- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സിനിമകൾ ഗംഭീരമാണെന്നും വളരെ ഇഷ്ടമാണെന്നും ഷി ചിൻപിംങ്; അതിർത്തിയിൽ ഇനി ദോക്ലാ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തി മോദിയും ചൈനീസ് പ്രസിഡന്റും; ഇന്ത്യയും ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് മനസ്സിലാക്കി സൂക്ഷ്മതയോടെ ഇടപെട്ട് ചൈന
ബീജിങ്: അനൗപചാരിക ചർച്ചകളാണ് നടന്നതെന്ന് പറയുമ്പോഴും ഇന്ത്യയെന്ന വിപണിയെ കൈവിടാതിരിക്കാൻ കരുതലോടെ ഇടപെടൽ. ഇന്ത്യൻ സിനിമകൾ വലിയ ഇഷ്ടമാണെന്നും കൂടുതൽ സിനിമകൾ പരസ്പരം എക്‌സ്‌ചേഞ്ച് ചെയ്യണമെന്നും ആവശ്യം മുന്നോട്ടുവച്ച് സ്‌നേഹം. ഡോക്ലാമിൽ ഉണ്ടായതുപോലെ സൈനികർ പരസ്പരം പോരടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കരുതലെടുക്കാമെന്നും ഉറപ്പ്- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനൗപചാരിക ചർച്ചയാണ് നടത്തിയതെങ്കിലും സ്വന്തം താൽപര്യങ്ങളിൽ കരുതലോടെ നീങ്ങി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. അതിർത്തിയിൽ പരസ്പര വിശ്വാസം വർധിപ്പിക്കണമെന്നും അതിന് യോജിക്കുംവിധത്തിൽ സൈന്യങ്ങൾക്കു നിർദ്ദേശം നൽകുമെന്നും ഇരു രാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചതോടെ അതിർത്തിയിൽ ഇന്ത്യ നേരിടുന്ന വലിയ തലവേദനയാണ് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളുടെ കൂടിക്കാഴ്ചയിൽ അൽപമെങ്കിലും കുറയുന്നത്. ഇരുവിഭാഗം സൈന്യങ്ങളും അതിർത്തിയിൽ ആശയവിനിമയം മെച്ചപ്പെടുത്താനും പരസ്പര വിശ്വാസം വളർത്തി മനസ്സിലാക്കി മുന്നോട്ടു പോകാനുമാണ് തീരുമാനം. ദോക്ലയിൽ അടുത്തിടെ ഇരു സൈന്യ
ബീജിങ്: അനൗപചാരിക ചർച്ചകളാണ് നടന്നതെന്ന് പറയുമ്പോഴും ഇന്ത്യയെന്ന വിപണിയെ കൈവിടാതിരിക്കാൻ കരുതലോടെ ഇടപെടൽ. ഇന്ത്യൻ സിനിമകൾ വലിയ ഇഷ്ടമാണെന്നും കൂടുതൽ സിനിമകൾ പരസ്പരം എക്‌സ്‌ചേഞ്ച് ചെയ്യണമെന്നും ആവശ്യം മുന്നോട്ടുവച്ച് സ്‌നേഹം. ഡോക്ലാമിൽ ഉണ്ടായതുപോലെ സൈനികർ പരസ്പരം പോരടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കരുതലെടുക്കാമെന്നും ഉറപ്പ്- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനൗപചാരിക ചർച്ചയാണ് നടത്തിയതെങ്കിലും സ്വന്തം താൽപര്യങ്ങളിൽ കരുതലോടെ നീങ്ങി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്.
അതിർത്തിയിൽ പരസ്പര വിശ്വാസം വർധിപ്പിക്കണമെന്നും അതിന് യോജിക്കുംവിധത്തിൽ സൈന്യങ്ങൾക്കു നിർദ്ദേശം നൽകുമെന്നും ഇരു രാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചതോടെ അതിർത്തിയിൽ ഇന്ത്യ നേരിടുന്ന വലിയ തലവേദനയാണ് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളുടെ കൂടിക്കാഴ്ചയിൽ അൽപമെങ്കിലും കുറയുന്നത്. ഇരുവിഭാഗം സൈന്യങ്ങളും അതിർത്തിയിൽ ആശയവിനിമയം മെച്ചപ്പെടുത്താനും പരസ്പര വിശ്വാസം വളർത്തി മനസ്സിലാക്കി മുന്നോട്ടു പോകാനുമാണ് തീരുമാനം. ദോക്ലയിൽ അടുത്തിടെ ഇരു സൈന്യങ്ങളും നേർക്കുനേർ വന്നതുപോലുള്ള സ്ഥിതി ഇനി ഉണ്ടാകരുതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയിൽ തീരുമാനമായി.
എന്നാൽ കരുതലോടെയാണ് ചൈനയുടെ നീക്കമെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രാജ്യാന്തര സാമ്പത്തിക വളർച്ചയിൽ നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ചൈന വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഇരു രാജ്യങ്ങളും. ലോകസമാധാനത്തിനും ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും സംയുക്തമായി പ്രവർത്തിക്കണം. - ഇതായിരുന്നു ചൈനയുടെ നിലപാടായി ചിൻപിങ് അവതരിപ്പിച്ചത്. ബോളിവുഡിൽ നിന്നും ഇന്ത്യയിലെ മറ്റു ഭാഷകളിൽ നിന്നുമുള്ള സിനിമകൾ കണ്ടിട്ടുണ്ടെന്നും അവ ഏറെ ഇഷ്ടമാണെന്നും ചിൻ ഇതിനിടെ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്നു കൂടുതൽ സിനിമകൾ ചൈനയിലേക്ക് എത്തണം. തിരിച്ചും സിനിമകൾ എത്തണം. -ചിൻ പറഞ്ഞു.
കൃഷി, സാങ്കേതികത, ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചും ചർച്ച നടന്നു. ഇന്ത്യചൈന അതിർത്തിയിലെ എല്ലാ മേഖലയിലും ശാന്തിയും സമാധാനവും നിലനിർത്തും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ 3488 കിലോമീറ്റർ നീളത്തിലുള്ള 'യഥാർഥ നിയന്ത്രണ രേഖ'യിൽ സമാധാനം ഉറപ്പാക്കും. പാക്കിസ്ഥാനുമായി ചേർന്ന് ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതി അംഗീകരിക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തില്ല. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യക്ക് ആശങ്ക വേണ്ട. ഭീകരവാദത്തെ തടയാൻ ഇരുരാജ്യങ്ങളും ഒരുമിച്ചു നിൽക്കുന്നതു തുടരും. ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് കാർഷിക ഉൽപന്നങ്ങളും മരുന്നുകളും ഉൾപ്പെടെ കയറ്റി അയയ്ക്കുന്ന കാര്യവും ചർച്ചാവിഷയമായി.