- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ ഒന്നാകെ തകർക്കാനുള്ള ആണവായുധ ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് യു എസ് വിദഗ്ദ്ധർ; ഇന്ത്യയ്ക്ക് പകിസ്താൻ ഇപ്പോൾ ഒരു പ്രശ്നമേയല്ല; ചൈനയ്ക്കതിരെ ശക്തി സംഭരിക്കുന്നതിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്
പാക്കിസ്ഥാനുമേലുള്ള ഇന്ത്യയുടെ ശ്രദ്ധ കുറയുകയാണെന്നും ചൈനയെ ലക്ഷ്യം വച്ചാണ് ആണവമേഖലയിൽ ശക്തിസംഭരിക്കുന്നതെന്നും യുഎസ് ആണവായുധ വിദഗ്ധൻ. ആഫ്റ്റർ മിഡ്നൈറ്റ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇന്ത്യയുടെ ആണവായുധ ശേഷിയെക്കുറിച്ചുള്ള സുദീർഘ ലേഖനം വന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് തൊടുത്തുവിട്ടാൽ ചൈനയെ മൊത്തം തകർക്കാൻ ശേഷിയുള്ള മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും ലേഖനത്തിൽ പറയുന്നു. അണ്വായുധ പോർമുനകൾക്കായി 150-200 പ്ലൂട്ടോണിയം ഇന്ത്യ ഉത്പാദിപ്പിക്കാൻ ലക്ഷ്യം വെച്ചിരുന്നെങ്കിലും 120-130 മാത്രമേ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുള്ളൂവെന്നും 'ഇന്ത്യൻ ന്യൂക്ലിയാർ ഫോഴ്സസ് 2017' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു. 'ഇന്ത്യയുടെ ആണവായുധ യുദ്ധ തന്ത്രങ്ങൾ കാലാകാലങ്ങളായി പാക്കിസ്ഥാനെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ ചൈനയെ പ്രതിരോധിക്കുന്നതിലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 'വിവിധ തരത്തിലുള്ള പുതിയ ആണവായുധ വ്യൂഹങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ട് ഇന്ത്യ അണ്വായുധശേഖരം ആധുനികവത്കരിക്ക
പാക്കിസ്ഥാനുമേലുള്ള ഇന്ത്യയുടെ ശ്രദ്ധ കുറയുകയാണെന്നും ചൈനയെ ലക്ഷ്യം വച്ചാണ് ആണവമേഖലയിൽ ശക്തിസംഭരിക്കുന്നതെന്നും യുഎസ് ആണവായുധ വിദഗ്ധൻ. ആഫ്റ്റർ മിഡ്നൈറ്റ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇന്ത്യയുടെ ആണവായുധ ശേഷിയെക്കുറിച്ചുള്ള സുദീർഘ ലേഖനം വന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് തൊടുത്തുവിട്ടാൽ ചൈനയെ മൊത്തം തകർക്കാൻ ശേഷിയുള്ള മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും ലേഖനത്തിൽ പറയുന്നു.
അണ്വായുധ പോർമുനകൾക്കായി 150-200 പ്ലൂട്ടോണിയം ഇന്ത്യ ഉത്പാദിപ്പിക്കാൻ ലക്ഷ്യം വെച്ചിരുന്നെങ്കിലും 120-130 മാത്രമേ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുള്ളൂവെന്നും 'ഇന്ത്യൻ ന്യൂക്ലിയാർ ഫോഴ്സസ് 2017' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു. 'ഇന്ത്യയുടെ ആണവായുധ യുദ്ധ തന്ത്രങ്ങൾ കാലാകാലങ്ങളായി പാക്കിസ്ഥാനെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ ചൈനയെ പ്രതിരോധിക്കുന്നതിലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
'വിവിധ തരത്തിലുള്ള പുതിയ ആണവായുധ വ്യൂഹങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ട് ഇന്ത്യ അണ്വായുധശേഖരം ആധുനികവത്കരിക്കുകയാണ്. കരയിൽ നിന്ന് തൊടുത്തു വിടാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും, കടലിൽ നിന്ന് തൊടുത്തു വിടാവുന്ന ഒന്നും രണ്ട് എയർക്രാഫ്റ്റുകളും അടക്കം ഏഴ് അണ്വായുധ സന്നാഹങ്ങൾ ന്യൂഡൽഹിയിൽ സജ്ജമാണെന്നും' ലേഖനത്തിൽ പറയുന്നു.
'നാല് പുതിയ സന്നാഹങ്ങൾ വികസന ഘട്ടത്തിലാണ്. കരയിൽ നിന്നും കടലിൽ നിന്നു തൊടുത്തു വിടാവുന്ന ദീർഘദൂര ബാലിസ്റ്റിക് മിസ്സൈലുകൾ അടുത്ത നൂറ്റാണ്ടോടുകൂടി വിന്യസിക്കും. 120-130 ആണവ പോർമുനകൾ ഇതിനായി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്'.
2000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഇന്ത്യയുടെ അഗ്‌നി രണ്ടിന് പശ്ചിമ ദക്ഷിണ ചൈനയെയും മധ്യചൈനയെയും ലക്ഷ്യം വെക്കാനാകുമെന്നും ലേഖനത്തിൽ പറയുന്നു.
ഷാങ്ഹായിയെയും ബെയ്ജിങ്ങിനെയും ലക്ഷ്യം വെക്കാൻ കഴിയുന്ന അഗ്‌നി 4 ഉം ഇന്ത്യയുടെ ശക്തിയായി ഉണ്ട്. 5000 കിലോമീറ്റർ സഞ്ചാര ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈലായ അഗ്‌നി 5 ഇന്ത്യ വികസിപ്പിച്ചു വരികയാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.