- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരനെ ഇടിച്ച് നിലത്തിട്ട് ചവിട്ടിയാളെക്കുറിച്ച് മിണ്ടാട്ടമില്ല; നാണക്കേട് റെക്കോർഡ് ചെയ്ത ജീവനക്കാരന് സസ്പെൻഷൻ; ഇൻഡിഗോയുടെ തല തിരിഞ്ഞ അച്ചടക്ക നടപടി ഇങ്ങനെ
ചെന്നൈ: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻ ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമായപ്പോൾ മാപ്പ് പറഞ്ഞ് കൊണ്ട് ഇൻഡിഗോ വിമാന കമ്പനിയുടെ പ്രസിഡന്റ് ആദിത്യഘോഷ് രംഗത്ത് എത്തി. സംഭവത്തിൽ യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും വിമാനത്താവളത്തിൽ ജീവനക്കാരിൽനിന്നുണ്ടായ പെരുമാറ്റം തങ്ങളുടെ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അച്ചടക്ക ലംഘനനത്തിന് കർശന നടപടി സ്വീകരിച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ തല തിരിഞ്ഞ രീതിയിലുള്ള അച്ചടക്ക നടപടിയാണ് ഇൻഡിഗോ നടത്തിയതെന്നാണ് പൊതുവേ ഉള്ള ആരോപണം. യാത്രക്കാരനെ മർദിച്ച ജീവനക്കാരനെപ്പറ്റി ഇൻഡിഗോ പ്രസ്ഥാപനയിൽ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പകരം സംഭവം ജനങ്ങളിറിയാൻ കാരണക്കാരനായ സംഭവം ഷൂട്ട് ചെയ്ത ജീവനക്കാരനെ പിരിച്ച് വിടുകയാണ് കമ്പനി ചെയ്തത് .ഇതിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ യൂണിയൻ മിനിസ്റ്റർ ജയന്ത് സിന്ഹ വ്യ
ചെന്നൈ: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻ ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമായപ്പോൾ മാപ്പ് പറഞ്ഞ് കൊണ്ട് ഇൻഡിഗോ വിമാന കമ്പനിയുടെ പ്രസിഡന്റ് ആദിത്യഘോഷ് രംഗത്ത് എത്തി. സംഭവത്തിൽ യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും വിമാനത്താവളത്തിൽ ജീവനക്കാരിൽനിന്നുണ്ടായ പെരുമാറ്റം തങ്ങളുടെ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അച്ചടക്ക ലംഘനനത്തിന് കർശന നടപടി സ്വീകരിച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ തല തിരിഞ്ഞ രീതിയിലുള്ള അച്ചടക്ക നടപടിയാണ് ഇൻഡിഗോ നടത്തിയതെന്നാണ് പൊതുവേ ഉള്ള ആരോപണം. യാത്രക്കാരനെ മർദിച്ച ജീവനക്കാരനെപ്പറ്റി ഇൻഡിഗോ പ്രസ്ഥാപനയിൽ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പകരം സംഭവം ജനങ്ങളിറിയാൻ കാരണക്കാരനായ സംഭവം ഷൂട്ട് ചെയ്ത ജീവനക്കാരനെ പിരിച്ച് വിടുകയാണ് കമ്പനി ചെയ്തത് .ഇതിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ യൂണിയൻ മിനിസ്റ്റർ ജയന്ത് സിന്ഹ വ്യോമയാന മന്ത്രാലയത്തോട് റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒക്ടോബർ 15ന് ആയുരുന്നു സംഭവത്തിന് ആസ്പദമായ സംഭവം. ചെന്നൈയിൽനിന്ന് എത്തിയ യാത്രാക്കാരൻ രാജീവ് കത്യാലിനാണ് എയർപോർട്ടിൽ ദുരനുഭവമുണ്ടായത്. വിമാനത്തിൽ എത്തിയ യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള ബസ് വൈകുന്നതിനെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടർന്നാണ് യാത്രക്കാരനെ രണ്ടു ജീവനക്കാർ ബസിൽ കയറാൻ അനുവദിക്കാതെ മർദിച്ചത്. ബസിൽ കയറാൻ തുടങ്ങുന്ന യാത്രക്കാരനെ പിടിച്ചുമാറ്റുന്നതും നിലത്തുവീണ ഇയാളെ ജീവനക്കാർ മർദിക്കുന്നത് വിഡിയോയിലുണ്ട് പിന്നീട് വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ എയർലൈനും യാത്രക്കാരനും പിന്നീട് ഒത്തുതീർപ്പിലെത്തിയെന്ന് പൊലീസ് പറഞ്ഞിരുന്നു.