- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ 28 കൊല്ലത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമം; വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ മലയാളികളുടെ അഭിമാനമായി പി സി തുളസിയും
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിത ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. ബാഡ്മിന്റണിൽ 28 കൊല്ലത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടാണ് ഇന്ത്യ നേട്ടത്തിലെത്തിയത്. സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണ കൊറിയയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യയുടെ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. മലയാളി താരം പി സി തുളസി ഉൾപ്പെട്ട ടീമാണ് രാജ്യത്തിനായി മെഡൽ നേടിയത്. ഒരു മ
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിത ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. ബാഡ്മിന്റണിൽ 28 കൊല്ലത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടാണ് ഇന്ത്യ നേട്ടത്തിലെത്തിയത്. സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണ കൊറിയയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യയുടെ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്.
മലയാളി താരം പി സി തുളസി ഉൾപ്പെട്ട ടീമാണ് രാജ്യത്തിനായി മെഡൽ നേടിയത്. ഒരു മലയാളി ബാഡ്മിന്റൺ താരം ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്. ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.
ലോക ഏഴാം നമ്പർ സൈന നെഹ്വാളിന്റെ വിജയത്തോടെയാണ് കൊറിയക്കെതിരെ ഇന്ത്യ തുടങ്ങിയത്. എന്നാൽ അടുത്ത മൂന്നു മത്സരത്തിലും ഇന്ത്യൻ താരങ്ങൾ തോറ്റു.
ലോക നാലാം നമ്പർ ജി ഹ്യൂൻ സങ്ങിനെയാണ് 58 മിനിറ്റ് നീണ്ട ആദ്യ മത്സരത്തിൽ സൈന തോൽപിച്ചത്. സ്‌കോർ: 21-12, 10-21, 21-9. എന്നാൽ ലോക ആറാം നമ്പർ താരമായ ജു ബേയോട് ഇന്ത്യയുടെ പ്രതീക്ഷയായ പി വി സിന്ധു തോറ്റു. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു സിന്ധുവിന്റെ തോൽവി. 14-21, 21-18, 21-13.
ഡബിൾസിൽ എൻ സിക്കി റെഡ്ഡി-പ്രാദ്‌നിയ ഗാദ്രെ സഖ്യം 16-21, 17-21ന് കിം സോഇയോങ്-ചാങ് യെന സഖ്യത്തോട് തോറ്റു. നിർണായകമായ നാലാം മത്സരത്തിൽ മലയാളി താരം പി സി തുളസിയെ കിം ഹ്യോമിൻ പരാജയപ്പെടുത്തി. സ്‌കോർ: 12-21, 8-21.
ബാഡ്മിന്റണിൽ ഇന്ത്യയുടെ എട്ടാം ഏഷ്യാഡ് മെഡലാണിത്. 1974ൽ ടെഹ്‌റാൻ ഏഷ്യാഡിൽ ഇന്ത്യ ഒരു മെഡൽ നേടിയിരുന്നു. 1982ൽ ന്യൂഡൽഹിയിൽ അഞ്ചു മെഡലും 1986ൽ സോളിൽ ഒരെണ്ണവും നേടി. വനിതാ ടീമിനത്തിൽ ഇഞ്ചിയോണിൽ നേടിയത് ഇന്ത്യയുടെ രണ്ടാം ഏഷ്യാഡ് മെഡലാണ്. ഡൽഹിയിലാണ് ഇതിനുമുമ്പ് ഇന്ത്യ മെഡൽ നേടിയത്. അന്നും വെങ്കലമാണ് ഇന്ത്യ സ്വന്തമാക്കിയത്.