- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവർഷത്തിൽ മലേഷ്യയെ മുക്കി ഇന്ത്യ ഫൈനലിലേക്ക് ഒരുചുവട് കൂടി; ഏഷ്യാ കപ്പ് ഹോക്കിയിൽ രണ്ടിനെതിരെ ആറുഗോളുകൾക്ക് ജയം; സൂപ്പർ ഫോറിൽ പാക്കിസ്ഥാനുമായുള്ള മൽസരം ശനിയാഴ്ച
ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. സൂപ്പർ ഫോറിൽ മലേഷ്യയെ ഇന്ത്യ ഗോൾമഴയിൽ മുക്കി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യ മലേഷ്യയെ കീഴടക്കിയത്. സൂപ്പർ ഫോറിൽ ഇന്ത്യക്ക് ഇനി പാക്കിസ്ഥാനുമായി ഒരു മത്സരംകൂടിയുണ്ട്. 14ാം മിനിറ്റിൽ ആകാശ്ദീപ്, 19ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്, 24ാം മിനിറ്റിൽ എസ്.കെ.ഉത്തപ്പ, 33ാം മിനിറ്റിൽ ഗുർജന്ത് സിങ്, 40ാം മിനിറ്റിൽ എസ്.വി.സുനിൽ, 60ാം മിനിറ്റിൽ സർദാർ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്‌കോർ ചെയ്തത്. 50ാം മിനിറ്റിൽ റാസീ റഹീമും 59ാം മിനിറ്റിൽ റംദാൻ റോസ്ലിയുമാണ് മലേഷ്യയുടെ ഗോളുകൾ മടക്കിയത്. സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ കൊറിയക്കെതിരെ ഇന്ത്യ സമനില പിടിച്ചിരുന്നു. അവസാന മിനിറ്റിൽ ഗുർജന്ത് സിങ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയത്. ആദ്യ റൗണ്ടിൽ തോൽപ്പിച്ച പാക്കിസ്ഥാനുമായി ശനിയാഴ്ചയാണ് അടുത്ത മത്സരം.
ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. സൂപ്പർ ഫോറിൽ മലേഷ്യയെ ഇന്ത്യ ഗോൾമഴയിൽ മുക്കി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യ മലേഷ്യയെ കീഴടക്കിയത്. സൂപ്പർ ഫോറിൽ ഇന്ത്യക്ക് ഇനി പാക്കിസ്ഥാനുമായി ഒരു മത്സരംകൂടിയുണ്ട്.
14ാം മിനിറ്റിൽ ആകാശ്ദീപ്, 19ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്, 24ാം മിനിറ്റിൽ എസ്.കെ.ഉത്തപ്പ, 33ാം മിനിറ്റിൽ ഗുർജന്ത് സിങ്, 40ാം മിനിറ്റിൽ എസ്.വി.സുനിൽ, 60ാം മിനിറ്റിൽ സർദാർ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്‌കോർ ചെയ്തത്.
50ാം മിനിറ്റിൽ റാസീ റഹീമും 59ാം മിനിറ്റിൽ റംദാൻ റോസ്ലിയുമാണ് മലേഷ്യയുടെ ഗോളുകൾ മടക്കിയത്. സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ കൊറിയക്കെതിരെ ഇന്ത്യ സമനില പിടിച്ചിരുന്നു. അവസാന മിനിറ്റിൽ ഗുർജന്ത് സിങ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയത്. ആദ്യ റൗണ്ടിൽ തോൽപ്പിച്ച പാക്കിസ്ഥാനുമായി ശനിയാഴ്ചയാണ് അടുത്ത മത്സരം.