- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടക്കാരുടെ ഇൻസ്റ്റാൾമെന്റ് വിൽപനയ്ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ; റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ ലാഭം ഉറപ്പെന്ന് പറഞ്ഞാലും ക്രിമിനൽ കുറ്റം; കാബിനറ്റ് പാസ്സാക്കി പാർലമെന്റിൽ അവതരിപ്പക്കാനൊരുങ്ങുന്ന ബില്ലിനെക്കുറിച്ച് അറിയേണ്ടതെല്ലാം
സ്വർണക്കടക്കാരും റിയൽ എസ്റ്റേറ്റുകാരും നടത്തുന്ന ക്രമവിരുദ്ധമായ നിക്ഷേപ പദ്ധതികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്വർണക്കടക്കാർ നടത്തുന്ന വിവിധ നിക്ഷേപ പദ്ധതികളും ഇതനുസരിച്ച് നിയന്ത്രിക്കപ്പെടും. ഇതിനായി കൊണ്ടുവരുന്ന അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പാർലമെന്റിൽ അവതരിപ്പിക്കന്നതോടെ ബിൽ നിയമമാകും. ജൂവലറികളുടെ നിക്ഷേപ പദ്ധതികളാണ് ഇതനുസരിച്ച് വലിയ തോതിൽ നിയന്ത്രിക്കപ്പെടുക. മാസം നിശ്ചിത തുകവെച്ച് 11 തവണ അടച്ചാൽ, പന്ത്രണ്ടാം തവണ ജൂവലറിയുടെ വിഹിതമായി അടയ്ക്കുമെന്ന തരത്തിലുള്ള നിക്ഷേപ പദ്ധതികൾ പല പ്രമുഖ ജൂവലറികൾക്കുമുണ്ട്. നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് കൈവശംവെക്കുന്ന തരത്തിലുള്ള ഈ പദ്ധതികൾ പലയിടങ്ങളിലും ഉപഭോക്താക്കളെ പറ്റിക്കുന്നതായി പരാതികളുയർന്നിരുന്നു. അതോടെയാണ് അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്രം തയ്യാറായത്. നിക്ഷേപങ്ങൾക്ക് പത്തും പതിനാലും ശതമാനം പലിശ വാഗ്ദാനം ചെയ്താണ്
സ്വർണക്കടക്കാരും റിയൽ എസ്റ്റേറ്റുകാരും നടത്തുന്ന ക്രമവിരുദ്ധമായ നിക്ഷേപ പദ്ധതികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്വർണക്കടക്കാർ നടത്തുന്ന വിവിധ നിക്ഷേപ പദ്ധതികളും ഇതനുസരിച്ച് നിയന്ത്രിക്കപ്പെടും. ഇതിനായി കൊണ്ടുവരുന്ന അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പാർലമെന്റിൽ അവതരിപ്പിക്കന്നതോടെ ബിൽ നിയമമാകും.
ജൂവലറികളുടെ നിക്ഷേപ പദ്ധതികളാണ് ഇതനുസരിച്ച് വലിയ തോതിൽ നിയന്ത്രിക്കപ്പെടുക. മാസം നിശ്ചിത തുകവെച്ച് 11 തവണ അടച്ചാൽ, പന്ത്രണ്ടാം തവണ ജൂവലറിയുടെ വിഹിതമായി അടയ്ക്കുമെന്ന തരത്തിലുള്ള നിക്ഷേപ പദ്ധതികൾ പല പ്രമുഖ ജൂവലറികൾക്കുമുണ്ട്. നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് കൈവശംവെക്കുന്ന തരത്തിലുള്ള ഈ പദ്ധതികൾ പലയിടങ്ങളിലും ഉപഭോക്താക്കളെ പറ്റിക്കുന്നതായി പരാതികളുയർന്നിരുന്നു. അതോടെയാണ് അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്രം തയ്യാറായത്.
നിക്ഷേപങ്ങൾക്ക് പത്തും പതിനാലും ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇത്തരം നിക്ഷേപ പദ്ധതികൾ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളിൽനിന്ന് ശേഖരിക്കുന്ന പണം ജൂവലറിക്കാർക്കും നിക്ഷേപം സ്വീകരിക്കുന്നവർക്കും നിശ്ചിത കാലത്തേക്ക് അനിയന്ത്രിതമായി ഉപയോഗിക്കാമെന്നതാണ് ഇതിന് പിന്നിലെ കച്ചവടക്കണ്ണ്. കാലയളവ് പൂർത്തിയാക്കുന്നവർക്ക് തിരിച്ചുനൽകുന്നത് പുതിയതായി പദ്ധതിയിൽച്ചേരുന്നവരിൽനിന്ന് സ്വീകരിച്ച പണമായിരിക്കും. ഫലത്തിൽ ജൂവലറിക്കാർക്കും മറ്റും കൈനയാതെ മീൻപിടിക്കുന്ന തരത്തിൽ ലാഭമുണ്ടാക്കാനാവും.
റിയൽ എസ്റ്റേറ്റ് മേഖലയിലും ഇതുപോലെ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് ഭൂമിയിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന പതിവുണ്ട്. ഇതും പലപ്പോഴും നിക്ഷേപകർക്ക് തിരിച്ചടിയാകാറുണ്ട്. തുടക്കത്തിൽ ഏതാനും മാസം കൃത്യമായി പണം തിരിച്ചുകിട്ടും. പിന്നീടത് പതുക്കെ നിലയ്ക്കും. ഇതോടെയാവും പരാതികൾ കുമിഞ്ഞുകൂടുക. ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പാവപ്പെട്ടവർപോലും ഈ രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ട്. നോയ്ഡയിൽനിന്നും വലിയ തോതിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് കരട് ബില്ലിൽ ശുപാർശ ചെയ്തിട്ടുള്ളത്. ഏഴുവർഷം വരെ ജയിൽ ശിക്ഷയും വലിയ തുക പിഴയുമാകും ശിക്ഷ. ഇത്തരം നിക്ഷേപങ്ങളിലുള്ള തട്ടിപ്പുകൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ പണത്തിന് പൂർണമായ ഉറപ്പ് ലഭ്യമാക്കുകയുമാണ് നിയമനിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.