- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിൽ പോയി എങ്ങനെ കോണ്ടമുണ്ടോയെന്ന് ചോദിക്കും? സംഗതി രഹസ്യമെങ്കിൽ വാങ്ങാൻ ഇന്ത്യാക്കാർക്ക് നാണമില്ല; ഓൺലൈൻ വഴി 69 ദിവസത്തിനുള്ളിൽ വിറ്റത് 10 ലക്ഷം ഗർഭനിരോധന ഉറകൾ; ഡിമാൻഡ് കണ്ട് അമ്പരന്ന് എയ്ഡ്‌സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ
ബംഗളുരു: രഹസ്യമാണെങ്കിൽ പലതും വാങ്ങുമെന്ന് തെളിയിക്കുകയാണ് ഇന്ത്യാക്കാർ.ഗർഭനിരോധനഉപാധികളുടെ വിപണിയിൽ കോണ്ടം ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണ്. അതേസമയം ഫ്രീ കോണ്ടം സ്റ്റോർ വഴി 69 ദിവസത്തിനിടെ ഓൺ്‌ലൈനിൽ ഓർഡർ ചെയ്തത് പത്തു ലക്ഷത്തിലധികം ഗർഭനിരോധ ഉറകൾ. ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 28നാണ് ഓണ്‌ലൈനിലൂടെ ഗർഭനിരോധ ഉറകൾ വിൽക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോർ ആരംഭിച്ചത്. എയ്ഡ്‌സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ മുൻകൈയെടുത്ത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പത്തു ലക്ഷത്തിൽ 5.14 ലക്ഷം ഗർഭനിരോധ ഉറകൾക്ക് ഓർഡർ നൽകിയിട്ടുള്ളത് വിവിധ എൻജിഒകളാണ്. ശേഷിക്കുന്ന 4.41 ലക്ഷം ഗർഭനിരോധ ഉറകൾക്ക് വ്യക്തികൾ ഓർഡർ നൽകി. ഡൽഹി, കർണാടക സംസ്ഥാനങ്ങളാണ് ഓർഡറിൽ മുന്നിൽനിൽക്കുന്നത്. ഡിസംബർ വരെ വിതരണത്തിനായി 10 ലക്ഷം ഗർഭനിരോധ ഉറകളാണു കരുതയിരുന്നത്. എന്നാൽ, ജൂലൈ ആദ്യവാരത്തോടെ സ്‌റ്റോക്ക് തീർന്നു നവംബർ അവസാന വാ
ബംഗളുരു: രഹസ്യമാണെങ്കിൽ പലതും വാങ്ങുമെന്ന് തെളിയിക്കുകയാണ് ഇന്ത്യാക്കാർ.ഗർഭനിരോധനഉപാധികളുടെ വിപണിയിൽ കോണ്ടം ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണ്. അതേസമയം ഫ്രീ കോണ്ടം സ്റ്റോർ വഴി 69 ദിവസത്തിനിടെ ഓൺ്‌ലൈനിൽ ഓർഡർ ചെയ്തത് പത്തു ലക്ഷത്തിലധികം ഗർഭനിരോധ ഉറകൾ. ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ 28നാണ് ഓണ്‌ലൈനിലൂടെ ഗർഭനിരോധ ഉറകൾ വിൽക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോർ ആരംഭിച്ചത്. എയ്ഡ്‌സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ മുൻകൈയെടുത്ത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
പത്തു ലക്ഷത്തിൽ 5.14 ലക്ഷം ഗർഭനിരോധ ഉറകൾക്ക് ഓർഡർ നൽകിയിട്ടുള്ളത് വിവിധ എൻജിഒകളാണ്. ശേഷിക്കുന്ന 4.41 ലക്ഷം ഗർഭനിരോധ ഉറകൾക്ക് വ്യക്തികൾ ഓർഡർ നൽകി. ഡൽഹി, കർണാടക സംസ്ഥാനങ്ങളാണ് ഓർഡറിൽ മുന്നിൽനിൽക്കുന്നത്.
ഡിസംബർ വരെ വിതരണത്തിനായി 10 ലക്ഷം ഗർഭനിരോധ ഉറകളാണു കരുതയിരുന്നത്. എന്നാൽ, ജൂലൈ ആദ്യവാരത്തോടെ സ്‌റ്റോക്ക് തീർന്നു നവംബർ അവസാന വാരത്തേക്ക് 20 ലക്ഷവും ജനുവരിയിലേക്ക് 50 ലക്ഷവും കോണ്ടമുകൾക്ക് ഫൗണ്ടേഷൻ ഓഡർ കൊടുത്തുകഴിഞ്ഞു.