- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ സ്വീകരണത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനു കൂട്ടയിടി; നമോ ദുബായ് വെബ്‌സൈറ്റ് തകർന്നു; ദുബായ് സന്ദർശനം ചരിത്രമായേക്കും
ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നതോടെ പ്രവാസി മലയാളികൾ ഏറെ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ആവേശം കൊടുമുടി കയറിയപ്പോൾ മോദി ദുബായിൽ പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രേവേശനം ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള സൈറ്റും ഒരേ സമയം നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്യാൻ ശ്ര
ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നതോടെ പ്രവാസി മലയാളികൾ ഏറെ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ആവേശം കൊടുമുടി കയറിയപ്പോൾ മോദി ദുബായിൽ പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രേവേശനം ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള സൈറ്റും ഒരേ സമയം നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെ തകർന്നിരിക്കുകയാണ്. ഇതൊടെ നമോ ഇൻ ദുബായ് എന്ന പേരിലുള്ള വെബ് സൈറ്റ് പ്രവർത്തനരഹിതമായിരിക്കുകയാണ്.
ഇന്നലെയും സൈറ്റ് ശരിയാക്കാൻ സാധിച്ചിട്ടില്ല. രജിസ്റ്റർ ചെയ്യാനായി സന്ദർശിച്ചവർക്ക് തിരക്ക് കാരണം സൈറ്റ് പ്രവർത്തനം തടസ്സപ്പെട്ടെന്നും അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ പൂർവ രൂപത്തിലാകുമെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാൽ ഇന്നലെ രാത്രി വൈകുവോളം റജിസ്‌ട്രേഷൻ പുനരാരംഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ കമ്മറ്റി www.namoindubai.ae എന്ന പേരിൽ വെബ്‌സൈറ്റ് തയ്യാറാക്കിയത്.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നു എന്ന പ്രത്യേകതയുള്ളതിനാൽ നരേന്ദ്ര മോദിയുടെ സന്ദശർനം ഏറെ പ്രതീക്ഷയോടെയാണ് 26 ലക്ഷം വരുന്ന യുഎഇയിലെ ഇന്ത്യൻ സമൂഹം കാണുന്നത്. ഇതിന് മുമ്പ് 1981ൽ ഇന്ദിരാഗാന്ധിയായിരുന്നു അവസാനമായി യുഎഇ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. അതിനാൽ തന്നെ വമ്പൻ സ്വീകരണമാണ് ദുബായിലെ ഇന്ത്യക്കാർ മോദിക്കായി ഒരുക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് നരേന്ദ്ര മോദി ഈ മാസം 16ന് യുഎഇയിലെത്തുക. യുഎഇ തലസ്ഥാനമായ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളായിരിക്കും പ്രധാനമന്ത്രി സന്ദർശിക്കുക. മോദി 16ന് അബുദാബിയിലെത്തും. 17നു ദുബായ് സന്ദർശിക്കും. 17ന് വൈകിട്ട് ആറിന് ദുബായ് സ്പോർട്സ് സിറ്റിയിൽ കോൺലുലേറ്റും ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ കമിറ്റിയും സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ആയിരക്കണക്കിന് പേർ സമ്മേളനത്തിന് എത്തും. മോദിക്ക് സ്വീകരണം ഒരുക്കുന്ന വേദിയിലേയ്ക്ക് അടുത്തുള്ള മെട്രോ സ്‌റ്റേഷനുകൾ, ദുബായ് മാൾ, ദുബായ് ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസും അന്നേദിവസം ഒരുക്കുന്നുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. യുഎഇയിൽ മോദിക്ക് ഒട്ടേറെ ആരാധകരും വിമർശകരും ഉണ്ട്. അതിനാൽ തന്നെ രാജ്യം മോദി സന്ദർശിച്ചാൽ അത് ഏറെ ശ്രദ്ധേയമാകും. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും സമ്മേളനത്തിന് ഒട്ടേറെ പേരെത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുമെന്ന മോദിയുടെ പ്രസ്താവനയ്ക്കും മികച്ച സ്വീകാര്യതയാണ് ഗൾഫിലും ലഭിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിമാർ യുഎഇയെ ഉപേക്ഷിക്കുന്നു എന്ന പരാതിയും മോദിയുടെ സന്ദർശനത്തിലൂടെ അവസാനിക്കും. വരും ദിനങ്ങളിൽ മറ്റു ജിസിസി രാഷ്ട്രങ്ങൾ കൂടി മോദി സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.