- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്കുതിപ്പിന് 23 പടി കയറി ഇന്ത്യ; ബിസിനസ് ചെയ്യാൻ പറ്റിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 77ാമതെത്തി; വേൾഡ് ബാങ്ക് റാങ്കിങിൽ മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ സ്ഥാനം 65 രാജ്യങ്ങളെ മറികടന്നു; ലൈസൻസ് രാജിന്റെ പേരിൽ ഇന്ത്യയെ കളിയാക്കിയിരുന്ന ലോകരാജ്യങ്ങളുടെ മുന്നിൽ അഭിമാന നിമിഷം
ഡൽഹി: ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന കാര്യം വരുമ്പോൾ ലോകരാജ്യങ്ങൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കുമായിരുന്നു. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം അങ്ങനെ അല്ല കാര്യങ്ങൾ എന്നാണ് ലോകബാങ്ക് പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ബിസിനസ് ചെയ്യുന്നതിന് സൗകര്യപ്രതമായ രാജ്യങ്ങളുടെ പട്ടികയിൽ വലിയ കുതിച്ച് ചാട്ടാണ് ഈ മേഖലയിൽ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കിൽ നിന്നും 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 77ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റേക് ഹോൾഡേഴ്‌സിന്റെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ചാണ് റാങ്കിങ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിൽ കണ്‌സ്‌ട്രെക്ഷൻ പെർമിറ്റ് ലബിക്കുന്നതിനും രാജ്യാതിർഥിയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതും മുൻപത്തേതിലും സൗകര്യപ്രതമാണ് എന്നാണ് അഭിപ്രായം. ലോക രാജ്യങ്ങളിൽ തന്നെ ഈ മേഖലയിൽ വലിയ ഗുണമാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം 78ാം റാങ്കിൽ നിന്നും 46ാം സ്ഥാനത്ത് ഉയർന്ന ചൈനയാണ് വലിയ കുതിപ്പുണ്ടാക്കിയത്
ഡൽഹി: ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന കാര്യം വരുമ്പോൾ ലോകരാജ്യങ്ങൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കുമായിരുന്നു. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം അങ്ങനെ അല്ല കാര്യങ്ങൾ എന്നാണ് ലോകബാങ്ക് പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ബിസിനസ് ചെയ്യുന്നതിന് സൗകര്യപ്രതമായ രാജ്യങ്ങളുടെ പട്ടികയിൽ വലിയ കുതിച്ച് ചാട്ടാണ് ഈ മേഖലയിൽ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കിൽ നിന്നും 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 77ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ.
സ്റ്റേക് ഹോൾഡേഴ്‌സിന്റെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ചാണ് റാങ്കിങ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിൽ കണ്‌സ്‌ട്രെക്ഷൻ പെർമിറ്റ് ലബിക്കുന്നതിനും രാജ്യാതിർഥിയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതും മുൻപത്തേതിലും സൗകര്യപ്രതമാണ് എന്നാണ് അഭിപ്രായം. ലോക രാജ്യങ്ങളിൽ തന്നെ ഈ മേഖലയിൽ വലിയ ഗുണമാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം 78ാം റാങ്കിൽ നിന്നും 46ാം സ്ഥാനത്ത് ഉയർന്ന ചൈനയാണ് വലിയ കുതിപ്പുണ്ടാക്കിയത്.കഴിഞ്ഞ വർഷം മുതലുള്ള കണക്കുകളിൽ 53 സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം 65 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.
സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിസന്ധി നേരിടുന്ന ബിജെപി സർക്കാരിന് ഈ നേട്ടം വലിയ ആശ്വാസമാണ് പകരുന്നത്. കൂടുതൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇനി ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യയിലേക്ക് എത്തും എന്ന കണക്കുകൂട്ടൽ ആണ് ഇപ്പോൾ.
ലോക റാങ്കിങിൽ ഈ കുതിപ്പുണ്ടാക്കിയത് അന്താരാഷ്ട്ര മേഖലയിൽ വലിയ നേട്ടമുണ്ടാക്കും.ലോക ബാങ്ക് പുറത്ത് വിട്ട റാങ്കിങ് സംരംഭകരും കാര്യമായി തന്നെ റഫറൻസ് ചെയ്യുന്ന ഒന്നാണ്. ഫാക്ടറി സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നിർണ്ണയിക്കുന്നതിലും ഈ റാങ്കിങിനെ ആണ് ആശ്രയിക്കുന്നത്. പത്തിൽ ആറ് മേഖലയിലും മികച്ച നേട്ടമുണ്ടാക്കിയതും ഇന്ത്യക്ക് തുണയായി. മുംബൈ ഡൽഹി എന്നിവിടങ്ങളിലെ നഗരഭരണ വിഭാഗവുമായും ചേർന്നാണ് സർവ്വേ നടത്തിയത്.
അടുത്ത വർഷം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് സെന്റർ ഫോർ ഇക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച് കൺസൽറ്റൻസി 2018 റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്തും ഉണർവ് പ്രകടമാകുമെന്നും റിപ്പോർട്ട് പറയുന്നു. ചെലവ് കുറഞ്ഞ ഊർജ ലഭ്യതയും, സാങ്കേതിക വിദ്യയുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ കുതിപ്പ് മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കും ഊർജം പകരും. 15 വർഷത്തിനുള്ളിൽ ലോകത്തിലെ 10 സാമ്പത്തിക ശക്തികളിൽ ഏഷ്യൻ രാജ്യങ്ങളാകും മുന്നിൽ. സാമ്പത്തിക രംഗത്തു ചില തിരിച്ചടികൾ ഇന്ത്യ നേരിട്ടുവെങ്കിലും ഇവയെ തരണംചെയ്യാൻ ഇന്ത്യയ്ക്ക് അനായാസം കഴിയും. ഇതുവഴി യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മറികടക്കുകയും ചെയ്യും. റിസർച് വിഭാഗം ഡപ്യൂട്ടി ചെയർമാൻ ഡഗ്ലസ് മക് വില്യംസ് പറയുന്നു. നോട്ട് നിരോധനവും ചരക്ക്, സേവന നികുതിയും ഇന്ത്യയുടെ വളർച്ചയ്ക്ക് വേഗം കുറച്ചു. 2032ൽ യുഎസിനെ കടത്തിവെട്ടി ചൈന സാമ്പത്തിക വളർച്ചയിൽ ഒന്നാമതെത്തുമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ.