- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിഫലത്തിൽ മുന്നിൽ ദക്ഷിണേന്ത്യൻ സംവിധായകർ; ഒന്നാംസ്ഥാനത്ത് രാജ്മൗലി; 40 കോടിയുമായി ഷങ്കർ രണ്ടാമത്
ഹൈദരാബാദ്: ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലംദക്ഷിണേന്ത്യൻ സംവിധായകർക്ക്ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകർ രണ്ടും ദക്ഷിണേന്ത്യക്കാർ. ബാഹുബലി സീരീസിലൂടെ ആഗോള തലത്തിൽ ആരാധകരെ നേടിയ രാജമൗലിയാണ് പ്രതിഫലക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 75 കോടിയാണ് രാജമൗലിക്ക് ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിഫലം.
ലോകവ്യാപകമായി ആയിരത്തി എണ്ണൂറ് കോടി കളക്റ്റ് ചെയ്ത ബാഹുബലി സീരീസിൽ നിന്ന് രാജമൗലിക്ക് ലാഭവിഹിതമായി ലഭിച്ചത് 100 കോടിയാണെന്നും റിപ്പോർട്ടുകളുണ്ട്.രാംചരൺ തേജയും ജൂനിയർ എൻ.ടി. ആറും അജയ് ദേവ്ഗണും ആലിയ ഭട്ടും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ആർ.ആർ.ആർ ആണ് രാജമൗലിയുടെ പുതിയ ചിത്രം.
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ഷങ്കറാണ് പ്രതിഫലക്കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത്. നാല്പത് കോടി രൂപയാണ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഷങ്കർ വാങ്ങുന്നത്.കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സംവിധാനം ചെയ്യാൻ ഷങ്കർ വാങ്ങിയ പ്രതിഫലം 40 കോടി രൂപയാണ്. രാംചരൺ തേജ നായകനാകുന്ന തെലുങ്ക് ചിത്രമൊരുക്കാൻ ഷങ്കർ വാങ്ങുന്ന പ്രതിഫലം നാല്പത് കോടി തന്നെയാണ്. ദിൽരാജുവാണ് തെലുങ്ക് ചിത്രം നിർമ്മിക്കുന്നത്.
എന്നാൽ നാല്പത് കോടി പ്രതിഫലം വാങ്ങിയശേഷം ഇന്ത്യൻ 2 പൂർത്തിയാക്കാതെ ഷങ്കർ രാംചരണിന്റെ തെലുങ്ക് ചിത്രം ചെയ്യുന്നതിനെതിരെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. ഏപ്രിൽ 15ന് കോടതി ഈ കേസിൽ വാദം കേൾക്കും.