- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക നയങ്ങളുടെയും നോട്ടു നിരോധനത്തിന്റെയും പേരും മുൻ സാമ്പത്തിക ഉപദേഷ്ടാവ് പോലും കൈവിട്ട മോദിയെ പ്രശംസിച്ച് ഐഎംഎഫ് തലവൻ; കഴിഞ്ഞ നാലു വർഷത്തിൽ രാജ്യത്തുണ്ടായത് വൻ സാമ്പത്തിക പരിഷ്ക്കരണങ്ങളെന്ന് മൗറീസ്; ഇന്ത്യയുടെ സാമ്പത്തിക വളർച്ച കരുത്തുറ്റത്; ജിഎസ്ടി ഗുണകരമായെന്നും ആഗോള സാമ്പത്തിക വിദഗ്ദ്ധർ: പ്രശംസാപത്രം വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി
ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷം കൊണ്ട് ഇന്ത്യയിലുണ്ടായത് വൻ സാമ്പത്തിക പരിഷ്‌ക്കരണമാണെന്നും മോദിയുടെ കീഴിൽ എൻഡിഎ സർക്കാർ രാജ്യത്തെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി മാറിയെന്നും സ്ഥാനമൊഴിയുന്ന ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്‌സ്റ്റ്‌ഫെഡ്. രാജ്യത്ത് ജിഎസ്ടിയും പാപ്പർ നിയമസംഹിതയും(Insolvency and Bankruptcy Code (IBC) നടപ്പിൽ വരുത്തിയതും ഏറെ ഗുണകരമായെന്നും ഇവ രണ്ടും സാമ്പത്തികപരിഷ്‌ക്കരണത്തിൽ എടുത്തുപറയേണ്ട വിഷയങ്ങളാമെന്നും സ്ഥാനമൊഴിയുന്ന മൗറീസ് ഒബ്‌സ്റ്റ്‌ഫെഡ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് അടിസ്ഥാനപരമായ ചില സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്നും ഇതിൽ സുപ്രധാനമായവ ജിഎസ്ടിയും ഐബിസിയുമാണെന്നും മൗറീ്‌സ്ഒബ്‌സ്റ്റ്‌ഫെഡ് പറഞ്ഞു. സമ്പദ് ഘടനയെ മെച്ചപ്പെടുത്താൻ മോദി സർക്കാർ നടത്തിയ പരിഷ്‌ക്കരണങ്ങൾ ഫലപ്രാപ്തിയിലെത്തിയെന്നു വേണമെങ്കിൽ പറയാം. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഉറപ്പുള്ളതാണെന്നും സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ ഇതേരീതിയിൽ മുന്നോട്ടു
ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷം കൊണ്ട് ഇന്ത്യയിലുണ്ടായത് വൻ സാമ്പത്തിക പരിഷ്‌ക്കരണമാണെന്നും മോദിയുടെ കീഴിൽ എൻഡിഎ സർക്കാർ രാജ്യത്തെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി മാറിയെന്നും സ്ഥാനമൊഴിയുന്ന ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്‌സ്റ്റ്‌ഫെഡ്. രാജ്യത്ത് ജിഎസ്ടിയും പാപ്പർ നിയമസംഹിതയും(Insolvency and Bankruptcy Code (IBC) നടപ്പിൽ വരുത്തിയതും ഏറെ ഗുണകരമായെന്നും ഇവ രണ്ടും സാമ്പത്തികപരിഷ്‌ക്കരണത്തിൽ എടുത്തുപറയേണ്ട വിഷയങ്ങളാമെന്നും സ്ഥാനമൊഴിയുന്ന മൗറീസ് ഒബ്‌സ്റ്റ്‌ഫെഡ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് അടിസ്ഥാനപരമായ ചില സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്നും ഇതിൽ സുപ്രധാനമായവ ജിഎസ്ടിയും ഐബിസിയുമാണെന്നും മൗറീ്‌സ്ഒബ്‌സ്റ്റ്‌ഫെഡ് പറഞ്ഞു. സമ്പദ് ഘടനയെ മെച്ചപ്പെടുത്താൻ മോദി സർക്കാർ നടത്തിയ പരിഷ്‌ക്കരണങ്ങൾ ഫലപ്രാപ്തിയിലെത്തിയെന്നു വേണമെങ്കിൽ പറയാം. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഉറപ്പുള്ളതാണെന്നും സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ ഇതേരീതിയിൽ മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ ധനനിയന്ത്രണത്തിൽ സ്ഥിരത കൈവരിക്കാൻ സാധിക്കൂ.
അതേസമയം രാജ്യത്തെ ബാങ്കിതര സാമ്പത്തിക മേഖലകളിലെ പ്രതിസന്ധിയെ കുറിച്ചും ഒബ്സ്റ്റ്്‌ഫെഡ് സൂചിപ്പിച്ചു. ഇതു മറികടക്കാൻ കർശന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റ് കടങ്ങൾ മൂലം ബാങ്കിങ് മേഖലകളിലുണ്ടാകുന്ന പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കോർപറേറ്റ് ലോണുകൾ നൽകുമ്പോൾ ബാങ്കുകൾ പാലിക്കേണ്ട ചട്ടങ്ങൾ കർശനമാക്കുകയും വിലയിരുത്തണമെന്നും വേണം. ബാങ്കിങ് സംവിധാനത്തിലെ പാളിച്ചകൾ മൂലം രാജ്യത്തിന് കിട്ടാക്കടങ്ങൾ പെരുകും. ഷാഡോ ബാങ്കിംഗിലേക്ക് ഇതു നയിക്കും. ഇന്ത്യയുടെ ബാങ്കിങ് മേഖലയിലെ ചിലദോഷവശങ്ങൾ ഇതൊക്കെയാണെന്നും ഒബ്സ്റ്റ്്‌ഫെഡ് വെളിപ്പെടുത്തി.
രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന സമയത്ത് സാമ്പത്തിക വളർച്ചാ നയങ്ങളിൽ നിന്നു പിന്നോക്കം പോകാൻ പാടില്ലെന്നും സമ്പദ് ഘടനയ്ക്ക് അനുദിനം കരുത്തുപകരുന്ന നയങ്ങൾ മാത്രമായിരിക്കണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒബ്സ്റ്റ്‌ഫെഡ് സ്ഥാനമൊഴിയുമ്പോൾ മലയാളിയായ ഗീതാ ഗോപിനാഥാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി സ്ഥാനമേൽക്കുന്നത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി സ്ഥാനമേൽക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ആർബിഐ ഗവർണറായിരുന്ന രഘുറാംരാജനും ഇതേ പദവി അലങ്കരിച്ചിരുന്നു.