലെന്നും പാക്ക് പ്രധാനമന്ത്രിയുെട വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. മുൻപ് നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ പോലും കരാറിൽ ഇളക്കം തട്ടിയിട്ടില്ലെന്ന് ഓർക്കണമെന്നും അസീസ് കൂട്ടിച്ചേർത്തു. സിന്ധുനദീജല കരാർ പുനഃപരിശോധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു മറുപടിയായായിരുന്നു സർതാജ് അസീസിന്റെ പരാമർശം.
18 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധുനദീജല കരാർ പുനഃപരിശോധിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മോദി വ്യക്തമാക്കിയത്. സിന്ധുനദിയിൽ നിന്നുള്ള ജലം പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളെ കുറിച്ച് ആലോചിക്കണമെന്നും മോദി പറഞ്ഞിരുന്നു. ഇതിനു പുറമേ പാക്കിസ്ഥാനെ അതിസൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിയും ഇന്ത്യ ആലോചിക്കുകയാണ്. ഇതോടെ വാണിജ്യ രംഗത്തെ ഉഭയകക്ഷി ബന്ധം വിച്ഛേദിക്കപ്പെടും.
ഉറി ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്തുന്നതിനുള്ള നടപടിയാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വാക്‌പോരിലും വിഷയം വന്നു. യു.എന്നിൽ പാക്കിസ്ഥാന് ശക്തമായ താക്കീത് ഇന്ത്യ നൽകുകയും ചെയ്തിരുന്നു.
ഗാട്ട് കരാറിന്റെ ഭാഗമായി 1996ലാണ് പാക്കിസ്ഥാന് ഇന്ത്യ അതിസൗഹൃദ രാഷ്ട്ര പദവി നൽകിയത്. ഇതനുസരിച്ച് ലോകവ്യാപര സംഘടനയിലെ മറ്റ് അംഗങ്ങളെക്കാൾ കൂടുതൽ പരിഗണന പാക്കിസ്ഥാന് ഇന്ത്യ നൽകിവരുന്നുണ്ടായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ഇന്ത്യയുടെ പുതിയ നീക്കം.