- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി സിന്ധുവിന് വിശദീകരണവുമായി ഇൻഡിഗോ; മോശമായി പെരുമാറിയിട്ടില്ല; സിന്ധു എത്തിയത് അനുവദിച്ചതിൽ കൂടുതൽ ബാഗുമായെന്നും എയർലൈൻസ്
മുംബൈ: ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് വിമാനയാത്രയ്ക്കിടെ മോശം അനുഭവമുണ്ടായെന്ന ആരോപണം ഇൻഡിഗോ എയർലൈൻസ് നിഷേധിച്ചു. അനുവദിച്ചതിൽ കൂടുതൽ ബാഗുമായാണ് സിന്ധു എത്തിയത്. ഇതിൽ ചിലത് കാർഗോ ഹോൾഡിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി വിശദീകരിച്ചു. സിന്ധുവിനോട് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ ഗ്രൗണ്ട് സ്റ്റാഫ് മാന്യമായാണ് പെരുമാറിയതെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച മുംബൈയിലേക്ക് 6E 608 എന്ന വിമാനത്തിൽ പോകുന്നതിന് എത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് സിന്ധു നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോടു മോശമായി പെരുമാറിയെന്നാണ് സിന്ധു ട്വീറ്റ് ചെയ്തത്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റിൽ പറയുന്നു. സിന്ധുവിന്റെ ട്വീറ്റിനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
മുംബൈ: ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് വിമാനയാത്രയ്ക്കിടെ മോശം അനുഭവമുണ്ടായെന്ന ആരോപണം ഇൻഡിഗോ എയർലൈൻസ് നിഷേധിച്ചു. അനുവദിച്ചതിൽ കൂടുതൽ ബാഗുമായാണ് സിന്ധു എത്തിയത്. ഇതിൽ ചിലത് കാർഗോ ഹോൾഡിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി വിശദീകരിച്ചു. സിന്ധുവിനോട് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ ഗ്രൗണ്ട് സ്റ്റാഫ് മാന്യമായാണ് പെരുമാറിയതെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച മുംബൈയിലേക്ക് 6E 608 എന്ന വിമാനത്തിൽ പോകുന്നതിന് എത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് സിന്ധു നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോടു മോശമായി പെരുമാറിയെന്നാണ് സിന്ധു ട്വീറ്റ് ചെയ്തത്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റിൽ പറയുന്നു.
സിന്ധുവിന്റെ ട്വീറ്റിനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.