- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018 ഓടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകും; അടുത്ത 15 വർഷത്തിനിടയിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥകൾ കുതിച്ചുയരും; യൂറോപ്യൻ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ നേട്ടം കൈവരിക്കുമെന്ന് സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് റിപ്പോർട്ട്
ലണ്ടൻ: 2018ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ബ്രിട്ടൺ ഫ്രാൻസ് എന്നീ യൂറോപ്യൻ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുകയെന്നും സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമാണിത്. അടുത്ത 15 വർഷത്തിനിടയിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥകൾ കുതിച്ചുയരും. ഇതിന്റെ ഭാഗമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഏജൻസി പ്രവചിക്കുന്നു. നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി ഇന്ത്യൻ സമ്പദ് രംഗത്തുണ്ടായിരിക്കുന്ന മാന്ദ്യം താത്കാലികമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. ഡോളറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ 2018ൽ ബ്രിട്ടണെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും സന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ഡെപ്യൂട്ടി ചെയർമാൻ ഡഗ്ലസ് മക്വില്യംസ് പറഞ്ഞു. ചൈന 2032
ലണ്ടൻ: 2018ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ബ്രിട്ടൺ ഫ്രാൻസ് എന്നീ യൂറോപ്യൻ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുകയെന്നും സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമാണിത്.
അടുത്ത 15 വർഷത്തിനിടയിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥകൾ കുതിച്ചുയരും. ഇതിന്റെ ഭാഗമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഏജൻസി പ്രവചിക്കുന്നു. നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി ഇന്ത്യൻ സമ്പദ് രംഗത്തുണ്ടായിരിക്കുന്ന മാന്ദ്യം താത്കാലികമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ഡോളറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ 2018ൽ ബ്രിട്ടണെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും സന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ഡെപ്യൂട്ടി ചെയർമാൻ ഡഗ്ലസ് മക്വില്യംസ് പറഞ്ഞു.
ചൈന 2032ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായേക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. 2032 ഓടെ റഷ്യ പതിനൊന്നാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. ബ്രിട്ടൺ വരുംവർഷങ്ങളിൽ സാമ്പത്തികമായി പിന്നാക്കംപോകുമെന്നും റിപ്പോർട്ട് പറയുന്നു.