- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ബ്രിഡ്ജ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി; ഫൈനലിൽ പോരാടി തോറ്റത് പോളണ്ടിനോട്
കൊച്ചി:ഇറ്റലിയിൽ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സീനിയേഴ്സ് ടീം വെള്ളി മെഡൽ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുന്നത്. ഫൈനൽസിൽ പോളണ്ടിനോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ക്വാർട്ടർ ഫൈനൽസിൽ യുഎസ് ടീമിനെയും സെമിയിൽ ഫ്രാൻസിനെയുമാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ വിജയം ബ്രിഡ്ജിന് രാജ്യത്ത് പ്രചാരം നേടി കൊടുക്കാനുള്ള ബ്രിഡ്ജ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്ന് കേരള ബ്രിഡ്ജ് അസോസിയേഷൻ പ്രസിഡന്റ് സജീവ് മേനോൻ പറഞ്ഞു. കേരള ബ്രിഡ്ജ് അസോസിയേഷൻ നിരവധി ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ബ്രിഡ്ജ് പഠിക്കാൻ താൽപര്യമുള്ളവർക്കായി വിദഗ്ധരെ ഉൾകൊള്ളിച്ച് കൊണ്ട് ക്ലാസുകളും ഒരുക്കുകയും ചെയ്യാറുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story