- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾ ആൺമക്കളോട് ദേഷ്യമില്ലാത്തവരായിരിക്കാൻ പറയണം; ജീവന്റെ വില എന്തെന്ന് പഠിപ്പിക്കണം; ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റു മരിച്ച സ്വാതിയുടെ സഹയാത്രികനായിരുന്നയാളുടെ കത്ത്
ചെന്നൈ: ചെന്നൈ നുങ്കപ്പാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ആളുകൾ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. അരുംകൊല കണ്ട് നോക്കി നീൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ. ഈ സംഭവം നേരിൽകണ്ട ഒരു യാത്രക്കാരന്റെ തുറന്ന കത്താണിത്. ഇന്ത്യൻ എക്സ്‌പ്രസിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. ആൺമക്കളോട് ദേഷ്യമില്ലാത്തവരാകാൻ ഉപദേശിക്കാനാണ് കത്തിൽ മുത്ത് വേലപ്പൻ എന്നയാൾ പറയുന്നത്. കത്ത് ഇങ്ങനെയാണ്: നുങ്കപ്പാക്കം റെയിൽവേസ്റ്റേഷനലെ സ്വാതി എസ് എന്ന ഇൻഫോസിസ് ജീവനക്കാരിയുടെ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ചെന്നൈയിൽ എല്ലാവരും അറിഞ്ഞിരിക്കും. സിസിടിവികളുടെ അഭാവം, റെയിൽവേ പൊലീസിന്റെ കുറവ് എന്നിങ്ങനെ നമ്മുടെ സബർബൻ റെയിൽവേസ്റ്റേഷനുകളിലുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും ഈ സംഭവം വഴിയൊരുക്കി. ഇതിനെല്ലാം പുറമേ, നമുക്ക് ഈ സംഭവത്തിന്റെ മൂലകാരണം അന്വേഷിക്കേണ്ടതുണ്ട്. ഞാനും സ്വാതിയെപ്പോലെ നുങ്കപ്പാക്കത്തുനിന്നു ചെങ്കൽപ്പട
ചെന്നൈ: ചെന്നൈ നുങ്കപ്പാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ആളുകൾ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. അരുംകൊല കണ്ട് നോക്കി നീൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ. ഈ സംഭവം നേരിൽകണ്ട ഒരു യാത്രക്കാരന്റെ തുറന്ന കത്താണിത്. ഇന്ത്യൻ എക്സ്‌പ്രസിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. ആൺമക്കളോട് ദേഷ്യമില്ലാത്തവരാകാൻ ഉപദേശിക്കാനാണ് കത്തിൽ മുത്ത് വേലപ്പൻ എന്നയാൾ പറയുന്നത്. കത്ത് ഇങ്ങനെയാണ്:
നുങ്കപ്പാക്കം റെയിൽവേസ്റ്റേഷനലെ സ്വാതി എസ് എന്ന ഇൻഫോസിസ് ജീവനക്കാരിയുടെ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ചെന്നൈയിൽ എല്ലാവരും അറിഞ്ഞിരിക്കും. സിസിടിവികളുടെ അഭാവം, റെയിൽവേ പൊലീസിന്റെ കുറവ് എന്നിങ്ങനെ നമ്മുടെ സബർബൻ റെയിൽവേസ്റ്റേഷനുകളിലുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും ഈ സംഭവം വഴിയൊരുക്കി.
ഇതിനെല്ലാം പുറമേ, നമുക്ക് ഈ സംഭവത്തിന്റെ മൂലകാരണം അന്വേഷിക്കേണ്ടതുണ്ട്. ഞാനും സ്വാതിയെപ്പോലെ നുങ്കപ്പാക്കത്തുനിന്നു ചെങ്കൽപ്പട്ടിലേക്കുള്ള രാവിലെ ആറേമുക്കാലിന്റെ ട്രെയിനിലെ സ്ഥിരം യാത്രികനാണ്. എനിക്കവളെ അറിയില്ല. പക്ഷേ, പല ദിവസങ്ങളിലും ഞാൻ അവളെ കണ്ടിട്ടുണ്ട്. അവൾ രക്തത്തിൽ കുളിച്ചു കിടക്കുന്നത് ഭയാനകവും ഞെട്ടിക്കുന്നതുമായ കാഴ്ചയായിരുന്നു. അവളുമായി പരിചയമുണ്ടായിരുന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് സാഹചര്യത്തെളിവുകളിൽന്ന് അറിയാൻ കഴിയുന്നത്.
