- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേയിൽ പോർ വിമാനം ഇറക്കി പാക്കിസ്ഥാന്റെ പരീക്ഷണം; സംയുക്ത സൈനിക അഭ്യാസത്തിനായി റഷ്യ പാക്കിസ്ഥാനിലെത്തിയത് ഇന്ത്യയ്ക്ക് ക്ഷീണമായി; ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ച് ഇന്ത്യ; ബലൂചിസ്ഥാൻ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടത് ഇന്ത്യൻ നയതന്ത്ര വിജയം; 59,000 കോടിയുടെ യുദ്ധവിമാന ഇടപാട് ഉറപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി : ഏത് സഹാചര്യം നേരിടാനുള്ള സൈനിക കരുത്തുണ്ടെന്ന് വ്യക്തമാക്കി ലഹോർ-ഇസ്‌ലാമാബാദ് ഹൈവേ അടച്ചശേഷം റോഡിൽ പോർവിമാനമിറക്കി പാക്ക് വ്യോമസേനയുടെ പരിശീലനം. കാർഗിൽ യുദ്ധത്തിലും മറ്റും വ്യാമസേനയുടെ മികവാണ് പാക്കിസ്ഥാന് മേൽ ഇന്ത്യയ്ക്ക് മേൽകോയ്മ നൽകിയത്. വർഷങ്ങൾക്കിപ്പുറം വ്യാമ സേനയിൽ പാക്കിസ്ഥാനുള്ള വിശ്വാസം പുറം ലോകത്ത് എത്തിക്കാനാണ് അവരുടെ ശ്രമം. അതിനിടെ ഉറി ആക്രമണത്തിന് പകരമെന്നോണം അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യൻ സൈന്യവും കരുതലോടെ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. അതിനിടെ സംയുക്ത സൈനിക അഭ്യാസത്തിന് പാക്കിസ്ഥാനിൽ റഷ്യൻ സൈന്യം എത്തുമെന്ന് ഉറപ്പായി. ഇത് ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിൽ തിരിച്ചടിയാണ്. എന്നാൽ യൂറോപ്യൻ യൂണിയന്റെ പിന്തുണ ഉറപ്പാക്കി ഇതിനെ മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം. ലഹോറിൽ ജെറ്റ് വിമാനം ഇറക്കിയത് ഇന്ത്യയ്ക്ക് സന്ദേശമാകാൻ തന്നെയാണ്. എന്നാൽ പര്യമായി പാക് സേന ഇത് സമ്മതിക്കുന്നുമില്ല. ഇന്ത്യ-പാക്ക് സംഘർഷം മൂലമല്ലെന്നും പതിവുപരിശീലനത്തിന്റെ ഭാഗമാണിതെന്നും വ്യോമസേനാ അധികൃതർ വ്യ
ന്യൂഡൽഹി : ഏത് സഹാചര്യം നേരിടാനുള്ള സൈനിക കരുത്തുണ്ടെന്ന് വ്യക്തമാക്കി ലഹോർ-ഇസ്‌ലാമാബാദ് ഹൈവേ അടച്ചശേഷം റോഡിൽ പോർവിമാനമിറക്കി പാക്ക് വ്യോമസേനയുടെ പരിശീലനം. കാർഗിൽ യുദ്ധത്തിലും മറ്റും വ്യാമസേനയുടെ മികവാണ് പാക്കിസ്ഥാന് മേൽ ഇന്ത്യയ്ക്ക് മേൽകോയ്മ നൽകിയത്. വർഷങ്ങൾക്കിപ്പുറം വ്യാമ സേനയിൽ പാക്കിസ്ഥാനുള്ള വിശ്വാസം പുറം ലോകത്ത് എത്തിക്കാനാണ് അവരുടെ ശ്രമം. അതിനിടെ ഉറി ആക്രമണത്തിന് പകരമെന്നോണം അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യൻ സൈന്യവും കരുതലോടെ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. അതിനിടെ സംയുക്ത സൈനിക അഭ്യാസത്തിന് പാക്കിസ്ഥാനിൽ റഷ്യൻ സൈന്യം എത്തുമെന്ന് ഉറപ്പായി. ഇത് ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിൽ തിരിച്ചടിയാണ്. എന്നാൽ യൂറോപ്യൻ യൂണിയന്റെ പിന്തുണ ഉറപ്പാക്കി ഇതിനെ മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം.
