ന്യൂഡൽഹി: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് ഡബിൾസിൽ ഇന്ത്യ ചെക്ക് റിപ്പബ്ലിക്കിനോടു തോറ്റു. ലിയാൻഡർ പെയ്‌സ്-രോഹൻ ബൊപ്പണ്ണ സഖ്യമാണ് ചെക് ജോടിയായ റാഡക് സ്റ്റെപാനെക്-ആദം പവൽസെക് സഖ്യത്തോടു മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിനൊടുവിൽ തോറ്റത്. സ്‌കോർ 7-5, 6-2, 6-2. ഇതോടെ ചെക് 2-1ന് മുന്നിലെത്തി. ഇനി റിവേഴ്‌സ് സിംഗിൾസിൽ രണ്ടുമത്സരവും ജയിച്ചാലേ ഇന്ത്യക്ക് അടുത്ത റൗണ്ടിൽ കടക്കാനാകു.