- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതി...കഴിക്കുന്ന ഭക്ഷണം പോലും മരണകാരണമായേക്കാം...തെരുവിൽ തടഞ്ഞുനിർത്തി ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടാം...ഒരു ഇന്ത്യൻ മുസ്ലീമിന്റെ മനസ്സു വായിക്കുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കുന്ന കോടിക്കണക്കിന് വരുന്ന മുസ്ലീങ്ങൾ സംതൃപ്തരാണോ? ഇഷ്ടമുള്ള വിശ്വാസം പിന്തുടരാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും അവർക്ക് സ്വാതന്ത്ര്യമുണ്ടോ? ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണവും വർഗീയശക്തികൾ നടത്തുന്ന ആക്രമണങ്ങളും സാധാരണ ഇന്ത്യൻ മുസ്ലീമിന്റെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? അടുത്തിടെ ജുനൈദ് എന്ന പതിനേഴുകാരനെ തീവണ്ടിയിൽ കൊലപ്പെടുത്തിയത് ഇന്ത്യൻ മുസ്ലീങ്ങളുടെ ആശങ്കയെ ഒന്നുകൂടി വർധിപ്പിച്ചതായാണ് വിലയിരുത്തൽ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലാണ് മുസ്ലീങ്ങൾ കൂടുതൽ അരക്ഷിതരായി ജീവിക്കുന്നത്. ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന മാനസികാവസ്ഥയിലാണ് അവർ. കഴിച്ച ഭക്ഷണത്തിന്റെ പേരിൽ കൊലചെയ്യപ്പെടുന്നത് ഇപ്പോൾ പുതുമയല്ലാത്ത കാര്യമായിക്കഴിഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിലവിലെ വ്യവസ്ഥയെ വിമർശിക്കാൻ ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിമർശകൻ മുസ്ലീമാണെങ്കിൽ, അതയാളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യാനുള്ള മതിയായ കാരണമായി. വിമർശിക്കുന്നവരോട് പാക്കിസ്ഥാനിക്ക
ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കുന്ന കോടിക്കണക്കിന് വരുന്ന മുസ്ലീങ്ങൾ സംതൃപ്തരാണോ? ഇഷ്ടമുള്ള വിശ്വാസം പിന്തുടരാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും അവർക്ക് സ്വാതന്ത്ര്യമുണ്ടോ? ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണവും വർഗീയശക്തികൾ നടത്തുന്ന ആക്രമണങ്ങളും സാധാരണ ഇന്ത്യൻ മുസ്ലീമിന്റെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്?
അടുത്തിടെ ജുനൈദ് എന്ന പതിനേഴുകാരനെ തീവണ്ടിയിൽ കൊലപ്പെടുത്തിയത് ഇന്ത്യൻ മുസ്ലീങ്ങളുടെ ആശങ്കയെ ഒന്നുകൂടി വർധിപ്പിച്ചതായാണ് വിലയിരുത്തൽ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലാണ് മുസ്ലീങ്ങൾ കൂടുതൽ അരക്ഷിതരായി ജീവിക്കുന്നത്. ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന മാനസികാവസ്ഥയിലാണ് അവർ. കഴിച്ച ഭക്ഷണത്തിന്റെ പേരിൽ കൊലചെയ്യപ്പെടുന്നത് ഇപ്പോൾ പുതുമയല്ലാത്ത കാര്യമായിക്കഴിഞ്ഞു.
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിലവിലെ വ്യവസ്ഥയെ വിമർശിക്കാൻ ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിമർശകൻ മുസ്ലീമാണെങ്കിൽ, അതയാളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യാനുള്ള മതിയായ കാരണമായി. വിമർശിക്കുന്നവരോട് പാക്കിസ്ഥാനിക്ക് പോകൂ എന്നുപറയുന്നവരുടെയും എണ്ണം സമീപകാലത്തായി കൂടിവരുന്നു. അഭിപ്രായങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ തുടങ്ങിയതും മുസ്ലീങ്ങളുടെ ജീവിതത്തിലെ അസ്വസ്ഥതയേറ്റുന്നു.
ഈദ് ആഘോഷത്തിനുള്ള സാധനങ്ങളും വാങ്ങി സഹോദരങ്ങൾക്കൊപ്പം പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കവെയാണ് ജുനൈദ് ആക്രമിക്കപ്പട്ടത്. മാട്ടിറച്ചി കഴിക്കുന്നവരെന്നുപറഞ്ഞാണ് ഒരുസംഘം ഇവരെ നേരിട്ടത്. ദേശസ്‌നേഹം ഇല്ലാത്തവരെന്നും പാക്കിസ്ഥാനികളെന്നും വിളിച്ച് ആക്ഷേപിച്ച സംഘം ജുനൈദിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരം സംഭവങ്ങൾപോലും രാജ്യത്ത് മതിയായ പ്രതിഷേധം ഉയർത്തുന്നില്ലെന്നത് ഇന്ത്യൻ മുസ്ലീങ്ങളെ കൂടുതൽ നിരാശപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ 14 ശതമാനത്തോളം മുസ്ലീങ്ങളാണുള്ളത്. 80 ശതമാനത്തോളം വരുന്ന ഹിന്ദുക്കളുടെ നടുവിലാണ് തങ്ങളെന്ന അരക്ഷിതാവസ്ഥ മുസ്ലീങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് കാണാം. എപ്പോഴും ആൾക്കൂട്ടത്തിനുനടുവിലെന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. രാജ്യത്ത് ബിജെപിക്ക് വർധിച്ചുവരുന്ന ജനപിന്തുണയും കാലിവിൽപന നിരോധനം പോലുള്ള നിയമങ്ങളും ആ അരക്ഷിതാവസ്ഥയെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഗോമാംസം കൈവശംവെച്ചുവെന്നാരോപിച്ച് 2015-ലാണ് അഖ്‌ലാഖ് എന്നയാളെ തല്ലിക്കൊന്നത്. അവിടെനിന്ന് ജുനൈദിലേക്കെത്തുമ്പോൾ, ഭക്ഷണം ഒരു ഭീതിദമായ യാഥാർഥ്യമായി മാറുന്നുണ്ട്. സംരക്ഷിക്കേണ്ട സർക്കാർ തന്നെ കൊലയാളികളാവുന്ന അവസ്ഥ. എല്ലാവിഷയത്തിലും ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമവും ഇന്ത്യൻ മുസ്ലീങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.