- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാഹനാപകടത്തിൽ ഉടമ മരിച്ചാൽ കോടതിയിൽ പോകും മുൻപേ ഇൻഷുറൻസ് കമ്പനി 15 ലക്ഷം നൽകണം; വേറൊരാൾ ഓടിക്കുമ്പോൾ ഉടമ മരിച്ചാലും നഷ്ടപരിഹാരം ഉറപ്പ്; വേറൊരു വാഹനവുമായി ഇടിച്ചാണ് മരണമെങ്കിൽ നഷ്ടപരിഹാരം 30 ലക്ഷമായി ഉയരും; തേർഡ് പാർട്ടി ഇൻഷുറൻസ് നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങി
ഇനി വാഹനാപകടത്തിൽ ഉടമ മരിച്ചാൽ കോടതിയിൽ പോകും മുൻപേ ഇൻഷുറൻസ് കമ്പനി 15 ലക്ഷം നൽകണം. വാഹന ഉടമ അപകടത്തിൽ മരിച്ചാലുള്ള ഇൻഷുറൻസ് കവറേജ് രണ്ടു ലക്ഷത്തിൽനിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി ഉത്തരവിറങ്ങി. ഇതിന് പുറമേ വാഹനം വേറൊരാൾ ഓടിക്കുമ്പോൾ അപകടത്തിൽ ഉടമ മരിച്ചാലും നഷ്ടപരിഹാരം ഉറപ്പായും നൽകണം. വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണമെന്ന് മാത്രം. വേറൊരു വാഹനവുമായി ഇടിച്ചാണ് മരണമെങ്കിൽ നഷ്ടപരിഹാരം 30 ലക്ഷമായി ഉയരുകയും ചെയ്യും. തേഡ് പാർട്ടി പ്രീമിയത്തിൽ എല്ലാത്തരം വാഹനങ്ങളുടെയും ആർ.സി. ഉടമകൾക്ക് ഉയർന്ന കവറേജിന് അർഹതയുണ്ടാകും. ഈ തുക നഷ്ടപരിഹാര കേസ് തീർപ്പാകുന്നതിനുമുമ്പേ ആശ്രിതർക്ക് ലഭിക്കും. ഇതിന് പുറമേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നതെങ്കിൽ, ഇടിക്കുന്ന വാഹനത്തിന്റെ ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും. ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാൾ അപകടത്തിൽ മരിച്ചാൽ കോടതി നിർദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ(ഐ.ആർ.ഡി.എ.ഐ.)യുടേതാണ് ഉത്തരവ്. അധി
ഇനി വാഹനാപകടത്തിൽ ഉടമ മരിച്ചാൽ കോടതിയിൽ പോകും മുൻപേ ഇൻഷുറൻസ് കമ്പനി 15 ലക്ഷം നൽകണം. വാഹന ഉടമ അപകടത്തിൽ മരിച്ചാലുള്ള ഇൻഷുറൻസ് കവറേജ് രണ്ടു ലക്ഷത്തിൽനിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി ഉത്തരവിറങ്ങി. ഇതിന് പുറമേ വാഹനം വേറൊരാൾ ഓടിക്കുമ്പോൾ അപകടത്തിൽ ഉടമ മരിച്ചാലും നഷ്ടപരിഹാരം ഉറപ്പായും നൽകണം. വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണമെന്ന് മാത്രം. വേറൊരു വാഹനവുമായി ഇടിച്ചാണ് മരണമെങ്കിൽ നഷ്ടപരിഹാരം 30 ലക്ഷമായി ഉയരുകയും ചെയ്യും.
തേഡ് പാർട്ടി പ്രീമിയത്തിൽ എല്ലാത്തരം വാഹനങ്ങളുടെയും ആർ.സി. ഉടമകൾക്ക് ഉയർന്ന കവറേജിന് അർഹതയുണ്ടാകും. ഈ തുക നഷ്ടപരിഹാര കേസ് തീർപ്പാകുന്നതിനുമുമ്പേ ആശ്രിതർക്ക് ലഭിക്കും. ഇതിന് പുറമേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നതെങ്കിൽ, ഇടിക്കുന്ന വാഹനത്തിന്റെ ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും. ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാൾ അപകടത്തിൽ മരിച്ചാൽ കോടതി നിർദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ.
ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ(ഐ.ആർ.ഡി.എ.ഐ.)യുടേതാണ് ഉത്തരവ്. അധിക കവറേജിനായി രണ്ട് ലക്ഷം പ്രീമിയം തുകയിൽ വർഷം 750 രൂപയുടെ വർധനയും നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള പോളിസികൾ പുതുക്കുമ്പോൾ ഈ നിബന്ധന നിലവിൽവരും. ഇരുചക്രവാഹന ഉടമകൾക്ക് ഒരു ലക്ഷവും മറ്റു വാഹനങ്ങൾക്കെല്ലാം രണ്ടു ലക്ഷവുമായിരുന്നു നിലവിൽ കവറേജ്. തേഡ് പാർട്ടി പ്രീമിയത്തിനൊപ്പമുള്ള പാക്കേജ് പോളിസികളിൽ ഉയർന്ന നിരക്ക് ലഭ്യമായിരുന്നെങ്കിലും ഇതിന് കൂടുതൽ പ്രീമിയം നൽകേണ്ടിയിരുന്നു.
വഴിത്തിരിവായത് മദ്രാസ് ഹൈക്കോടതി വിധി
തേഡ് പാർട്ടി പ്രീമിയങ്ങളിലെ വാഹന ഉടമയ്ക്കുള്ള ഇൻഷുറൻസ് സംരക്ഷണം 15 ലക്ഷമായി ഉയർത്താൻ കഴിഞ്ഞ ഒക്ടോബർ 26-ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുക, തെന്നിമറിഞ്ഞ് അപകടത്തിൽപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉടമയാണ് ഡ്രൈവറെങ്കിൽ അനുവദിക്കുന്ന തുക വളരെ കുറവാണെന്ന് കാണിച്ച് ഇൻഷുറൻസ് കമ്പനിക്കെതിരായി നൽകിയ കേസിലായിരുന്നു ഉത്തരവ്.
അതേസമയം പുതിയ നിയമം പുതിയ സ്വകാര്യ കാറുകൾക്ക് അധിക ബാധ്യതയാവും. പുതുതായി നിരത്തിലിറക്കിയ കാറുകൾ ഇൻഷുറൻസ് കവറേജ് ലഭിക്കണമെങ്കിൽ മൂന്നുവർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചുവർഷത്തെയും ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടയ്ക്കണം. ഇത് വലിയ ബാധ്യതയുണ്ടാക്കും. എന്നാൽ, മറ്റു വാഹനങ്ങൾക്ക് വർഷത്തിൽ 750 രൂപയുടെ അധികബാധ്യത മാത്രമാണുണ്ടാവുക. ഇൻഷുറൻസ് സംരക്ഷണം രണ്ടു ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയരുമെന്ന മെച്ചവുമുണ്ട്.