ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള നെതർലൻഡ്‌സും മൂന്നാമതുള്ള ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. ഡിസംബർ 6 മുതൽ 14 വരെ ഭുവനേശ്വറിലാണ് ചാമ്പ്യൻഷിപ്പ്. പൂൾ ബിയിൽ ലോകകപ്പ് വെങ്കല മെഡൽ ജേതാക്കളായ അർജന്റീനയെയും ഇന്ത്യക്ക് മറികടക്കേണ്ടി വരും.

പൂൾ എയിൽ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാക്കളായ ഇംഗ്ലണ്ട്, ബെൽജിയം, പാക്കിസ്ഥാൻ എന്നീ ടീമുകളാണുള്ളത്.