- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമ്പുകൾ ആക്രമിക്കുംമുമ്പ് ഭീകരരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിച്ചു; ബോംബിങ്ങിൽ പേടിച്ച് ഓടുന്ന ചിത്രങ്ങൾ മ്യാന്മാറിന് കൈമാറി സ്ഥിരീകരണം നേടി; സർവ പദ്ധതികളും ആസൂത്രണം ചെയ്തത് ദോവൽ നേരിട്ട്
ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയിൽ ഇന്ത്യൻ സേനയ്ക്കുനേരെ ആക്രമണം നടത്തിയ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ നടപടികളുടെ സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഇന്ത്യ മ്യാന്മറിന് കൈമാറി. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന് താവളമുപേക്ഷിച്ച് ഭീകരർ ഓടിയൊളിക്കുന്നതിന്റെ ദൃശ്യങ്ങളും കൈമാറിയ ദൃശ്യങ്ങളിലുണ്ട്. ജൂൺ ഒമ്പതിനാണ
ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയിൽ ഇന്ത്യൻ സേനയ്ക്കുനേരെ ആക്രമണം നടത്തിയ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ നടപടികളുടെ സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഇന്ത്യ മ്യാന്മറിന് കൈമാറി. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന് താവളമുപേക്ഷിച്ച് ഭീകരർ ഓടിയൊളിക്കുന്നതിന്റെ ദൃശ്യങ്ങളും കൈമാറിയ ദൃശ്യങ്ങളിലുണ്ട്.
ജൂൺ ഒമ്പതിനാണ് ഇന്ത്യൻ സൈന്യം മ്യാന്മറിലെ ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ നിരന്തരം അക്രമം സൃഷ്ടിച്ചിരുന്ന ഭീകരരുടെ പ്രധാന താവളമായ ടാഗ കേന്ദ്രം ഭീകരർക്ക് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലുള്ള സംഘം മ്യാന്മറിന് കൈമാറിയത്.
ദോവലിന് പുറമെ, വിദേശ സെക്രട്ടറി എസ്.ജയശങ്കർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മ്യാന്മർ അതിർത്തിയിലെ 25-ഓളം ഭീകരക്യാമ്പുകളുടെ വിശദാംശങ്ങളും സംഘം മ്യാന്മറിന് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ സേനയിൽനിന്ന് കൂടുതൽ ആക്രമണം ഭയക്കുന്ന ഭീകരർ അതിർത്തിയിലുള്ള പല ക്യാമ്പുകളും ഉപേക്ഷിച്ച് പോയിക്കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
അതിർത്തിയിലെ ഇന്ത്യാ വിരുദ്ധ സംഘടനകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ മ്യാന്മറുമായി ആലോചിക്കുന്നതിനുവേണ്ടിയാണ് പ്രതിനിധി സംഘം സന്ദർശനം നടത്തിയത്. ചിൻഡ്‌വിൻ നദീ തീരത്ത് ഭീകര ക്യാമ്പുകൾ സ്ഥാപിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കണെന്ന് മ്യാന്മറിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്മർ പ്രസിഡന്റ് തെയിൻ സെയിനുൾപ്പെടെയുള്ള നേതാക്കളുമായി ഇന്ത്യൻ സംഘം ആശയവിനിമയം നടത്തി.