- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യ; സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
പാരീസ്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഇന്ത്യക്കു സ്ഥിരാംഗത്വം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരാംഗത്വം എന്നത് ഇന്ത്യയുടെ അവകാശമാണെന്നും മോദി പറഞ്ഞു. പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിൽ എത്തിയപ്പോഴാണ് നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്
പാരീസ്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഇന്ത്യക്കു സ്ഥിരാംഗത്വം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരാംഗത്വം എന്നത് ഇന്ത്യയുടെ അവകാശമാണെന്നും മോദി പറഞ്ഞു. പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിൽ എത്തിയപ്പോഴാണ് നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ ദിവസം യുനെസ്‌കോ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം സംസാരിച്ചിരുന്നു.
രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യ കഴിഞ്ഞ കുറേ നാളുകളായി യാചിക്കുകയായിരുന്നു. എന്നാൽ ഞങ്ങൾ അത് അവകാശപ്പെടുകയാണ്. ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട മഹാത്മ ഗാന്ധി, ശ്രീ ബുദ്ധൻ തുടങ്ങിയവരുടെ നാടാണ് ഇന്ത്യ. ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കുക എന്നതാണ് അവർക്ക് നൽകാനാവുന്ന ഏറ്റവും വലിയ ആദരവെന്നും മോദി ചൂണ്ടിക്കാട്ടി.
സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രത്തിനിടെ ഇന്ത്യ യുദ്ധത്തിന് വേണ്ടി നിലകൊണ്ടിട്ടില്ല. യുഎന്നിന്റെ സമാധാന ശ്രമങ്ങൾക്കൊപ്പം ഇന്ത്യ എന്നും നിലകൊണ്ടിട്ടുണ്ട്. ലോകമഹായുദ്ധ കാലത്ത് 14 ലക്ഷം ഇന്ത്യക്കാരാണ് യുദ്ധമുഖത്ത് ഉണ്ടായിരുന്നത്. എന്നാൽ അത് ഒരിക്കലും ഞങ്ങൾക്കു വേണ്ടിയായിരുന്നില്ല.
ലോക സമാധാനം എന്ന തത്വത്തിലാണ് ഇന്ത്യക്കാർ വിശ്വസിക്കുന്നത്. ത്യാഗത്തിലും വിശ്വാസത്തിലും അടിയുറച്ചവരാണ് ഇന്ത്യക്കാർ. പൂർവികർ ഇത്തരത്തിലൊരു പാരമ്പര്യം ബാക്കി വച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വലുപ്പം മറ്റു രാജ്യങ്ങൾക്ക് അറിയില്ല. അത് അവരെ മനസിലാക്കുകയാണ് ലക്ഷ്യം. ഒരിക്കൽ എല്ലാവരും ഇന്ത്യയെ മനസിലാക്കും. ആ കാലം വിദൂരമല്ലെന്നും മോദി പറഞ്ഞു.