ന്യൂഡൽഹി: ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്ക് നേരേ വീണ്ടും ഇന്ത്യൻ സേനയുടെ വൻ ആക്രമണം.നിരവധി തീവ്രവാദികൾ കൊല്ലപ്പട്ടു.ഇന്ന് പുലർച്ച 4.45 നായിരുന്നു ആക്രമണം.

ഇന്ത്യൻ സൈനികർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ഈസ്റ്റേൺ കമാൻഡ് അറിയിച്ചു. പട്രോളിംഗിനിടെ ആക്രമിച്ച തീവ്രവാദികൾക്ക് നേരെ വെടിയുതിർക്കുകയാണ് ചെയ്തതെന്നും അതിർത്തി കടന്നിട്ടില്ലെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

2015ൽ നാഗാ തീവ്രവാദികൾ ഇന്ത്യൻ സൈനികരെ വധിച്ചതിനെ തുടർന്നാണ് നാഗാ തീവ്രവാദിതാവളങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. മണിപ്പുരിലെ ചന്ദേലിൽ ജൂൺ നാലിന് നാഗാ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ദോഗ്ര റെജിമെന്റിലെ 18 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ജൂൺ ഏഴിന് നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യ തിരിച്ചടിച്ചു. വ്യോമസേനയുടെ സഹായത്തോടെയിരുന്നു കരസേനയുടെ ആക്രമണം.