- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുവിന്റെ നിരീക്ഷ സംവിധാനത്തെ കബളിപ്പിച്ച് ഒളിച്ചിരിക്കും; കടലിന്നടിയിൽ വളരെ എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാതെ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തും; ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തർവാഹിനിയായ ഐഎൻഎസ് കൽവാരി നാവികസേനയുടെ ഭാഗമായി
ന്യൂഡൽഹി: ശത്രുവിനെ കബളിപ്പിച്ച് ഒളിഞ്ഞിര്ന്ന് ആക്രമണം നടത്താൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തർവാഹിനിയായ ഐഎൻഎസ് കൽവാരി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. കടലിന്നടിയിൽ വളരെ എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാതെ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനിയാണ് ഐഎൻഎസ് കൽവാരി. കടലിന്നടിയിൽ 20 നോട്ട് വേഗത്തിൽ അതായത് മണിക്കൂറിൽ 37 കിലോമീറ്ററിലും ജലോപരിതലത്തിൽ 12 നോട്ട് വേഗം അതായത് മണിക്കൂറിൽ 22 കിലോമീറ്റർവേഗത്തിലും സഞ്ചരിക്കാൻ കഴിവുള്ള കൽവാരി കടലിൽ 1150 അടി ആഴത്തിൽ സഞ്ചരിക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനിയായി ഐ.എൻ.എസ് കൽവാരി കപ്പൽനിർമ്മാതാക്കളായ മസഗോൺ ഡോക് ആണ് നിർമ്മിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ കൽവാരി നാവികസേനയ്ക്ക് കൈമാറി. ഇതിന്റെ കമ്മീഷനിങ് വൈകാതെ നടക്കും. ഫ്രഞ്ച് നേവൽ ഡിഫൻസ് ആൻഡ് എനർജി കമ്പനി ഡിസിഎൻഎസ് ആണ് അന്തർവാഹിനി രൂപകൽപന ചെയ്തത്. 23600 കോടി ചെലവിട്ട് പ്രജക്ട് 75 ന്റെ ഭാഗമായി ഇത്തരത്തിൽ ആറ് അന്തർവാഹിനികൾ നിർമ്മിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്
ന്യൂഡൽഹി: ശത്രുവിനെ കബളിപ്പിച്ച് ഒളിഞ്ഞിര്ന്ന് ആക്രമണം നടത്താൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തർവാഹിനിയായ ഐഎൻഎസ് കൽവാരി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. കടലിന്നടിയിൽ വളരെ എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാതെ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനിയാണ് ഐഎൻഎസ് കൽവാരി.
കടലിന്നടിയിൽ 20 നോട്ട് വേഗത്തിൽ അതായത് മണിക്കൂറിൽ 37 കിലോമീറ്ററിലും ജലോപരിതലത്തിൽ 12 നോട്ട് വേഗം അതായത് മണിക്കൂറിൽ 22 കിലോമീറ്റർവേഗത്തിലും സഞ്ചരിക്കാൻ കഴിവുള്ള കൽവാരി കടലിൽ 1150 അടി ആഴത്തിൽ സഞ്ചരിക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനിയായി ഐ.എൻ.എസ് കൽവാരി കപ്പൽനിർമ്മാതാക്കളായ മസഗോൺ ഡോക് ആണ് നിർമ്മിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ കൽവാരി നാവികസേനയ്ക്ക് കൈമാറി. ഇതിന്റെ കമ്മീഷനിങ് വൈകാതെ നടക്കും. ഫ്രഞ്ച് നേവൽ ഡിഫൻസ് ആൻഡ് എനർജി കമ്പനി ഡിസിഎൻഎസ് ആണ് അന്തർവാഹിനി രൂപകൽപന ചെയ്തത്.
23600 കോടി ചെലവിട്ട് പ്രജക്ട് 75 ന്റെ ഭാഗമായി ഇത്തരത്തിൽ ആറ് അന്തർവാഹിനികൾ നിർമ്മിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ദ്യത്തേതാണ് ഐഎൻഎസ് കൽവാരി. നിലവിൽ ഇന്ത്യയ്ക്ക് 15 അന്തർവാഹിനികളാണ് ഉള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തർവാഹിനിയുടെ വരവ്. ചൈനയ്ക്ക് 60 അന്തർവാഹിനികളാണ് ഉള്ളത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ടൈഗർ സ്രാവിന്റെ പേരിലാണ് അന്തർവാഹിനിക്ക് കൽവാരി എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 1967 ഡിസംബർ എട്ടിന് കമ്മീഷൻ ചെയ്ത ആദ്യത്തെ കൽവാരിയാണ് നാവിക സേനയുടെ ആദ്യത്തെ അന്തർവാഹിനി. മൂന്നു ദശാബ്ദത്തെ സേവനത്തിന് ശേഷം 1996 മെയ് 31 ന് ഇത് ഡീകമ്മീഷൻ ചെയ്തു.
18 ടോർപീഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ കൽവാരിക്ക് സാധിക്കും. 40 ദിവസത്തോളം കടലിന്നടിയിൽ കഴിയാൻ കെൽപ്പുള്ളതാണ് കൽവാരി. ഇവയ്ക്ക് പുറമെ ആറ് ഡീസൽ അന്തർവാഹിനി കൂടി നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിനായി ജർമ്മനി, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധ കമ്പനികളുമായി സർക്കാർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടാണ് നടക്കാൻ പോകുന്നത്.