- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിരയ്ക്കു ശേഷം എമിറേറ്റ്സ് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി മോദി; ന്യുയോർക്കിനെയും ഓസ്ട്രേലിയയെയും കടത്തിവെട്ടുന്ന സ്വീകരണം ഒരുക്കാൻ തയ്യാറായി ദുബായിലെ ഇന്ത്യക്കാർ
അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഫ്രാൻസും ചൈനയും ഒക്കെ സന്ദർശിച്ചപ്പോഴും മലയാളികൾ ഉൾപെടെ നല്ലൊരു പ്രവാസി ഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാകും സന്ദർശിക്കുക എന്നതിനെ പറ്റി ഒട്ടെറെ അഭ്യുഹങ്ങൾ ഉയർന്നിരുന്നു. ഒരു വർഷം മുമ്പ് തന്നെ ഇതുസംബന്ധിച്ചുള്ള ചർച്ചകർ സജീവമായിരുന്നു. പ്രവാ
അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഫ്രാൻസും ചൈനയും ഒക്കെ സന്ദർശിച്ചപ്പോഴും മലയാളികൾ ഉൾപെടെ നല്ലൊരു പ്രവാസി ഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാകും സന്ദർശിക്കുക എന്നതിനെ പറ്റി ഒട്ടെറെ അഭ്യുഹങ്ങൾ ഉയർന്നിരുന്നു. ഒരു വർഷം മുമ്പ് തന്നെ ഇതുസംബന്ധിച്ചുള്ള ചർച്ചകർ സജീവമായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങൾ അടുത്തറിയാനായി ഉടൻ തന്നെ യുഎഇ സന്ദർശിക്കുമെന്ന് ഈ വർഷം ആദ്യം പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കവേ മോദി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ദിരാഗാന്ധിക്ക് ശേഷം യുഎഇ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാകാൻ മോദി തയ്യാറെടുക്കുമ്പോൾ വമ്പൻ സ്വീകരണമാണ് ദുബായിലെ ഇന്ത്യക്കാർ ഒരുക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് നരേന്ദ്ര മോദി ഈ മാസം 16ന് യുഎഇയിലെത്തുക. യുഎഇ തലസ്ഥാനമായ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളായിരിക്കും പ്രധാനമന്ത്രി സന്ദർശിക്കുക. മോദി 16ന് അബുദാബിയിലെത്തും. 17നു ദുബായ് സന്ദർശിക്കും. ദുബായിലെ പൊതു സമൂഹവും ഇന്ത്യൻ വെൽഫെയർ കമ്മിറ്റിയും 17ന് വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ സ്വീകരണമൊരുക്കും. മോദിക്ക് സ്വീകരണം ഒരുക്കുന്ന വേദിയിലേയ്ക്ക് അടുത്തുള്ള മെട്രോ സ്‌റ്റേഷനുകൾ, ദുബായ് മാൾ, ദുബായ് ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസും അന്നേദിവസം ഒരുക്കുന്നുണ്ട്. വരും ദിനങ്ങളിൽ മറ്റു ജിസിസി രാഷ്ട്രങ്ങൾ കൂടി മോദി സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ യുഎഇയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. യുഎഇയിൽ മോദിക്ക് ഒട്ടേറെ ആരാധകരും വിമർശകരും ഉണ്ട്. അതിനാൽ തന്നെ രാജ്യം മോദി സന്ദർശിച്ചാൽ അത് ഏറെ ശ്രദ്ധേയമാകും. മാത്രമല്ല പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുമെന്ന മോദിയുടെ പ്രസ്താവനയ്ക്കും മികച്ച സ്വീകാര്യതയാണ് ഗൾഫിലും ലഭിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിമാർ യുഎഇയെ ഉപേക്ഷിക്കുന്നു എന്ന പരാതിയും മോദിയുടെ സന്ദർശനത്തിലൂടെ അവസാനിക്കും.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് യുഎഇ സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ചില അസൗകര്യങ്ങൾ കാരണം അദ്ദേഹം സന്ദർശനം ഉപേക്ഷിച്ചു. 2010ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വർഷംതന്നെ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ യുഎഇയിൽ അഞ്ചു ദിവസത്തെ സന്ദർശനം നടത്തുകയും ചെയ്തു.