ചൈന ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിനുള്ള നീക്കം നടത്തുന്നുവെന്ന് ഇന്ത്യയെ പറഞ്ഞ് പേടിപ്പിക്കാനുള്ള കപടതന്ത്രം പയറ്റി ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തി. ഇന്ത്യയെ ആക്രമിക്കാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അഥവാ പിഎൽഎ സിക്കിം അതിർത്തിയിലേക്ക് വൻ സന്നാഹത്തോടെ നീങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളായിരുന്നു ചൈനീസ് മാധ്യമങ്ങളിൽ സമീപദിവസങ്ങളിലായി നിറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള നുണ പറഞ്ഞ് പേടിപ്പിച്ച് സമ്മർദം ചെലുത്തി ഇന്ത്യയിൽ നിന്നും എന്തെങ്കിലും കാര്യം നേടിയെടുക്കാമെന്ന് കരുതേണ്ടെന്നാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

ലഡാക്ക് മുതൽ അരുണാചൽ വരെയുള്ള മൊത്തം അതിർത്തികളിലോ ചൈന സൈനിക നീക്കം ഇന്ത്യക്കെതിരെ ആരംഭിച്ചിട്ടില്ലെന്നും ടിബറ്റിൽ പിഎൽഎയുടെ സൈനിക അഭ്യാസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക ഇന്ത്യൻ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. ടിബറ്റിലെ സിക്കിം അതിർത്തിയിലേക്ക് ഇന്ത്യയ്‌ക്കെതിരെ പിഎൽഎ വൻ തോതിൽ സൈനിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് നീക്കം നടത്താൻ തുടങ്ങിയെന്ന ചൈനീസ് മാധ്യമങ്ങളിലെ വാർത്തയോടാണ് ഇന്ത്യൻ ഉറവിടങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ഭൂട്ടാനീസ് ടെറിട്ടെറിയിലെ ഡോക്ലാം പ്ലേറ്റിൽ നിന്നും പേടിപ്പിച്ച് സമ്മർദം ചെലുത്തി ഇന്ത്യൻ സേനകളെ പിൻവലിപ്പിക്കാനുള്ള തന്ത്രമാണ് ഇത്തരത്തിൽ ചൈന പയറ്റുന്നതെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യൻ ഒഫീഷ്യലുകൾ വ്യക്തമാക്കുന്നു. ഡോക്ലാം പ്ലേറ്റിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഒരു മാസത്തോളമായി തമ്പടിച്ചിട്ടുണ്ട്. ടിബെറ്റിലൈ ട്‌സാൻഗ്‌പോയ്ക്ക് തെക്ക് ഭാഗത്ത് പിഎൽഎ അലോസരപ്പെടുത്തുന്ന നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ഇന്ത്യൻ ഉറവിടങ്ങൾ പറയുന്നത്. എന്നാൽ രണ്ട് രാജ്യങ്ങളുടെയും സൈന്യങ്ങൾ ഡോക്ലാം പ്ലേറ്റിൽ തങ്ങളുടെ സ്ഥാനത്ത് നിലകൊള്ളുന്നുവെന്നും ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു.

സമീപകാലത്ത് ടിബെറ്റിൽ നടന്ന ഏറെ ശ്രദ്ധിക്കപ്പെട്ട സൈനിക പരിശീലനം പതിവ് നടക്കുന്ന നീക്കമാണെന്നും ഇന്ത്യ പറയുന്നു. ജൂണിൽ എൽഹാസയ്ക്ക് സമീപമായിരുന്നു ഇത് നടന്നിരുന്നത്. അതിർത്തിയിൽ നിന്നും വെറും 700 കിലോമീറ്റർ മാത്രമേ ഇവിടേക്കുണ്ടായിരുന്നുള്ളൂ. എല്ലാ ആർമികളും തുടർച്ചയായി സൈനിക അഭ്യാസം നടത്താറുണ്ടെന്നും ഇതിനെയും അത്തരത്തിൽ മാത്രം കണ്ടാൽ മതിയെന്നും ഇന്ത്യൻ ഉറവിടങ്ങൾ അഭിപ്രായപ്പെടുന്നു. എന്നാൽ നോർത്തേൺ ടിബറ്റിലേക്ക് ആയുധങ്ങളും ഉപകരണങ്ങളുമായി ചൈനീസ് സേന നീങ്ങുന്നുണ്ടെന്ന് തന്നെയാണ് ചൈനീസ് ഗവൺമെന്റിന്റെ ഉടമസ്ഥതയിള്ളു പിഎൽഎ ഡെയിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തർക്ക പ്രദേശത്ത് ഇന്ത്യയുടെ കൂടുതൽ ട്രൂപ്പുകളുണ്ടെങ്കിലും ചൈന വളരെ വേഗത്തിൽ ശക്തമാ ട്രൂപ്പുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓർഗനായ പീപ്പിൽസ് ഡെയിലി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.