- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺവിളികൾ ചോർത്തി കെണിയൊരുക്കി ലേഡി ജെയിംസ് ബോണ്ട് കുടുങ്ങി; ഇന്ത്യയിലെ ആദ്യ വനിതാ പ്രൈവറ്റ് ഡിറ്റക്ടീവ് മുംബൈയിൽ അറസ്റ്റിൽ; രജനി പണ്ഡിറ്റ് വൻതുകയ്ക്കാണ് ഇടപാടുകാർക്ക് കോൾഡാറ്റ വിൽക്കുന്നതെന്ന് താനെ പൊലീസ്
താനെ: ഇന്ത്യയിലെ ആദ്യ വനിത സ്വകാര്യ ഡിറ്റക്ടീവ് അറസ്റ്റിലായി. തന്റെ ഇടപാടുകാർക്ക് വേണ്ടി കോൾ റെക്കോഡ് വിവരങ്ങൾ അനധികൃതമായി ശേഖരിക്കാൻ ശ്രമിച്ചതിനാണ് രജനി പണ്ഡിത് പിടിയിലായത്. വ്യാഴാഴ്ച നാലംഗ ഡിറ്റക്ടീവ് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകളാമ് 54 കാരിയായ രജനി പണ്ഡിറ്റ്. ഇവരുടെ നിർദ്ദേശത്തെ തുടർന്നാണ് തങ്ങൾ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതെന്ന് ഡിറ്റക്ടീവുകൾ മൊഴി നൽകിയതിനെ തുടർന്നാണ് ് അറസര്‌റ്. അഞ്ചോലം പേരുടെ കോൾ റെക്കോഡ് വിവരങ്ങൾ ഇവർ ശേഖരിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. റാക്കറ്റിൽ രജനി പണ്ഡിറ്റിന്റെ പങ്ക് വ്യക്തമായി തെളിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. വൻതുകയ്ക്കാണ് കോൾ റെക്കോഡ് വിവരങ്ങൾ രജനി ഇടപാടുകാർക്ക് നൽകുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകുമെന്നാണ്്സൂചന. രജനി പണ്ഡിറ്റ ഫെയ്‌സസ്,മായാജാൽ എന്നീ പുസത്കങ്ങൾ രചിച്ചിട്ടുണ്ട്.വനിതാ ഡിറ്റക്ടീവ് എന്ന നിലയിൽ നിരവധി മാധ്യമ സ്ഥാപനങ്ങൾ രജനിയെ കുറിച്ച് പ്രൊഫൈൽ സ്റ്റോറികൾ പ്രസിദ്ധീ
താനെ: ഇന്ത്യയിലെ ആദ്യ വനിത സ്വകാര്യ ഡിറ്റക്ടീവ് അറസ്റ്റിലായി. തന്റെ ഇടപാടുകാർക്ക് വേണ്ടി കോൾ റെക്കോഡ് വിവരങ്ങൾ അനധികൃതമായി ശേഖരിക്കാൻ ശ്രമിച്ചതിനാണ് രജനി പണ്ഡിത് പിടിയിലായത്. വ്യാഴാഴ്ച നാലംഗ ഡിറ്റക്ടീവ് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകളാമ് 54 കാരിയായ രജനി പണ്ഡിറ്റ്. ഇവരുടെ നിർദ്ദേശത്തെ തുടർന്നാണ് തങ്ങൾ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതെന്ന് ഡിറ്റക്ടീവുകൾ മൊഴി നൽകിയതിനെ തുടർന്നാണ് ് അറസര്‌റ്. അഞ്ചോലം പേരുടെ കോൾ റെക്കോഡ് വിവരങ്ങൾ ഇവർ ശേഖരിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.
റാക്കറ്റിൽ രജനി പണ്ഡിറ്റിന്റെ പങ്ക് വ്യക്തമായി തെളിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. വൻതുകയ്ക്കാണ് കോൾ റെക്കോഡ് വിവരങ്ങൾ രജനി ഇടപാടുകാർക്ക് നൽകുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകുമെന്നാണ്്സൂചന.
രജനി പണ്ഡിറ്റ ഫെയ്‌സസ്,മായാജാൽ എന്നീ പുസത്കങ്ങൾ രചിച്ചിട്ടുണ്ട്.വനിതാ ഡിറ്റക്ടീവ് എന്ന നിലയിൽ നിരവധി മാധ്യമ സ്ഥാപനങ്ങൾ രജനിയെ കുറിച്ച് പ്രൊഫൈൽ സ്റ്റോറികൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര ദൂരദർശന്റെ ഹികാനി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും രജനി നേടി.മഹാത്മാഗന്ധിവധക്കേസ് അന്വഷിച്ച പൊലീസ് ഇൻസ്പക്ടർ ശാന്താറാം പണ്ഡിറ്റിന്റെ മകളാണ് രജനി.7500 ഓലം കോസുകൾ പരിഹരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന രജനി പണ്ഡിറ്റിനെ കുറിച്ച് ലേഡി ജെയിംസ് ബോണ്ട് എന്ന പേരിൽ ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.