- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം; മുപ്പതു സ്ഥാനങ്ങൾ മുന്നോട്ടു കയറി ഇന്ത്യ 100ാം സ്ഥാനത്ത്; പ്രവർത്തന മികവു കാട്ടിയ ആദ്യ പത്തു രാജ്യങ്ങളിൽ ഇന്ത്യയ്ക്കും സ്ഥാനം; സാമ്പത്തിക പരിഷ്കാരങ്ങൾ ലക്ഷ്യം കണ്ടു തുടങ്ങിയതായി ലോകബാങ്ക്
ന്യൂഡൽഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. മുപ്പതു സ്ഥാനങ്ങൾ മുന്നോട്ടു കയറിയ ഇന്ത്യ പട്ടികയിൽ 100ാം സ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിനു പിന്നിലെന്നു ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. മോദി സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. 2017 ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാണിച്ച രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യമാത്രമാണ് അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ രാജ്യം. 2003 മുതൽ നിർദ്ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കരണങ്ങളിൽ പകുതിയോളം കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന കാര്യം റിപ്പോർട്ടിൽ എടുത്തുപറയുന്നു. ചരക്കുസേവന നികുതി,
ന്യൂഡൽഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. മുപ്പതു സ്ഥാനങ്ങൾ മുന്നോട്ടു കയറിയ ഇന്ത്യ പട്ടികയിൽ 100ാം സ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിനു പിന്നിലെന്നു ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. മോദി സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
2017 ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാണിച്ച രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യമാത്രമാണ് അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ രാജ്യം. 2003 മുതൽ നിർദ്ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കരണങ്ങളിൽ പകുതിയോളം കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന കാര്യം റിപ്പോർട്ടിൽ എടുത്തുപറയുന്നു. ചരക്കുസേവന നികുതി, നിയമ പരിഷ്‌കരണങ്ങൾ തുടങ്ങിയവയാണ് സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങൾ.
ചെറുകിട വ്യവസായം തുടങ്ങുന്നതിനായി നിക്ഷേപം നടത്താൻ ഇന്ത്യ മികച്ചയിടമാണെന്ന് ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. വ്യവസായങ്ങൾ തുടങ്ങാനുള്ള വായ്പ ലഭിക്കാനുള്ള സാധ്യത ഇന്ത്യയിൽ കൂടുതലാണ്. നികുതി അടക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ മുന്നേറ്റമുണ്ടായി. പാപ്പരാകുന്ന കമ്പനികൾക്ക് 90 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിയമ പരിഷ്‌കരണം ഉണ്ടായി. നോട്ട് അസാധുവാക്കൽ ഇന്ത്യയിൽ നികുതിദായകരുടെ എണ്ണം വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ജിഎസ്ടി നടപ്പിലാക്കിയതോടെ നാൽപ്പതിലധികം വരുന്ന നികുതികളെയും സെസ്സുകളെയും ലയിപ്പിച്ചതായും ഇത് നടപടിക്രമങ്ങൾ ലളിതമാക്കിയെന്നും റിപ്പോർട്ട് പറയുന്നു. മാത്രമല്ല പരിഷ്‌കരണങ്ങൾ തുടരുന്നത് ഭാവിയിൽ ഇന്ത്യയ്ക്ക് കുതിപ്പ് നൽകുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. വ്യവസായ സൗഹൃദ രാജ്യങ്ങളിൽ 100-ാം സ്ഥാനത്തെത്തിയതോടെ ആദ്യ 50 ൽ ഇന്ത്യയ്ക്ക് ഉടൻതന്നെ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പങ്കുവെച്ചു.
കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലേക്കുള്ളതാണെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ടെന്ന് അരുൺജെയ്റ്റ്ലി പറയുന്നു. കേന്ദ്രസർക്കാരിന്റെ നയങ്ങൾ മൂലം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടായെന്ന ആരോപണങ്ങളെ തുടർന്ന പ്രതിരോധത്തിലായ മോദി സർക്കാരിന് കൂടുതൽ ഊർജം നൽകുന്നതാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്.
വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്. 2003 മുതൽ നിർദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളിൽ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.