- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തവർഷം തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച നേടുമെന്ന് ആഗോള നിക്ഷേപക ബാങ്ക്; നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ തകർത്തുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ മോദി സർക്കാരിന് പിന്തുണയുമായി നോമുറ; പടിപടിയായി ഇന്ത്യ മുന്നേറുന്നുവെന്നും വിലയിരുത്തൽ
സിംഗപ്പൂർ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കറൻസി നിരോധനത്തിനും ജിഎസ്ടിക്കും ശേഷം വലിയ തകർച്ചയെ നേരിടുകയാണെന്ന വിമർശനം മോദി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി ഉയർത്തുന്നതിനിടെ കേന്ദ്രത്തിന് ആശ്വാസമായി ആഗോള നിക്ഷേപക ബാങ്ക് രംഗത്തെത്തി. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അടുത്തവർഷംതന്നെ ഉയർന്ന് 7.5% വളർച്ച രേഖപ്പെടുത്തുമെന്ന് ആഗോള നിക്ഷേപക ബാങ്കായ നോമുറയാണ് വ്യക്തമാക്കുന്നത്. 2017ലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി 5.7% ആയിരുന്നു. മൂന്നാം പാദത്തിൽ ഇത് 6.3% ആയി ഉയർന്നു. നാലാം പാദത്തിൽ 6.7% ആകുമെന്നാണു നോമുറയുടെ വിലയിരുത്തുന്നത്. ആഗോള നിക്ഷേപക ബാങ്ക് തന്നെ ഇത്തരത്തിൽ പ്രതികരിച്ചതോടെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അന്താരാഷ്ട്ര തലത്തിൽ അത് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ ഉയരുന്നത്. ഈ വർഷം ആകെ 6.2% വളർച്ച കൈവരിക്കാനാകുമെന്നും 2018ൽ അത് 7.5% ആകുമെന്നും നോമുറ പറയുന്നു. നോട്ടുനിരോധനവും അതിന് പിന്നാലെ നടപ്പാക്കിയ ജിഎസ്ടിയും വൻ തിരിച്ചടിയാണ് ഇന്ത്യൻ വളർച്ചയ്‌ക്കെന്നും ഒരുപാടുകാലം ഇതിന്റെ പ്രതിഫലനം രാജ്യത്തിന്റെ വള
സിംഗപ്പൂർ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കറൻസി നിരോധനത്തിനും ജിഎസ്ടിക്കും ശേഷം വലിയ തകർച്ചയെ നേരിടുകയാണെന്ന വിമർശനം മോദി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി ഉയർത്തുന്നതിനിടെ കേന്ദ്രത്തിന് ആശ്വാസമായി ആഗോള നിക്ഷേപക ബാങ്ക് രംഗത്തെത്തി. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അടുത്തവർഷംതന്നെ ഉയർന്ന് 7.5% വളർച്ച രേഖപ്പെടുത്തുമെന്ന് ആഗോള നിക്ഷേപക ബാങ്കായ നോമുറയാണ് വ്യക്തമാക്കുന്നത്.
2017ലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി 5.7% ആയിരുന്നു. മൂന്നാം പാദത്തിൽ ഇത് 6.3% ആയി ഉയർന്നു. നാലാം പാദത്തിൽ 6.7% ആകുമെന്നാണു നോമുറയുടെ വിലയിരുത്തുന്നത്. ആഗോള നിക്ഷേപക ബാങ്ക് തന്നെ ഇത്തരത്തിൽ പ്രതികരിച്ചതോടെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അന്താരാഷ്ട്ര തലത്തിൽ അത് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ ഉയരുന്നത്.
ഈ വർഷം ആകെ 6.2% വളർച്ച കൈവരിക്കാനാകുമെന്നും 2018ൽ അത് 7.5% ആകുമെന്നും നോമുറ പറയുന്നു. നോട്ടുനിരോധനവും അതിന് പിന്നാലെ നടപ്പാക്കിയ ജിഎസ്ടിയും വൻ തിരിച്ചടിയാണ് ഇന്ത്യൻ വളർച്ചയ്‌ക്കെന്നും ഒരുപാടുകാലം ഇതിന്റെ പ്രതിഫലനം രാജ്യത്തിന്റെ വളർച്ചയിൽ ഉണ്ടാകുമെന്നും ആണ് ആ്‌ക്ഷേപം ഉയർന്നത്. എന്നാൽ വളരെ വേഗം ഇന്ത്യ ആ ക്ഷീണത്തിൽ നിന്ന് മുക്തമാകുമെന്ന നിലയിലാണ് പുതിയ വിലയിരുത്തൽ വരുന്നത്.
ഇന്ത്യ വളർച്ച വീണ്ടെടുക്കുകയാണെന്നും അതിന്റെ പ്രതിഫലനങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാണാമെന്നും നോമുറ വിലയിരുത്തുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങളും വിവേകത്തോടെയുള്ള സൂക്ഷ്മ നയങ്ങളും സർക്കാർ നടപ്പാക്കിവരികയാണ്. ഇതിന്റെ സുവ്യക്തമായ നേട്ടങ്ങൾ ഇപ്പോൾ പറയാനാകില്ല. കാലം മുന്നോട്ടുപോകുമ്പോൾ പോസിറ്റീവായ വളർച്ചയാകും കാണിക്കുകയെന്നും നോമുറയുടെ റിപ്പോർട്ടിൽ പറയുന്നു.
ക്രൂഡ് ഓയിലിന്റെ ഉയർന്ന വിലയും സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളും പ്രധാന അപകടസാധ്യതകളാണ്. എങ്കിലും അടിസ്ഥാനപരമായി നോക്കുമ്പോൾ 2018ന്റെ ആദ്യ പാദത്തിൽ രാജ്യം 7.5 വളർച്ച നേടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിൽ ബാഹ്യഘടകങ്ങൾ പരിഗണിച്ചാൽ പോലും ഇന്ത്യ വളർച്ച രേഖപ്പെടുത്തി പഴയ പാതയിലേക്ക് തിരിച്ചെത്തുമെന്ന നിലയിൽ കാര്യങ്ങൾ വരുന്നത് കേന്ദ്രസർക്കാരിനും ഗുണംചെയ്യും.
ഇന്ത്യൻ ജിഡിപി അടുത്തവർഷം തന്നെ 7.5ൽ എത്തുമെന്നും 2019ൽ 7.7 ശതമാനം വളർച്ചയിലേക്ക് കുതിക്കുമെന്നും ആഗോള ഫിനാൻഷ്യൽ സർവീസ് ഭീമൻ മോർഗൻ സ്റ്റാൻലിയും വ്യക്തമാക്കിയിരുന്നു.