- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ രണ്ട് അയൽക്കാരെന്ന നിലയിലും രണ്ട് പരമ്പരാഗത സംസ്‌കാരങ്ങളെന്ന നിലയിലും ഇന്ത്യയും ചൈനയും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്; ആഗ്രഹിക്കുന്നത് നല്ല അൽബന്ധവും സൗഹൃദവും; പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല; ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ചൈന കാണുന്നത് ഇങ്ങനെ
ബെയ്ജിങ്: ഇന്ത്യയോട് പിണങ്ങക തങ്ങളുടെ ലക്ഷ്യമല്ലെന്ന് പ്രഖ്യാപിച്ച് ചൈന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നല്ല അയൽബന്ധവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിശദീകരിക്കുന്നു. അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവിധ ലോകരാജ്യങ്ങളുമായി കഴിഞ്ഞ വർഷം ചൈന പുലർത്തിയ ബന്ധത്തെക്കുറിച്ചും നയതന്ത്ര ഇടപെടലുകളെക്കുറിച്ചും വിശദമായി എഴുതിയ ലേഖനത്തിലാണ് വാങ് യി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചത്. ദോക് ലാമിൽനിന്ന് ഇന്ത്യ ൈസന്യത്തെയും യുദ്ധസന്നാഹങ്ങളും പിൻവലിച്ചത് ചൈനയുടെ നയതന്ത്ര നീക്കത്തിന്റെ ഫലമാണെന്നും വാങ് യി അവകാശപ്പെട്ടു. 'ചൈനീസ് ഇന്റർനാഷണൽ സ്റ്റഡീ'സിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രി നിലപാട് വിശദീകരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന 'ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്' പുറത്തിറക്കുന്ന മാസികയിലൂടെയാണ് ചൈന വിദേശകാര്യ നയം പ്രഖ്
ബെയ്ജിങ്: ഇന്ത്യയോട് പിണങ്ങക തങ്ങളുടെ ലക്ഷ്യമല്ലെന്ന് പ്രഖ്യാപിച്ച് ചൈന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നല്ല അയൽബന്ധവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിശദീകരിക്കുന്നു. അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിവിധ ലോകരാജ്യങ്ങളുമായി കഴിഞ്ഞ വർഷം ചൈന പുലർത്തിയ ബന്ധത്തെക്കുറിച്ചും നയതന്ത്ര ഇടപെടലുകളെക്കുറിച്ചും വിശദമായി എഴുതിയ ലേഖനത്തിലാണ് വാങ് യി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചത്. ദോക് ലാമിൽനിന്ന് ഇന്ത്യ ൈസന്യത്തെയും യുദ്ധസന്നാഹങ്ങളും പിൻവലിച്ചത് ചൈനയുടെ നയതന്ത്ര നീക്കത്തിന്റെ ഫലമാണെന്നും വാങ് യി അവകാശപ്പെട്ടു. 'ചൈനീസ് ഇന്റർനാഷണൽ സ്റ്റഡീ'സിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രി നിലപാട് വിശദീകരിക്കുന്നത്.
ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന 'ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്' പുറത്തിറക്കുന്ന മാസികയിലൂടെയാണ് ചൈന വിദേശകാര്യ നയം പ്രഖ്യപിക്കുന്നത്. ചൈനയുടേയും ഇന്ത്യയുടേയും സൈന്യങ്ങൾ മുഖാമുഖമെത്തിയ ദോക് ലാ സംഘർഷത്തിൽ ഏറ്റവും നിയന്ത്രണത്തോടെയാണ് ചൈനീസ് സൈന്യം പെരുമാറിയത്. ഇന്ത്യയുമായി ചൈനയ്ക്കുള്ള മികച്ച നയതന്ത്ര ബന്ധമാണ് ഇതിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
വലിയ രണ്ട് അയൽക്കാരെന്ന നിലയിലും രണ്ട് പരമ്പരാഗത സംസ്‌കാരങ്ങളെന്ന നിലയിലും ഇന്ത്യയും ചൈനയും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും വാങ് യി ലേഖനത്തിൽ കുറിച്ചു. അതേസമയം, രാജ്യത്തിന്റെ പരമാധികാരം ആർക്കും അടിയറവു വയ്ക്കില്ലെന്നും വാങ് യി വ്യക്തമാക്കി.