ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ജപ്പാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം. 2006നുശേഷം ആദ്യമായാണ് വനിതാ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്.