- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കു ചിത്രം 'യെവഡു' കണ്ടപ്പോൾ പദ്ധതി മനസ്സിൽ കുറിച്ചു; ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് കാമുകനെ ആസിഡ് ഒഴിച്ച് അതിവിദഗ്ധമായ തുടക്കം; 5ലക്ഷം രൂപ ഭർത്തൃവീട്ടുകാരിൽ നിന്ന് വാങ്ങി പ്ലാസ്റ്റിക് സർജ്ജറി; എല്ലാം ശുഭമാണെന്ന് മനസ്സിൽ കുറിച്ചപ്പോൾ വില്ലനാകാൻ 'ആധാറെത്തി'; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ യുവതിയും രഹസ്യക്കാരനും ക്ലൈമാക്സിൽ കുറ്റസമ്മതം നടത്തിയത് ഇങ്ങനെ
ഹൈദരാബാദ്: ഭർത്താവിനെ കൊന്ന് കാമുകനുമായി ജീവിക്കാൻ ശ്രമിച്ച യുവതിയെ ആധാർ കുടുക്കി. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു യുവതി. രണ്ടുവർഷം മുമ്പ് വിവാഹിതയായ യുവതി കാമുകനെ സ്വന്തമാക്കാനും ഭർത്താവിനെ ഇല്ലാതാക്കാനും വളരെ ആസൂത്രിതമായാണ് കരുനീക്കം നടത്തിയത്. ആദ്യമൊന്നും ഇത് പിടിക്കപ്പെട്ടുമില്ല. പക്ഷേ ബന്ധുക്കളുടെ സംശയത്തിനൊടുവിൽ ആധാർ സത്യം പുറത്തുകൊണ്ടു വരികയായിരുന്നു. തെലങ്കാനയിലെ നഗർകുർനൂൽ ജില്ലയിലാണ് സംഭവം നടന്നത്. സ്വാതി എന്ന യുവതി തന്റെ ഭർത്താവ് സുധാകർ റെഡ്ഡിയെ കാമുകൻ രാജേഷിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും മൃതദേഹം കാട്ടിനുള്ളിൽ കത്തിച്ചുകളയുകയും ചെയ്യുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ സ്വാതി തന്റെ കാമുകനായ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. തുടർന്ന് സ്വാതി തന്റെ ഭർത്താവിന്റെ കുടുംബത്തെ വിളിച്ച് സുധാകർ റെഡ്ഡിയുടെ മുഖത്ത് ആസിഡ് വീണുവെന്ന് അറിയിച്ചു. അവിടെയാണ് നാടകം തുടങ്ങിയത്. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു.
ഹൈദരാബാദ്: ഭർത്താവിനെ കൊന്ന് കാമുകനുമായി ജീവിക്കാൻ ശ്രമിച്ച യുവതിയെ ആധാർ കുടുക്കി. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു യുവതി. രണ്ടുവർഷം മുമ്പ് വിവാഹിതയായ യുവതി കാമുകനെ സ്വന്തമാക്കാനും ഭർത്താവിനെ ഇല്ലാതാക്കാനും വളരെ ആസൂത്രിതമായാണ് കരുനീക്കം നടത്തിയത്. ആദ്യമൊന്നും ഇത് പിടിക്കപ്പെട്ടുമില്ല. പക്ഷേ ബന്ധുക്കളുടെ സംശയത്തിനൊടുവിൽ ആധാർ സത്യം പുറത്തുകൊണ്ടു വരികയായിരുന്നു.
തെലങ്കാനയിലെ നഗർകുർനൂൽ ജില്ലയിലാണ് സംഭവം നടന്നത്. സ്വാതി എന്ന യുവതി തന്റെ ഭർത്താവ് സുധാകർ റെഡ്ഡിയെ കാമുകൻ രാജേഷിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും മൃതദേഹം കാട്ടിനുള്ളിൽ കത്തിച്ചുകളയുകയും ചെയ്യുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ സ്വാതി തന്റെ കാമുകനായ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. തുടർന്ന് സ്വാതി തന്റെ ഭർത്താവിന്റെ കുടുംബത്തെ വിളിച്ച് സുധാകർ റെഡ്ഡിയുടെ മുഖത്ത് ആസിഡ് വീണുവെന്ന് അറിയിച്ചു. അവിടെയാണ് നാടകം തുടങ്ങിയത്. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു.
