- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോണിൽ ഏറ്റവുമധികം സ്പാം കോളുകളെത്തുന്നത് ഇന്ത്യക്കാർക്ക്; ഒരാൾക്ക് ദിവസേന ലഭിക്കുന്നത് 22 ശല്യ വിളികൾ; ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്നത് ഓഫർ പറയാൻ വിളിക്കുന്ന ടെലികോം കമ്പനികൾ
സ്പാം കോളുകളുടെ(ശല്യ വിളിക്കാരുടെ) കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ഇരുപത് രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഒരു ഇന്ത്യക്കാരനായ സ്മാർട്ഫോൺ ഉപഭോക്താവിന് 22 സ്പാം കോളുകൾ ഒരു മാസം വരാറുണ്ടെന്നാണ് കണ്ടെത്തൽ. അത്തരത്തിലുള്ള ഒരു കോളെങ്കിലും ഒരു ഇന്ത്യക്കാരന് വരാത്ത ദിവസങ്ങൾ കുറവാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കാർ നേരിടുന്ന സ്പാം കോളുകളിൽ പകുതിയോളം ടെലികോം കമ്പനികളിൽ നിന്നുള്ളവയാണ്. ഇത് 54%ത്തോളം വരും. സൗജന്യ ഡാറ്റ, അൺലിമിറ്റഡ് കോളുകൾ തുടങ്ങിയ സേവനങ്ങൾ സംബന്ധിച്ച വിവരം ഉപഭോക്താക്കളിലെത്തിക്കുന്നതിനാണ് ഈ വിളികളത്രയും. 20 ശതമാനം കോളുകൾ അനാവശ്യമായവയാണെന്ന് പഠനഫലം വെളിപ്പെടുത്തുന്നു. ഭീഷണി, കബളിപ്പിക്കൽ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ പെടും. 13 % സ്പാം കോളുകൾ ടെലിമാർക്കറ്റിങ് വിഭാഗത്തിൽ നിന്നുള്ളവയും 9 % സാമ്പത്തികസേവനങ്ങളെ സംബന്ധിച്ചുള്ളവയും 3 % ഇൻഷ്വറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളവയും ആയിരിക്കും. അനാവശ്യ കോളുകൾ നിയന്ത്രിക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ നിലനിൽക്കുമ്പോൾ തന്
സ്പാം കോളുകളുടെ(ശല്യ വിളിക്കാരുടെ) കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ഇരുപത് രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഒരു ഇന്ത്യക്കാരനായ സ്മാർട്ഫോൺ ഉപഭോക്താവിന് 22 സ്പാം കോളുകൾ ഒരു മാസം വരാറുണ്ടെന്നാണ് കണ്ടെത്തൽ. അത്തരത്തിലുള്ള ഒരു കോളെങ്കിലും ഒരു ഇന്ത്യക്കാരന് വരാത്ത ദിവസങ്ങൾ കുറവാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യക്കാർ നേരിടുന്ന സ്പാം കോളുകളിൽ പകുതിയോളം ടെലികോം കമ്പനികളിൽ നിന്നുള്ളവയാണ്. ഇത് 54%ത്തോളം വരും. സൗജന്യ ഡാറ്റ, അൺലിമിറ്റഡ് കോളുകൾ തുടങ്ങിയ സേവനങ്ങൾ സംബന്ധിച്ച വിവരം ഉപഭോക്താക്കളിലെത്തിക്കുന്നതിനാണ് ഈ വിളികളത്രയും. 20 ശതമാനം കോളുകൾ അനാവശ്യമായവയാണെന്ന് പഠനഫലം വെളിപ്പെടുത്തുന്നു.
ഭീഷണി, കബളിപ്പിക്കൽ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ പെടും. 13 % സ്പാം കോളുകൾ ടെലിമാർക്കറ്റിങ് വിഭാഗത്തിൽ നിന്നുള്ളവയും 9 % സാമ്പത്തികസേവനങ്ങളെ സംബന്ധിച്ചുള്ളവയും 3 % ഇൻഷ്വറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളവയും ആയിരിക്കും.
അനാവശ്യ കോളുകൾ നിയന്ത്രിക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്രയും സ്പാം കോളുകൾ ഉപഭോക്താക്കളെ തേടിയെത്തുന്നത് എന്നതാണ് വിരോധാഭാസം. ട്രൂ കോളർ ആപ്ളിക്കേഷനുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. സ്പാം കോളുകളുടെ കാര്യത്തിൽ ബ്രസീലും അമേരിക്കയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ചിലി, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള രാജ്യങ്ങൾ.