- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയുമായി മിസൈൽ കരാർ ഒപ്പിട്ടതിനാൽ യുദ്ധ വിമാനങ്ങൾ ഞങ്ങളിൽ നിന്ന് വാങ്ങണം! ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിലെ ഉപരോധം ഇല്ലായ്മ ചെയ്യാൻ ഒറ്റമൂലിയുമായി അമേരിക്കൻ നയതന്ത്രം; 1.25ലക്ഷം കോടിയുടെ 114 യുദ്ധ വിമാനങ്ങൾ വാങ്ങിയാൽ എല്ലാം കോപ്ലിമെന്റാക്കാമെന്ന് ട്രംപ് ഭരണകൂടം; പാക്കിസ്ഥാന് ഉപയോഗിക്കുന്ന വിമാനങ്ങളോട് താൽപ്പര്യം കാട്ടാതെ ഇന്ത്യയും; ഉപരോധം വെറുമൊരു ഓലപ്പാമ്പായി മാറുമ്പോൾ
ന്യൂഡൽഹി: റഷ്യയുമായി എസ് 400 മിസൈൽ കരാറിലേർപ്പെട്ടതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ഇതിനടെ ഇന്ത്യയും റഷ്യയും തമ്മിൽ കൂടുതൽ പ്രതിരോധ കരാറുകൾ ഒപ്പിടുമെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയെ ചൊടിപ്പിക്കാൻ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതിക്കും തീരുമാനിച്ചു. ഇതോടെ അമേരക്കി കൂടുതൽ പ്രകോപിതരാകുമെന്നും ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും കരുതി. എന്നാൽ ഉപരോധത്തിന് അപ്പുറം കച്ചവടം ഉറപ്പിക്കാനാണ് അമേരിക്കയുടെ താൽപ്പര്യം. ഉപരോധത്തിൽ നിന്ന് ഒഴിവാക്കാൻ തങ്ങളുടെ എഫ് 16 യുദ്ധവിമാനങ്ങൾ വാങ്ങണമെന്ന ഉപാധി ഇന്ത്യക്കു മുന്നിൽ വച്ച് കാത്തിരിക്കുകയാണ് അമേരിക്ക. യുഎസ്. വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിയിൽ പങ്കാളത്തം ഉറപ്പാക്കാനാണ് അമേരിക്കൻ നീക്കം. എന്നാൽ, പാക്കിസ്ഥാന്റെ കൈവശമുള്ള അതേ വിമാനം വാങ്ങാൻ താൽപര്യം കാട്ടാതെ ഒഴിഞ്ഞുനിൽക്കുകയാണ് ഇന്ത്യ. റഷ്യയുമായി
ന്യൂഡൽഹി: റഷ്യയുമായി എസ് 400 മിസൈൽ കരാറിലേർപ്പെട്ടതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ഇതിനടെ ഇന്ത്യയും റഷ്യയും തമ്മിൽ കൂടുതൽ പ്രതിരോധ കരാറുകൾ ഒപ്പിടുമെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയെ ചൊടിപ്പിക്കാൻ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതിക്കും തീരുമാനിച്ചു. ഇതോടെ അമേരക്കി കൂടുതൽ പ്രകോപിതരാകുമെന്നും ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും കരുതി. എന്നാൽ ഉപരോധത്തിന് അപ്പുറം കച്ചവടം ഉറപ്പിക്കാനാണ് അമേരിക്കയുടെ താൽപ്പര്യം.