ഭർത്താവിന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റെന്നു പറഞ്ഞ് അയാളുടെ വീട്ടുകാരിൽ നിന്നുതന്നെ പണം വാങ്ങി മുഖം പഴയപടിയാക്കാൻ ചികിത്സയും തുടങ്ങി. ഇതിനിടെ ചിലർക്ക് സംശയം വന്നതോടെയാണ് കള്ളി വെളിച്ചത്തായത്. ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മാറ്റുകയായിരുന്നു. ഭർത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡഢിയെന്ന യുവതി കാമുകൻ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് മാറ്റംവരുത്തിയത്.
ഇതിന് പിന്നാലെ ഭർത്താവ് സുധാകർ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് കാമുകനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിന്റേതുപോലെ ആക്കാനായിരുന്നു സ്വാതിയുടെ പ്ളാൻ. എന്നാൽ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാമുകന്റെ മുഖം സുധാകർ റെഡ്ഡിക്ക് സമാനമാക്കാനായിരുന്നു പ്ലാസ്റ്റിക സർജറി നടത്തിയത്. എന്നാൽ സർജറിക്ക് ശേഷം പെരുമാറ്റത്തിലും ബന്ധുക്കളുമായി ഇടപഴകുമ്പോഴും സുധാകർ റെഡ്ഡി അസാധാരണമായി പെരുമാറുന്നുവെന്ന കണ്ട ഇയാളുടെ കുടുംബം പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനായി ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. സുധാകറിന് പകരം ആൾമാറാട്ടം നടത്തി മകനെപ്പോലെ നടിക്കുന്നത് രാജേഷ് എന്നയാളാണെന്ന് ആധാർ വിവരങ്ങൾ വെളിപ്പെടുത്തി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
തെലുഗ് ചിത്രമായ 'യെവഡു'വിൽ ഇതോപോലൊരു രംഗമുണ്ട്. അത് യഥാർത്ഥ ജീവിതത്തിൽ ആവിഷ്‌കരിക്കുകയാണ് സ്വാതിയും രാജേഷും ചെയ്തത്. നവംബർ 26 നാണ് സുധാകർ റെഡ്ഡിയെ ഇവർ ഇരുവരും കൊലപ്പെടുത്തുന്നത്. ഉറങ്ങിക്കിടക്കവെ തലക്കടിച്ചാണ് സുധാകറിനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം എന്തൊക്കെ ചെയ്യണമെന്ന് ഇവർ വിശദമായ പദ്ധതിയും തയ്യാറാക്കി. തുടർന്നാണ് രാജേഷ് മുഖത്ത് ആസിഡ് പ്രയോഗിക്കാൻ തീരുമാനിച്ചത്. ഇതറിയാതെ ആസിഡ് വീണ് മുഖം പൊള്ളിയത് സുധാകർ റെഡ്ഡിയാണെന്ന് അയാളുടെ കുടുംബം വിശ്വസിച്ചു.
രണ്ടുവർഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ രാജേഷുമായി രഹസ്യബന്ധത്തിലായ സ്വാതി അയാളെ കൂട്ടുപിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. നാഗർകുർനൂൽ ജില്ലയിലുള്ള വസതിയിൽ വച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇതിന് ശേഷം രാജേഷിന്റെ സഹായത്തോടെ ആണ് സമീപത്തുള്ള മയ്സമ്മ വനത്തിൽ മൃതശരീരം കുഴിച്ചിട്ടത്.
ഹൈദരാബാദിൽ വച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ ഭർത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷും സ്വാതിയും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.