- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം ക്ലാസിൽ അഭിനയിച്ച ശകുനം ശുഭശകുനമായി; 14-ാം വയസിൽ ഇളയരാജയുടെ അഭിനന്ദനം: തമിഴരുടെ ജയകൊടിയെന്ന മലയാളികളുടെ സുനു ലക്ഷ്മി മറുനാടനോട്
കൊച്ചി: ഇളയദളപതി വിജയ് യുടെ അച്ഛനും തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനുമായ എസ് എ ചന്ദ്രശേഖർ മൂന്നുവർഷത്തിനുശേഷം ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. നായികാപ്രാധാന്യമുള്ള സിനിമയാണ്. 13 നടിമാരെ അദ്ദേഹം സ്‌ക്രീൻ ടെസ്റ്റ് നടത്തി. പക്ഷേ ആരെയും ഇഷ്ടപ്പെട്ടില്ല. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത നടി മീരാ ജാസ്മിന്റെ മാനേജർ തങ്കരാജ് ഒരു പെൺകുട്
കൊച്ചി: ഇളയദളപതി വിജയ് യുടെ അച്ഛനും തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനുമായ എസ് എ ചന്ദ്രശേഖർ മൂന്നുവർഷത്തിനുശേഷം ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. നായികാപ്രാധാന്യമുള്ള സിനിമയാണ്. 13 നടിമാരെ അദ്ദേഹം സ്‌ക്രീൻ ടെസ്റ്റ് നടത്തി. പക്ഷേ ആരെയും ഇഷ്ടപ്പെട്ടില്ല.
മലയാളത്തിലെയും തമിഴിലെയും പ്രശസ്ത നടി മീരാ ജാസ്മിന്റെ മാനേജർ തങ്കരാജ് ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തി. പേര് സുനു ലക്ഷ്മി. കണ്ടമാത്രയിൽതന്നെ അദ്ദേഹത്തിനു ബോധിച്ചു. സ്‌ക്രീൻ ടെസ്റ്റ് നടത്തി. അവളെത്തന്നെ തന്റെ നായികയായി ഉറപ്പിച്ചു.
രജനീകാന്ത്, ചിരഞ്ജീവി, വിജയ്കാന്ത്, വിജയ് തുടങ്ങി സൂപ്പർ താരനിരയെ വച്ച് സൂപ്പർ സിനിമകൾ ചെയ്ത ചന്ദ്രശേഖർ തമിഴകത്ത് തന്റെ തിരിച്ചുവരവിൽ ഒരു മലയാളി നടിയെ തന്റെ നായികയാക്കിയ വിവരം കേരളത്തിൽ അധികമാർക്കും അറിയാത്ത കാര്യമാണ്. പക്ഷെ ടൂറിങ് ടാക്കീസ് എന്നാ സിനിമ തമിഴിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.
ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോൾ, 14-ാം വയസിൽ തമിഴിൽ നായികയായ മലയാളി പെൺകൊടിയാണ് സുനു ലക്ഷ്മി. വിജയ് യുടെ അച്ഛൻ തന്റെ 69-ാമത്തെ സിനിമയായ ടൂറിങ് ടാക്കീസിൽ തന്നെ നായികയാക്കിയതും സിനിമയുടെ പ്രതീക്ഷകളുമെല്ലാം മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് സുനു ലക്ഷ്മി.
'ചന്ദ്രശേഖർ സാർ മൂന്നുവർഷത്തിനുശേഷം ചെയ്യുന്ന സിനിമയാണ് ടൂറിങ് ടാക്കീസ്. അതിൽ അദ്ദേഹം നായികയായി എന്നെ തിരഞ്ഞെടുത്തത് ഭാഗ്യമായാണ് കാണുന്നത്. ജനുവരി 30ന് ഇറങ്ങിയ സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതോടെ തമിഴകത്ത് എനിക്ക് പുതിയൊരു ഇമേജ് ലഭിച്ചിരിക്കുകയാണ്'- സുനു ലക്ഷ്മി പറഞ്ഞു.
മീരാ ജാസ്മിന്റെ മാനേജർ തങ്കരാജ് സാറിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ ചന്ദ്രശേഖർ സാറിന് പരിചയപ്പെടുത്തിയത്. രണ്ടു സഹോദരിമാരുടെ കഥപറയുന്ന സിനിമയാണ് ടൂറിങ് ടാക്കീസ്. തികച്ചും നായികാപ്രാധാന്യമുള്ള കഥ. അനാഥരായ രണ്ടുസഹോദരിമാരുടെ കഥയാണ്.തന്റെ അനുജത്തിയെ ബലാത്സംഗം ചെയ്തുകൊന്നവരെ നിയമത്തിനു മുന്നിലെത്തിക്കാൻ പോരാടുന്ന സഹോദരിയുടെ വേഷമാണ് എനിക്ക്. ചന്ദ്രശേഖർസാറും ഒപ്പം പ്രാധാന്യമുള്ള ഒരു വേഷം ചെയ്തിട്ടുണ്ട്.
സെങ്കാത്തു ഭൂമിയിലേ എന്ന സിനിമയിലെ അഭിയം കണ്ടിട്ട് ഇളയരാജ സാർ എന്നെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ പാട്ടുകളുടെ സിഡി സമ്മാനമായി നൽകുകയും ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായി ഞാൻ കാണുന്നു. എം രത്‌നകുമാർ സംവിധാനം ചെയ്ത സെങ്കാത്തു ഭൂമിയിലേ എന്ന സിനിമ തമിഴിൽ സുപ്പർ ഹിറ്റ് ആയിരുന്നു. അതിലെ ജയകൊടി എന്നാ കഥാപാത്രത്തെ തമിഴർക്ക് ഒരുപാട് ഇഷ്ടമായി. ജയകൊടി എന്നു പറഞ്ഞാലേ തമിഴിൽ എന്നെ അറിയാവു.
ഏഴിൽ പഠിക്കുമ്പോൾ ദൂരദർശനിൽ വന്ന 'ശകുനം' എന്ന ഷോർട്ട് ഫിലിം ആണ് എന്റെ ആദ്യ അഭിനയസംരംഭം. അതിൽ മുരളി സാറിന്റെയും ഊർമിള ഉണ്ണിയുടെയും മകളായാണ് അഭിനയിച്ചത്. നിരവധി അവാർഡുകൾ നേടിയ ശകുനം എനിക്ക് ശുഭശകുനമായിരുന്നു. പിന്നീട് നിരവധി ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. നിരവധി മാഗസിനുകളുടെ കവർ ചിത്രങ്ങൾക്കു മോഡൽ ആയി. ഇപ്പോൾ അഞ്ചു തമിഴ് സിനിമകളിലും ഒരു മലയാളം സിനിമയിലും അഭിനയിച്ചു. എല്ലാ സിനിമയിലും നായികയായിരുന്നു. റിജു നായർ സംവിധാനം ചെയ്ത 'സ്‌നേഹമുള്ളോരാൾ കൂടെയുള്ളപ്പോൾ' എന്ന സിനിമയാണ് മലയാളത്തിൽ അഭിനയിച്ചത്. മണിക്കുട്ടൻ ആയിരുന്നു നായകൻ.
എറണാകുളം തമ്മനത്താണ് സുനുലക്ഷ്മിയുടെ താമസം. ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്. അച്ഛൻ രാജേന്ദ്രൻ ദുബായിലാണ്. അമ്മ മിനി വർഗീസ്. സഹോദരങ്ങൾ: മർഫി, സോന.