- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുവശത്ത് നീലച്ചിത്രം കണ്ടാൽപ്പോലും ചാട്ടവാറടിക്കുന്ന നിയമം; മറുവശത്ത് ബ്രെസ്റ്റ് മസാജുവരെയുള്ള വേശ്യാലയങ്ങളുടെ കേന്ദ്രം; ഇൻഡോനേഷ്യയുടെ കഥ
ഇൻഡോനേഷ്യ ഒരു വിചിത്ര ലോകമാണ്. ചിലേടത്ത് കൈകോർത്ത് നടന്നാൽപ്പോലും ചാട്ടവാറടികിട്ടിയേക്കാം. ചിലേടത്ത് ഇരട്ടകളായ പെൺകുട്ടികൾക്കൊപ്പം ലൈംഗികവേഴ്ച വാഗ്ദാനം ചെയ്യുന്ന വേശ്യാലയങ്ങളും കണ്ടെത്താം. നീലച്ചിത്രം കണ്ടതിനുപോലും കടുത്ത ശിക്ഷ നൽകുന്ന അതേ നാട്ടിൽത്തന്നെ, മസാജ് സെന്ററുകളും സുലഭം. 2019-ഓടെ വേശ്യാവൃത്തി അവസാനിപ്പിക്കാനുള്ള തീവ്രയജ്ഞത്തിലാണ് സർക്കാരും. ഇൻഡോനേഷ്യയുടെ നിയമം അനുസരിച്ച് നീലച്ചിത്രം കാണുന്നത് നാലുവർഷംവരെ ജയിലിലടയ്ക്കാവുന്ന കുറ്റമാണ്. വേശ്യാവൃത്തി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പല റെഡ് ലൈറ്റ് തെരുവുകളും ഇതിനകം അവവസാനിപ്പിക്കുകയും ചെയ്തു.. എന്നാൽ, ഇൻഡോനേഷ്യയിലെത്തുന്ന സഞ്ചാരികൾക്കും ഇവിടുത്തെ മറുനാട്ടുകാർക്കും ഏതുതരത്തിലുള്ള ലൈംഗിക കേളികളും ആസ്വദിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നത് വേറെ കാര്യം. വേശ്യാവൃത്തിക്ക് കുപ്രസിദ്ധിയാർജിച്ച രാജ്യത്തെ അതിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ വേശ്യാത്തെരുവായിരുന്നു നോർത്ത് ജക്കാർത്തയിലെ കലിജോഡോ. കഴ
ഇൻഡോനേഷ്യ ഒരു വിചിത്ര ലോകമാണ്. ചിലേടത്ത് കൈകോർത്ത് നടന്നാൽപ്പോലും ചാട്ടവാറടികിട്ടിയേക്കാം. ചിലേടത്ത് ഇരട്ടകളായ പെൺകുട്ടികൾക്കൊപ്പം ലൈംഗികവേഴ്ച വാഗ്ദാനം ചെയ്യുന്ന വേശ്യാലയങ്ങളും കണ്ടെത്താം. നീലച്ചിത്രം കണ്ടതിനുപോലും കടുത്ത ശിക്ഷ നൽകുന്ന അതേ നാട്ടിൽത്തന്നെ, മസാജ് സെന്ററുകളും സുലഭം. 2019-ഓടെ വേശ്യാവൃത്തി അവസാനിപ്പിക്കാനുള്ള തീവ്രയജ്ഞത്തിലാണ് സർക്കാരും.
ഇൻഡോനേഷ്യയുടെ നിയമം അനുസരിച്ച് നീലച്ചിത്രം കാണുന്നത് നാലുവർഷംവരെ ജയിലിലടയ്ക്കാവുന്ന കുറ്റമാണ്. വേശ്യാവൃത്തി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പല റെഡ് ലൈറ്റ് തെരുവുകളും ഇതിനകം അവവസാനിപ്പിക്കുകയും ചെയ്തു.. എന്നാൽ, ഇൻഡോനേഷ്യയിലെത്തുന്ന സഞ്ചാരികൾക്കും ഇവിടുത്തെ മറുനാട്ടുകാർക്കും ഏതുതരത്തിലുള്ള ലൈംഗിക കേളികളും ആസ്വദിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നത് വേറെ കാര്യം.
വേശ്യാവൃത്തിക്ക് കുപ്രസിദ്ധിയാർജിച്ച രാജ്യത്തെ അതിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ വേശ്യാത്തെരുവായിരുന്നു നോർത്ത് ജക്കാർത്തയിലെ കലിജോഡോ. കഴിഞ്ഞവർഷം ഇതടച്ചുപൂട്ടി.. നൂറുകണക്കിന് പൊലീസുകാരും പട്ടാളവും ഇടപെട്ടാണ് വേശ്യാത്തെരുവ് അടച്ചത്. പല പ്രാദേശിക കൗൺസിലുകളും വേശ്യാലയങ്ങൾ അടയ്ക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇൻഡോനേഷ്യയിൽ ശരിയത്ത് നിയമം പിന്തുടരുന്ന മേഖലകൾ ഇപ്പോഴുമുണ്ട്. അച്ചേ പ്രവിശ്യയിൽ അവിഹിതബന്ധം പുലർത്തിയതിന് ഒരു യുവതിക്ക് 26 ചാട്ടയടി നൽകിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാൽ, ഇതേ പ്രവിശ്യയിൽത്തന്നെ രഹസ്യമായി വേശ്യാലയങ്ങളും മസാജ്‌സെന്ററുകളുമുണ്ടെന്നത് വേറെ കാര്യം.
രാജ്യത്തെ മിക്കവാറും ഷോപ്പിങ് കേന്ദ്രങ്ങളിലൊക്കെ മസാജ്‌സെന്ററുകൾ സുലഭമാണ്. വിവിധതരത്തിലുള്ള മസാജുകൾ ഇവിടെ ചുരുങ്ങിയ പൈസയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സെക്‌സ് പാർട്ടികളും നഗ്ന നൃത്തമുൾപ്പെടെയുള്ള സ്റ്റേജ് ഷോകളും പലേടത്തുെ അരങ്ങേറുന്നു. സമൂഹത്തിലെ ധനാഢ്യരും വിദേശികളുൾപ്പെടെയുള്ളവരും ഇതിൽ നിർബാധം പങ്കെടുക്കുകയും ചെയ്യുന്നു.