- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഫോഴ്‌സ്‌മെന്റ് സമൻസ് വ്യാജമായി സൃഷ്ടിച്ചു; നോട്ടീസ് കിട്ടിയവരോട് ഒതുക്കി തീർക്കാനെന്ന പേരിൽ പണം തട്ടൽ; സംശയം തോന്നിയ കൊൽക്കത്തക്കാരന്റെ ഫോൺവിളി നിർണ്ണായകമായി; ഡൽഹിയിൽ പിടിയിലായത് കാർകള്ളക്കടത്ത് മാഫിയാ തലവൻ; തിരുവല്ലക്കാരൻ അലക്‌സ് ജോസഫിന്റെ കള്ളക്കളി പൊളിഞ്ഞതിങ്ങനെ
ന്യൂഡൽഹി: അന്താരാഷ്ട്ര കാർ കള്ളക്കടത്ത് സംഘത്തലവനും മലയാളിയുമായ അലക്‌സ് ജോസഫിനേയും സംഘത്തേയും ഡൽഹി പൊലീസ് അകത്താക്കിയത് കരുതലോടെ കരുക്കൾ നീക്കി. ചില വൻകിട ബിസിനസ് സംരംഭകർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പേരിൽ വ്യാജ സമ്മൻസ് അയച്ചതിനാണ് ഇയാലെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കാശ് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വ്യവസായികൾ സമ്മൻസ് ലഭിച്ചപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ തിരക്കുകയായിരുന്നു. തുടർന്ന് അത്തരം ഒരു സമ്മൻസ് അയച്ചിട്ടില്ലെന്ന മറുപടി ലഭിച്ചപ്പോഴാണ് പരാതി നൽകിയത്. പല വ്യവസായികൾക്കും ഇത്തരത്തിൽ സമൻസ് അയച്ചശേഷം ഒത്തുതീർപ്പിനെന്ന വണ്ണം അവതരിച്ച് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. ഇതാണ് ഡൽഹി പൊലീസ് പൊളിച്ചത്. അലക്‌സ് ഉൾപ്പെട്ട പത്തംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഇയാളെ നേരത്തെ വിദേശത്ത് നിന്നും കാറുകൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ഇളവിന്റെ പേരിൽ 200 കോടിയോളം തട്ടിച്ചതിന് സിബിഐ, എൻഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജൻസ്
ന്യൂഡൽഹി: അന്താരാഷ്ട്ര കാർ കള്ളക്കടത്ത് സംഘത്തലവനും മലയാളിയുമായ അലക്‌സ് ജോസഫിനേയും സംഘത്തേയും ഡൽഹി പൊലീസ് അകത്താക്കിയത് കരുതലോടെ കരുക്കൾ നീക്കി. ചില വൻകിട ബിസിനസ് സംരംഭകർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പേരിൽ വ്യാജ സമ്മൻസ് അയച്ചതിനാണ് ഇയാലെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കാശ് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വ്യവസായികൾ സമ്മൻസ് ലഭിച്ചപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ തിരക്കുകയായിരുന്നു. തുടർന്ന് അത്തരം ഒരു സമ്മൻസ് അയച്ചിട്ടില്ലെന്ന മറുപടി ലഭിച്ചപ്പോഴാണ് പരാതി നൽകിയത്. പല വ്യവസായികൾക്കും ഇത്തരത്തിൽ സമൻസ് അയച്ചശേഷം ഒത്തുതീർപ്പിനെന്ന വണ്ണം അവതരിച്ച് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. ഇതാണ് ഡൽഹി പൊലീസ് പൊളിച്ചത്. അലക്‌സ് ഉൾപ്പെട്ട പത്തംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.
ഇയാളെ നേരത്തെ വിദേശത്ത് നിന്നും കാറുകൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ഇളവിന്റെ പേരിൽ 200 കോടിയോളം തട്ടിച്ചതിന് സിബിഐ, എൻഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.അനധികൃതമായ നിയമങ്ങൾ തെറ്റിച്ച് ആഡംബരകാറുകളായ റോൾസ് റോയ്‌സ്, മിനികൂപ്പർ,മെർസിഡസ്, ലാന്റ് ക്രൂയിസർ, ബിഎംഡബ്ല്യു, പ്രാഡോ, റേഞ്ച് റോവർ, ഹമ്മർ എന്നീവാഹനങ്ങൾ ഇറക്കുമതി ചെയ്തതിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ പട്ടികയിൽപ്പെടുത്തി 500ൽപ്പരം കാറുകളാണ് ദുബായിൽ നിന്നും ഇയാൾ ഇറക്കുമതി ചെയ്തത്.
