ന്ത്യയുടെ ആരോഗ്യരംഗം പലവിധ പ്രശ്‌നങ്ങൾ നേരിടുമ്പോഴും കുറയാത്തത് ചികിത്സാ ചെലവ് മാത്രമാണ്. ഇന്ത്യയിലെ വൻ കച്ചവടമായി മാറിയ ആരോഗ്യ രംഗത്ത് നിന്നും കോടികളാണ് ആശുപത്രി മുതളാളിമാർ കൊയ്യുന്നത്. എന്നാൽ ഇന്ത്യൻ ആരോഗ്യ രംഗം സുരക്ഷിതമായ ഒന്നാണോ? ചികിത്സയുടെ പേരിൽ കോടികൾ ആശുപത്രികൾ ജനങ്ങളിൽ നിന്നും പിഴിയുമ്പോൾ ചികിത്സാ മികവിൽ ഇന്ത്യൻ ആരോഗ്യ രംഗം മുൻ പന്തിയിലാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചികിത്സാ മികവിൽ 195 ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 145-ാമത് ആണെന്നാണ്.

ഇന്ത്യയുടെ നില എച്ച്എക്യു ഇൻഡെക്സിൽ പുറകിലാണെങ്കിലും 1990ലെ 153-ാം റാങ്കുമായി താരതമ്യപ്പെടുത്തുമ്പോൾ 145-ാം റാങ്കിലേക്കുയർന്ന് ഇന്ത്യ നില മെച്ചപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക 71-ാം റാങ്കും ബംഗ്ലാദേശ് 132-ാം റാങ്കും ഭൂട്ടാൻ 134-ാം റാങ്കും നേടി ഇക്കാര്യത്തിൽ ഇന്ത്യയെ മറി കടന്നിരിക്കുന്നു. പാക്കിസ്ഥാന് പട്ടികയിൽ 154ഉം അഫ്ഗാന് 191ഉം നേപ്പാളിന് 149-ാം റാങ്കുമാണുള്ളത്. 100ൽ ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ 41.2 സ്‌കോറാണുള്ളത്. പാക്കിസ്ഥാനം 37.6ഉം ബംഗ്ലാദേശിന് 47.6ഉം അഫ്ഗാന് 25.9ഉം ശ്രീലങ്കയ്ക്ക് 70.6ഉം നേപ്പാളിന് 40ഉം ഭൂട്ടാന് 47.3ഉംസ്‌കോറുകളാണ് നേടാൻ സാധിച്ചിരിക്കുന്നത്. ബ്രിക്സ് രാജ്യങ്ങളായ ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ പുറകിലാണ്.

ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് തയ്യാറാക്കിയ ഹെൽത്ത്കെയർ ആക്സസ് ആൻഡ് ക്വാളിറ്റി ( എച്ച്എക്യു) ഇൻഡെക്സിലെ റാങ്കിങ് ആണ് ഇന്ത്യയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുന്നത്. എന്നിരുന്നാൽ പോലും എച്ച്എക്യു ഇൻഡെക്‌സിലെ റാങ്കിങിൽ ഇന്ത്യ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 1990ലെ 153-ാം റാങ്കിൽ നിന്നാണ് ഇന്ത്യ റാങ്ക് നില 145ആയി മെച്ചപ്പെടുത്തിയത്. അതേസമയം അയൽരാജ്യമായ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യയിൽ എച്ച്എക്യു ഇൻഡെക്സിൽ 60ൽ അധികം പോയിന്റുകൾ നേടിയ ഗോവയും കേരളവും മുന്നിലാണ്. എന്നാൽ ആസാമും ഉത്തർപ്രദേശും 40ൽ കുറവ് പോയിന്റുകൾ നേടി മോശപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. വിശദമായി പറഞ്ഞാൽ ഗോവയ്ക്ക് ഇക്കാര്യത്തിൽ 2016ൽ 64.8 പോയിന്റുകളും കേരളത്തിന് 63.9 പോയിന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ 26 വർഷങ്ങൾക്കിടെ ഗോവയ്ക്ക് 26.8 പോയിന്റുകളും കേരളത്തിന് 20.8 പോയിന്റുകളുമാണ് മുന്നേറാനായിരിക്കുന്നത്. ഡൽഹിക്ക് 56.2 ഉം ഹിമാചലിന് 51.7ഉം ഡൽഹിയൊഴിച്ചുള്ള യൂണിയൻ ടെറിട്ടെറികൾക്ക് 56.2പോയിന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചിരിക്കുന്ന ഛത്തീസ് ഗഡിനും ഝാർഖണ്ഡിന് 34.7ഉം ബിഹാറിന് 37ഉം ഒഡിഷയ്ക്ക് 36.3ഉം ഉത്തർപ്രദേശിന് 34.9ഉം ആസാമിന് 34ഉം പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.

മികച്ച ഗുണമേന്മയുള്ള ഹെൽത്ത് കെയറുള്ള രാജ്യങ്ങളിൽ ഐസ് ലാൻഡാണ് ഒന്നാം സ്ഥാനത്ത്. നോർവേ, ഓസ്‌ട്രേലിയ, നെതർലാൻഡ്സ്, ലക്സംബർഗ്, ഫിൻലൻഡ്, എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 100സ്‌കോറിൽ 97.1 സ്‌കോറുകളും നേടിയാണ് ഐസ് ലാൻഡ് ഒന്നാമതെത്തിയത്. ഏതാണ്ട് അതേ സ്‌കോറാണ് നോർവേക്കുമുള്ളത്. ഓസ്ട്രേലിയക്കും ലക്സംബർഗിനും ഫിൻലൻഡിനും സ്വിറ്റ്സർലണ്ടിനും 96 ആണ് സ്‌കോറുള്ളത്. സ്വീഡനും ഇറ്റലിക്കും അൻഡോറക്കും 95 ആണ് സ്‌കോറുള്ളത്. ചികിത്സാ മികവിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളാണീ പറഞ്ഞത്.

അതേസമയം ലോകരാഷ്ട്രങ്ങളിൽ ബ്രിട്ടന് ചികിത്സാമികവിന്റെ കാര്യത്തിൽ വെറും 23ാം റാങ്ക് മാത്രമാണ് നേടാനായിരിക്കുന്നത്. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. റാഫേൽ ലൊസാനോയാണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിതി അതിദയനീയമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോകത്തിലെ 195 രാജ്യങ്ങളിലെ ആരോഗ്യനിലയും ചികിത്സാമികവും താരതമ്യപ്പെടുത്തിയാണീ റാങ്കിങ് നിർവഹിച്ചിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച പത്ത് രാജ്യങ്ങളിൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, സോമാലി യ തുടങ്ങിയവ ഉൾപ്പെടുന്നു. 100ൽ വെറും 19 സ്‌കോറുകൾ മാത്രമേ ഇവയ്ക്കുള്ളൂ. ഈ ഗ്രൂപ്പിൽ പെടുന്ന ഗിനിയ-ബിസൗവിന് 23 ഉം ചാഡിന് 25ഉം അഫ്ഗാനിസ്ഥാന് 26 ഉം ഗിനിയക്ക് 26 ഉം കിരിബാട്ടിക്ക് 26 ഉം സൗത്ത് സുഡാന് 27ഉം കോട്ടെ ഡി ഐവറിക്ക് 27ഉും സ്‌കോറുകളാണുള്ളത്.