ഉപരോധത്തിൽ നിന്ന് ഒഴിവാക്കാൻ തങ്ങളുടെ എഫ് 16 യുദ്ധവിമാനങ്ങൾ വാങ്ങണമെന്ന ഉപാധി ഇന്ത്യക്കു മുന്നിൽ വച്ച് കാത്തിരിക്കുകയാണ് അമേരിക്ക. യുഎസ്. വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിയിൽ പങ്കാളത്തം ഉറപ്പാക്കാനാണ് അമേരിക്കൻ നീക്കം. എന്നാൽ, പാക്കിസ്ഥാന്റെ കൈവശമുള്ള അതേ വിമാനം വാങ്ങാൻ താൽപര്യം കാട്ടാതെ ഒഴിഞ്ഞുനിൽക്കുകയാണ് ഇന്ത്യ. റഷ്യയുമായി കരാറിലേർപ്പെടുന്നവർക്കെതിരായ ഉപരോധം എസ് 400 വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ യുഎസ് ചുമത്തിയേക്കുമെന്ന ആശങ്ക ശക്തമാണ്. ഉപരോധ കാര്യം ഇന്ത്യ ഉടനറിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വിദേശ കമ്പനിയുടെ പങ്കാളിത്തത്തോടെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി 114 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ഏപ്രിലിൽ രാജ്യാന്തര ടെൻഡർ ക്ഷണിച്ചിരുന്നു. 1.25 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഒറ്റ, ഇരട്ട എൻജിൻ വിമാനങ്ങളാണു നിർമ്മിക്കുക. യുഎസിന്റെ ബോയിങ്, എഫ് 16 നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ എന്നിവക്കു പുറമെ റഷ്യൻ കമ്പനികളും പദ്ധതി സ്വന്തമാക്കാൻ രംഗത്തുണ്ട്. യുഎസിന്റെ എഫ് 16 വിമാനങ്ങൾ മൂന്നു പതിറ്റാണ്ടായി പാക്ക് വ്യോമസേന ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതേ വിമാനം വാങ്ങുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയായി. ഇത് മനസ്സിലാക്കിയാണ് ഉപരോധം പിൻവലിക്കാൻ ആയുധ ഇടപാടെന്ന ഫോർമുല മുന്നോട്ട് വയ്ക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ കൂടുതൽ പ്രതിരോധ കരാറുകൾ ഒപ്പിടുമെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ്. റഷ്യയുമായി കരാറിൽ ഒപ്പുവച്ചാൽ ഇന്ത്യ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറുകൾ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അമേരിക്കയുടെ ഉപരോധം കരാറുകൾക്ക് വിലങ്ങ് തടിയാകില്ലെന്നും നിക്കോളയ് പറഞ്ഞിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ ഇന്ത്യ സന്ദർശന വേളയിലാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്താകുന്ന അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്400 ട്രയംഫ് കരാറിൽ ഇന്ത്യ ഒപ്പ് വച്ചത്.
ഇതു കൂടാതെ റഷ്യയുമായി ബഹിരാകാശ സഹകരണവും ഇന്ത്യ ഉറപ്പു വരുത്തിയിട്ടുണ്ട്. സൈബീരിയയിലെ നൊവോസിബിർസ്‌കിന് സമീപം ഇന്ത്യൻ നിരീക്ഷണകേന്ദ്രം നിർമ്മിക്കാനും ധാരണയായിരുന്നു. അമേരിക്കയുടെ ഉപരോധ ഭീഷണിയെ മറികടന്നാണ് റഷ്യയുമായി ഇന്ത്യ കരാറിൽ ഒപ്പ് വച്ചത്. 44,984 കോടി രൂപയുടെ കരാറാണ് ട്രയംഫിന്റേത്. ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമാകുന്നത് ലോകശക്തികൾക്ക് പോലുമില്ലാത്ത കനത്ത സുരക്ഷയാണ്.
ലോകത്തിലെ അത്യന്താധുനിക ഉപരിതല മിസൈൽ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ചതാണ് റഷ്യയുടെ എസ്400. അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാൻസ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്400 ട്രയംഫ്. കരാർ പ്രകാരം 2020 മുതൽ ഇന്ത്യക്ക് റഷ്യ പ്രതിരോധ സംവിധാനം നൽകിത്തുടങ്ങും.