പത്തനംതിട്ടക്കാരനായ അലക്‌സ് ജോസഫിനെ സിബിഐ നേരത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കേന്ദ്രമന്ത്രിക്ക് കൈകൂലി നൽകാൻ വരുമ്പോൾ പഞ്ചനക്ഷത്രഹോട്ടലിൽ വച്ചായിരുന്നു പിടികൂടിയത്. 500 കോടി രൂപ കസ്റ്റംസ് നികുതി വെട്ടിച്ച് കാറുകൾ കടത്തിയ കേസിലായിരുന്നു് തിരുവല്ല സ്വദേശി അലക്‌സ് ജോസഫിന്റെ അറസ്റ്റ്. കൊച്ചി ചെന്നൈ മുംബൈ അടക്കമുള്ള തുറമുഖങ്ങൾ വഴിയാണ് അലക്‌സ് കാറുകൾ കടത്തിയിരുന്നത്. പുതിയ വിദേശ നിർമ്മിത കാറുകൾ ഉപയോഗിച്ചതാണെന്ന് തെറ്റായി കാണിച്ച് വിദേശത്ത് നിന്നും കടത്തിയെന്ന് കേസാണ് ഇയാൾക്കെതിരെയുള്ളത്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ അലക്‌സ് നൽകിയ കാർ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. വ്യാജപാസ്‌പോർട്ട് കേസിലും അലക്‌സ് പ്രതിയാണ്.
എന്നാൽ തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് നികുതി വെട്ടിച്ച് കാർ ഇറക്കുമതി ചെയ്‌തെന്ന കേസ് തട്ടിപ്പാണെന്നായിരുന്നു അലക്‌സ് സി ജോസഫിന്റെ വാദം. ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബത്തിന് താൻ കാർ നൽകിയിട്ടില്ലെന്നും 2001 നു ശേഷം താൻ കാർ ബിസിനസ് ചെയ്തിട്ടില്ലെന്നും അലക്‌സ് പറഞ്ഞു. 2007 നു ശേഷം കാർ ഇറക്കുമതി ചെയ്തതിനെക്കുറിച്ചാണ് നിലവിൽ സിബിഐയും ഡിആർഐയും അന്വേഷിക്കുന്നത്. ഇതിൽ തനിക്ക് യാതൊരു പങ്കുമില്ല. ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസന് താൻ കാർ നൽകിയിട്ടുണ്ട്. അത് 2001 ന് മുൻപാണെന്നും അലക്‌സ് ജോസഫ് പറഞ്ഞു. സിബിഐ പറഞ്ഞ 2007 ന് ശേഷം താൻ ആർക്കും ഒരു സൈക്കിൾ പോലും വാങ്ങി നൽകിയിട്ടില്ല. നേരത്തെ കാർ ഇറക്കുമതി ചെയ്തപ്പോൾ ഡിആർഐ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നൽകാത്തതിലുള്ള പകയായിരിക്കാം പുതിയ കേസിന് കാരണമെന്നും അലക്‌സ് നിലപാട് എടുത്തിരുന്നു.
അലക്‌സ് ജോസഫിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ഇൻകം ടാക്‌സിലും കേരളപൊലീസിലുമെല്ലാം നിരവധി കേസുകളുണ്ട്. എന്നാൽ ജാമ്യമെടുത്ത ഇയാൾ ഇന്ത്യ വിട്ട് യു.എ.ഇയിലേക്ക് കടക്കുകയായിരുന്നു. വാഹന തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശേഷം കാറുകളുടെ ഇറക്കുമതി നടത്തിയിരുന്നില്ല. അതിന് ശേഷമാണ് തട്ടിപ്പിന് പുതു വഴികൾ കണ്ടെത്തിയത്. അതാണ് ഡൽഹി പൊലീസ് പൊളിക്കുന്നതും.