ബന്ധത്തിലെ താളപ്പിഴ, വ്യക്തിവിരോധം, കുടുംബപ്രശ്നം, തൊഴിൽപ്രശ്നം എന്നിങ്ങനെ എന്തുതന്നെയായാലും എങ്ങനെയാണ് ഒരു പരിചയക്കാരന് ഇത്തരത്തിൽ അവളിൽ ക്രൂരത കാട്ടാൻ കഴിഞ്ഞതെന്ന് എനിക്കു മനസിലാകുന്നില്ല. എങ്ങനെയാണ് ഒരാൾക്ക് ഇത്ര ക്രൂരമായി മറ്റൊരാളുടെ ജീവനെടുക്കാൻ കഴിയുന്നത്. അവളെ വെറുതേവിടാൻ അയാളുടെ മനസാക്ഷി പറഞ്ഞുകാണില്ലേ? അവൻ വളർന്നപ്പോഴുണ്ടായ തിരിച്ചറിവ് അങ്ങനെ ചെയ്യുന്നതിൽനിന്ന് അവനെ തടഞ്ഞിട്ടുണ്ടാവില്ലേ? അവന്റെ സഹാനുഭൂതി അവനെ തടഞ്ഞുകാണില്ലേ? അവന്റെ വിദ്യാസമ്പത്ത് അവനെ ഇതിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടാവില്ലേ?
ആൺമക്കളുള്ള എല്ലാ മാതാപിതാക്കളോടുമുള്ള എന്റെ അഭ്യർത്ഥനയാണിത്. പ്രിയപ്പെട്ട രക്ഷിതാക്കളേ, മറ്റൊരാൾക്കു ക്ലേശമുണ്ടാക്കാതെ സഹാനുഭൂതിയോടെയും സമാധാനതൽപരനായും ആൺമക്കളെ വളർത്തേണ്ടതു നിങ്ങളുടെ ഉത്തരവാദിത്തമാണ്. ബിഇയോ ബിടെക്കോ നേടാൻ നിർബന്ധിക്കാതെ, അയൽക്കാരന്റെ മകൻ സമ്പാദിക്കുന്നതിനേക്കാൾ സമ്പാദിക്കാൻ സമ്മർദം ചെലുത്ാതെ, സ്ത്രീധനം ചോദിക്കാൻ പഠിപ്പിക്കാതെ സഹജീവികളോട് അനുകമ്പയുണ്ടാകാനും സുഹൃത്തുക്കളെയും സഹോദരങ്ങളെയും ഉപാധികളില്ലാതെ സ്നേഹിക്കാനും മക്കളെ പഠിപ്പിക്കുക. ദേഷ്യം, വൈരാഗ്യം, അക്രമം എന്നിവയിൽനിന്നു വിട്ടുനിൽക്കാൻ ശീലിപ്പിക്കുക.
അവനെ ജനിപ്പിച്ചപ്പോൾ അനുഭവിച്ച വേദനയെന്താണെന്ന് അവനു പറഞ്ഞുകൊടുക്കുക. ജീവന്റെ വില അവനു മനസിലാക്കിക്കൊടുക്കുക. രക്തം ദാനം ചെയ്യാൻ അവനോടു പറയുക. ഓരോ തുള്ളി രക്തത്തിന്റെ വിലയും അവനു മനസിലാക്കിക്കൊടുക്കുക. എല്ലാവർക്കും അഭിമാനമാകുന്ന രീതിയിൽ വളരാനുള്ള വഴി അവനു കാണിച്ചുകൊടുക്കുക.
എന്ന്,
മുത്തു വേലപ്പൻ, സോഫ്റ്റ് വെയർ പ്രൊഫഷണൽ, ചെന്നൈ.