ലഹോറിൽ ജെറ്റ് വിമാനം ഇറക്കിയത് ഇന്ത്യയ്ക്ക് സന്ദേശമാകാൻ തന്നെയാണ്. എന്നാൽ പര്യമായി പാക് സേന ഇത് സമ്മതിക്കുന്നുമില്ല. ഇന്ത്യ-പാക്ക് സംഘർഷം മൂലമല്ലെന്നും പതിവുപരിശീലനത്തിന്റെ ഭാഗമാണിതെന്നും വ്യോമസേനാ അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയോടെ എഫ് 16 പോർവിമാനങ്ങൾ ഇസ്‌ലാമാബാദിനു മീതെ പറക്കുന്നതായി മുതിർന്ന പാക്ക് ജേണലിസ്റ്റ് ഹാമിദ് മിർ ട്വീറ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തെ വ്യോമാഭ്യാസത്തിനായി ലഹോർ-ഇസ്‌ലാമാബാദ് ഹൈവേ അടച്ചശേഷം ഗതാഗതം പഴയ മലമ്പാതയിലൂടെ തിരിച്ചുവിടുകയായിരുന്നു. പാക്ക് തലസ്ഥാനവുമായി ലഹോറിനെ ബന്ധിപ്പിക്കുന്ന റോഡ് അമൃത്‌സറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ്. ഹൈ മാർക്ക് എന്നു പേരിട്ട പരിശീലനം സംബന്ധിച്ചു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. ഇന്ത്യയിൽനിന്നുള്ള ഭീഷണി പരിഗണിച്ച് അതീവജാഗ്രതാ നിർദ്ദേശം സൈന്യത്തിനു നൽകിയിട്ടുണ്ടെന്നാണു പാക്ക് മാദ്ധ്യമ റിപ്പോർട്ടുകൾ.
യുദ്ധഭീതി നിലനിൽക്കെ ഇന്ത്യയിൽ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ രൂപരേഖ പാക്കിസ്ഥാൻ തയ്യാറാക്കിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ ഏത് സൈനിക നടപടിയെയും പ്രതിരോധിക്കാൻ പാക്കിസ്ഥാൻ സജ്ജമാണ്. ഇന്ത്യയിൽ ആക്രമണം നടത്തേണ്ട സ്ഥലങ്ങൾ ഏതൊക്കൊയാണ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പാക് സേനെയ സജ്ജമാക്കി കഴിഞ്ഞതായും ജിയോ ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചെറിയ ആക്രമണം ഉണ്ടായാൽ പോലും പാക് സൈന്യം തിരിച്ചടിക്കാൻ സന്നദ്ധമാണ്. അതിർത്തിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് വെല്ലുവിളി ഉണ്ടായാലും നേരിടാൻ പാക് സൈന്യം സജ്ജമാണെന്നും ജിയോ ടി.വി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിന് മുകളിൽ പറന്നതായി പാക് മാദ്ധ്യമങ്ങളിൽ അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് യുദ്ധസന്നാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഇക്കഴിഞ്ഞ സപ്തംബർ പതിനെട്ടിന് ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിൽ പതിനെട്ട് സൈനികരാണ് കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അതിർത്തിയിൽ സംഘർഷ സാധ്യത സജീവമായത്.
വ്യാമബലം കൂട്ടാൻ ഫ്രാൻസ് വിമാനങ്ങൾ
അതിനിടെ ഫ്രാൻസിൽ നിന്നു റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാറിൽ മന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജെ.വൈ.എൽ.ഡ്രിയാനും ഒപ്പുവച്ചു. വ്യോമയുദ്ധരംഗത്തു പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്കു വ്യക്തമായ മേൽക്കൈ ഉറപ്പുവരുത്തുന്നതാണു 36 യുദ്ധവിമാനങ്ങൾക്കുള്ള കരാർ. അത്യാധുനിക മിസൈലുകളും പോർമുനകളും ഉറപ്പിക്കാനാവും വിധം ഇന്ത്യയുടെ ആവശ്യാനുസരണം പുനർരൂപകൽപന ചെയ്ത വിമാനങ്ങളാണു ലഭിക്കുക. എന്നാൽ, സാങ്കേതികവിദ്യാ കൈമാറ്റത്തിനു വ്യവസ്ഥയില്ലാത്ത കരാർ, ഭാവിയിൽ ബാധ്യതയായേക്കാമെന്നു പ്രതിരോധ വിദഗ്ദ്ധർ മുന്നറിയിപ്പുനൽകുന്നു. മൂന്നു വർഷത്തിനകം വിമാനങ്ങൾ ലഭിച്ചു തുടങ്ങും. 67 മാസത്തിനുള്ളിൽ കരാർ പൂർത്തിയാകും.
