മുംബൈ: ജയിലിൽ താൻ ആത്മഹത്യക്കു ശ്രമിച്ചിട്ടില്ലെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി. ഗുവാഹത്തിയിൽവച്ച് അമ്മ മരിച്ചു എന്ന വാർത്ത കേട്ടാണു താൻ ബോധരഹിതയായതെന്ന് ഇന്ദ്രാണി ജയിൽ അധികൃതരോടു പറഞ്ഞു.

അമിതമായി മരുന്നുപയോഗിച്ച് അബോധാവസ്ഥയിലായ ഇന്ദ്രാണിയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അവർ ആശുപത്രി വിട്ടു. അമ്മ മരിച്ച വിവരം അറിഞ്ഞപ്പോഴുള്ള ഷോക്കാണെന്നും 13 വയസുള്ളപ്പോഴും ഇന്ദ്രാണി ഇത്തരത്തിൽ അബോധാവസ്ഥയിൽ ആയിട്ടുണ്ടെന്നുമാണു പൊലീസ് പറയുന്നത്.