- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവനാശം വിതച്ചുള്ള റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; ഹർകീവിൽ ദാരുണാന്ത്യം സംഭവിച്ചത് കർണാടക ഹവേരി സ്വദേശി നവീനിന്; നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
കീവ്: യുക്രെയിനിൽ സർവനാശം വിതച്ച് റഷ്യൻ മുന്നറുന്നതിനിടെ, ഇന്ത്യൻ വിദ്യാർത്ഥിക്ക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടമായി. ഹർകീവിൽ ഇന്ന് രാവിലെയാണ് സംഭവം. കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ എസ്.ജി(21) ആണ് കൊല്ലപ്പെട്ടത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് നവീൻ. വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. മന്ത്രാലയം ഈ വിദ്യാർത്ഥിയുടെ കുടുബവുമായി ബന്ധപ്പെട്ടു.
ഹർകീവിലും മറ്റ് യുക്രെയിൻ നഗരങ്ങളിലും ഉള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി സുരക്ഷിതമായി പുറത്തെത്തിക്കാൻ വിദേശകാര്യ സെക്രട്ടറി റഷ്യ, ഉക്രെയിൻ അംബാസഡർമാരെ വിളിച്ച് ആവശ്യപ്പെട്ടു. ഇവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാരും ഇക്കാര്യത്തിൽ പരിശ്രമം തുടരുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു.
Ministry of External Affairs says that an Indian student lost his life in shelling in Kharkiv, Ukraine this morning. The Ministry is in touch with his family. pic.twitter.com/EZpyc7mtL7
- ANI (@ANI) March 1, 2022
ആറാം ദിവസവും അതിരൂക്ഷമായി ആക്രമണം റഷ്യ തുടരുകയാണ്. കേഴ്സൻ നഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഹർകീവിൽ സർക്കാർ മന്ദിരങ്ങൾ തകർക്കാൻ ആണ് റഷ്യയുടെ ശ്രമം. പ്രദേശത്ത് ഷെല്ലാക്രമണം തുടരുകയാണ്
കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായിരുന്നു. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.ഹർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്.മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്. കൂടുതൽ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കേൽക്കാനുള്ള സാധ്യത ഏറി.
ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അടിയന്തരമായി കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം കീവിൽ നിന്ന് രക്ഷപ്പെടുന്നവർക്കായി യുക്രൈൻ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു.
ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യ ആക്രമണം രൂക്ഷമായി തുടരുന്നതിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ബെലാറൂസിൽ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കി വ്യക്തമാക്കി. .റഷ്യ യുക്രൈൻ രണ്ടാം ഘട്ട സമാധാന ചർച്ച വൈകാതെ ഉണ്ടായേക്കും. യുക്രൈനിൽ നിന്ന് മലയാളികളെ രക്ഷിക്കാനുള്ള ഓപറേഷൻ ദൗത്യം കേന്ദ്ര സർക്കാർ വിപുലീകരിക്കുകയാണ്. നാല് കേന്ദ്രമന്ത്രിമാർ നേരിട്ട് യുക്രൈൻ അതിർത്തികളിലെത്തി രക്ഷാദൗത്യത്തെ ഏകോപിപ്പിക്കും. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി,വരുൺ ഗാന്ധി, കിരൺ റിജിജു,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് അതിർത്തികളിലേക്ക് പോകുന്നത്.
റൊമാനിയയിൽ നിന്നും 182 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ മുംബൈയിൽ എത്തിയിരുന്നു. 3 മലയാളികളും ഇക്കൂട്ടത്തിലുണ്ട്. മുംബൈയിൽ എത്തുന്ന രണ്ടാമത്തെ വിമാനമാണിത്.
എയർ ഇന്ത്യ , ഇൻഡിഗോ, സ്‌പൈസ് ജെറ്റ് അടക്കം വിമാനങ്ങൾക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യമായ ഓപറേഷൻ ?ഗം?ഗയിൽ വ്യോമസേനയും പങ്കാളികളാകുകയാണ്. വ്യോമ സേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് രക്ഷാ ദൗത്യത്തിനായി അയയ്ക്കുക. ഇതിനായി പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ യുക്രൈനിൽ മൾഡോവ അതിർത്തി കടന്ന ഇന്ത്യൻ വിദ്യാർത്ഥികൾ എന്തു ചെയ്യുമെന്നറിയാതെ ആശയക്കുഴപ്പത്തിൽ ആണ്.യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നിർദ്ദേശമൊന്നുമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. രണ്ടു ദിവസമായി വിദ്യാർത്ഥികൾ മൾഡോവയിൽ കഴിയുകയാണ്. ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു
റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎൻ പ്രതിനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാർച്ച് 7ന് അകം രാജ്യം വിടാൻ നിർദ്ദേശം നൽകിയട്ടുണ്ട്.റഷ്യൻ നയതന്ത്രജ്ഞർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്പൂർണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.
കീവ് നഗരത്തിൽ സൈന്യത്തിനൊപ്പം പ്രതിരോധത്തിന് പരമാവധി പേരെ പരിശീലിപ്പിക്കുകയാണ് യുക്രൈൻ സൈന്യം. സാധാരണ പൗരന്മാരടക്കമുള്ളവരാണ് സൈന്യത്തിനൊപ്പം പ്രതിരോധത്തിന് എത്തുന്നത്. കടന്നുകയറുന്ന റഷ്യൻ സൈന്യത്തെ എല്ലാ വിധത്തിലും പ്രതിരോധിക്കുകയാണ് യുക്രൈൻ ജനതയും.
മറുനാടന് മലയാളി ബ്യൂറോ