ഇരുപതു വർഷത്തിനിടെ രാജ്യത്തിന്റെ ആദ്യ യുദ്ധവിമാനക്കരാറാണിത്. സാങ്കേതികവിദ്യാ കൈമാറ്റത്തിനു കൂടി വ്യവസ്ഥ ചെയ്തുകൊണ്ടു 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ യുപിഎ സർക്കാർ ഫ്രാൻസുമായുണ്ടാക്കിയ കരാർ മോദി സർക്കാർ റദ്ദാക്കിയിരുന്നു. കാര്യക്ഷമമായ വിലപേശലിലൂടെ വില കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടു കരാർ വൻവിജയമാണെന്നാണു പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. 150 കിലോമീറ്ററിലേറെ സഞ്ചാരശേഷിയുള്ള ആകാശ മിസൈലുകൾ റഫാലിനു പ്രഹരശേഷി കൂട്ടും. പാക്ക് വിമാനങ്ങളിൽ 80 കിലോമീറ്റർ സഞ്ചാരശേഷിയുള്ള മിസൈലുകളേയുള്ളൂ. റഫാലിനു റേഞ്ച് 1055 കിലോമീറ്റർ വരെ. നിലവിലുള്ള ഇന്ത്യൻ വിമാനങ്ങളുടെ റേഞ്ച് ഇതിന്റെ പകുതിയോളം മാത്രം. തണുത്തുറഞ്ഞ വടക്കൻ മേഖലകളിൽ പ്രവർത്തിക്കാനും റഫാലിനു ബുദ്ധിമുട്ടില്ല.
റഷ്യൻ സൈനികർ പാക്കിസ്ഥാനിൽ
സംയുക്ത സൈനിക അഭ്യാസത്തിനായി റഷ്യൻ സൈന്യം പാക്കിസ്ഥാനിലെത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഉറി ആക്രമണത്തിന്റെ പശ്ചാത്തലയത്തിൽ റഷ്യ പദ്ധതി ഉപേക്ഷിക്കുമെന്നായിരുന്നു വിലിയിരുത്തൽ. ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിലെ പാക്ക് സൈനിക സ്‌കൂൾ പരിസരത്താണ് സംയുക്ത അഭ്യാസമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് റഷ്യയുടെ വിശദീകരണം. അതിനിടെ ഇന്ത്യയെ പിണക്കാതിരിക്കാൻ പാക്ക് അധിനിവേശ കശ്മീരിലോ തർക്കപ്രദേശങ്ങളിലോ പാക്കിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്ന് റഷ്യയും അറിച്ചു. ഖൈബർ പ്രവിശ്യയിലെ ചേരാത്തിൽ മാത്രമാണ് തീവ്രവാദവിരുദ്ധ സംയുക്തഅഭ്യാസമെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി വിശദീകരിച്ചു. പാക്കിസ്ഥാനും റഷ്യയും തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത അഭ്യാസം നടത്തുന്നത്.
ഏതാണ്ട് ഇരുന്നൂറോളം റഷ്യൻ സൈനികരാണ് സംയുക്ത അഭ്യാസത്തിനായി പാക്കിസ്ഥാനിൽ എത്തിയിട്ടുള്ളത്. രണ്ടാഴ്ച നീളുന്ന അഭ്യാസത്തിന് 'ഫ്രണ്ട്ഷിപ്പ് 2016' എന്നാണ് പേര്. ശനിയാഴ്ച ആരംഭിക്കുന്ന സൈനിക അഭ്യാസപരിപാടി ഒക്ടോബർ ഏഴിനാണ് അവസാനിക്കും. പാക്ക് അധിനിവേശ കശ്മീരിലോ തർക്കം നിലവിലുള്ള ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലകളിലോ സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്നും റഷ്യൻ എംബസി അറിയിച്ചു. ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിലാണ് അഭ്യാസം നടക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ത്യ റഷ്യയെ ആശങ്ക അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണം. ആദ്യമായാണ് റഷ്യയും പാക്കിസ്ഥാനും സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്. റഷ്യൻ സൈനികർ പാക്കിസ്ഥാനിലെത്തിയ കാര്യം ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ. അസിം സലീം ബജ്‌വയാണ് അറിയിച്ചത്.
ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് റഷ്യ പാക്കിസ്ഥാനുമായുള്ള സംയുക്ത സൈനിക അഭ്യാസം റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 18 ഇന്ത്യൻ സൈനികരാണ് സെപ്റ്റംബർ 18 നുണ്ടായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഉറി ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ശക്തമായ ഭാഷയിൽ റഷ്യ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ബലൂചിൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയ്‌ക്കൊപ്പം
അതിനിടെ ബലൂചിസ്ഥാൻ പ്രശ്‌നത്തിൽ പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന ക്രൂരതകൾക്കെതിരെ ബലൂചിസ്ഥാന് ഐക്യദാർഢ്യവമായിട്ടാണ് യൂറോപ്യൻ യൂണിയൻ രംഗത്ത് വന്നിരിക്കുന്നത് . ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് റിസാദ് സെർനെകി വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്ര നീക്കത്തിന് പിന്നാലെയാണ് ഇത്. കശ്മീരിൽ ഇന്ത്യ അതിക്രമം കാട്ടുന്നുവെന്ന പാക് ആരോപണം യുഎൻ തള്ളിയതിന് പിന്നാലെയാണ് ഇത്.
ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ പാർലമെന്റ് ബലൂചിസ്ഥാനിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അറിയിച്ചു.ഇതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ പാക്കിസ്ഥാനെതിരെ സാമ്പത്തിക രാഷ്ട്രീയ വിലക്ക് ഏർപ്പെടുത്ത കാര്യം ആലോചിക്കുമെന്നും യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റിസാർഡ് കാർനെക്കി അറിയിച്ചു. മേഖലയിൽ പാക്കിസ്ഥാൻ തുടരുന്ന അടിച്ചമർത്തലുകളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വാക്കുകൾക്ക് സ്ഥാനമില്ലെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി വർഷങ്ങളായി നല്ല ബന്ധമാണ് പുലർത്തിവരുന്നത്. എന്നാൽ ബലൂചിസ്ഥാൻ വിഷയത്തിൽ പാക്കിസ്ഥാൻ തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇക്കാര്യം വീണ്ടും ചിന്തിക്കേണ്ടി വരുമെന്നും യൂറോപ്യൻ യൂണിയൻ പറയുന്നു.. പാക്കിസ്ഥാന് വിദേശരാജ്യങ്ങളോട് ഇടപെടുമ്പോൾ ഒരു മുഖവും ബലൂചിസ്ഥാൻ വിഷയത്തിൽ മറ്റൊരു മുഖവുമാണ്. സർക്കാറിൽ പട്ടാളത്തിനുള്ള അമിതമായ നിയന്ത്രണമാണ് പാക്കിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് നയതന്ത്രത്തിന് ബിസിസിഐ ഇല്ല
പാക്കിസ്ഥാനുമായി ഇന്ത്യ തത്ക്കാലം ക്രിക്കറ്റ് കളിക്കില്ലെന്ന് ബി.സി.സിഐ ഭീകരവാദം ഊട്ടിവളർത്തുന്ന പാക്കിസ്ഥാന്റെ നടപടി തുറന്നു കാട്ടാൻ ഇന്ത്യ പരിശ്രമിക്കുന്ന കാലമാണിത്. ഇതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതും. ഇതുപോലൊരു രാജ്യവുമായി ക്രിക്കറ്റ് കളിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്ന വിഷയമേയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ക്രിക്കറ്റ് പരമ്പരയുടെ ശുപാർശയൊന്നും വന്നിട്ടില്ല. എന്തായാലും തത്ക്കാലം പാക്കിസ്ഥാനുമായി ഒരു പരമ്പര കളിക്കുന്ന കാര്യം ബി.സി.സിഐയുടെ പരിഗണനയിലില്ലന്നെ് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞു.
2012ലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഒരു ക്രിക്കറ്റ് പരമ്പര കളിച്ചത്. ഇന്ത്യയിൽ നടന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് ടിട്വന്റിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2007ൽ ബെംഗളൂരുവിലാണ് ഇരു രാജ്യങ്ങളും അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശുപാർശകൾ വന്നെങ്കിലും കശ്മീർ പ്രശ്‌നത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ അവയൊക്കെ റദ്ദാക്കപ്പെടുകയായിരുന്നു.
ഇതിനിടെ ലോകകപ്പ് ഉൾപ്പടെ നിരവധി ടൂർണമെന്റുകളിൽ ഇന്ത്യയും പാക്കിസ്ഥാൻ പരസ്പരം ഏറ്റുമുട്ടിയെങ്കിലും പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല.