- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയ ദളപതിക്കു യോജിച്ച കഥ എന്റെ പക്കലില്ല; ഒരേയൊരു സൂപ്പർസ്റ്റാർ, അതു രജനീകാന്ത് തന്നെ... വിജയ്യുടെ അച്ഛനും ഹിറ്റ് സംവിധായകനുമായ എസ് എ ചന്ദ്രശേഖർ മറുനാടനോട് മനസു തുറക്കുന്നു
ചെന്നൈ: എന്റെ മകനായതുകൊണ്ടല്ല, വിജയ് ഇന്ന് ഒരുപാട് ഉയരെയാണ്. അയാൾക്ക് പറ്റിയ കഥ ഇപ്പോൾ എന്റെ പക്കൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ സിനിമകളും അവനെ വച്ചുതന്നെ ഞാൻ ചെയ്യുമായിരുന്നു. അടുത്ത സൂപ്പർ സ്റ്റാർ വിജയ് ആണെന്നുപറയുന്നതിനോടും എനിക്ക് യോജിപ്പില്ല. രജനീകാന്ത് സിനിമയിൽ ഉള്ളിടത്തോളം കാലം ആ പദവി മറ്റാർക്കും സ്വന്തമാക്കാൻ കഴ
ചെന്നൈ: എന്റെ മകനായതുകൊണ്ടല്ല, വിജയ് ഇന്ന് ഒരുപാട് ഉയരെയാണ്. അയാൾക്ക് പറ്റിയ കഥ ഇപ്പോൾ എന്റെ പക്കൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ സിനിമകളും അവനെ വച്ചുതന്നെ ഞാൻ ചെയ്യുമായിരുന്നു. അടുത്ത സൂപ്പർ സ്റ്റാർ വിജയ് ആണെന്നുപറയുന്നതിനോടും എനിക്ക് യോജിപ്പില്ല. രജനീകാന്ത് സിനിമയിൽ ഉള്ളിടത്തോളം കാലം ആ പദവി മറ്റാർക്കും സ്വന്തമാക്കാൻ കഴിയില്ല..... പറയുന്നത് വേറെ ആരുമല്ല, സാക്ഷാൽ ഇളയദളപതി വിജയ് യുടെ അച്ഛനും തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനുമായ എസ് എ ചന്ദ്രശേഖർ തന്നെ.
മൂന്നു വർഷങ്ങൾക്കു ശേഷം ഒരു മികച്ച സിനിമയിലൂടെ തമിഴ് സിനിമാ ലോകത്തേക്കു തിരിച്ചുവന്ന അദ്ദേഹം തന്റെ സിനിമാ ജീവിതവും ഭാവിപരിപാടികളുമെല്ലാം മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ്. 1981ൽ വിജയകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ''സട്ടം ഒരു ഇരുട്ടരൈ'' ആണ് അദ്ദേഹത്തിന്റെ ആദ്യസിനിമ. പിന്നീട് വിജയകാന്തിനെ നായകനാക്കിപത്തോളം സിനിമകൾ. വിജയകാന്തിനെ സൂപ്പർ സ്റ്റാർ ആക്കിയത് ചന്ദ്രശേഖർ ആണ്. 85 വരെ ഇടയ്ക്കിടയ്ക്ക് ചിരഞ്ജീവി, വിഷ്ണുവർധൻ, അംബരീഷ് എന്നിവരെ നായകന്മാരാക്കി തെലുങ്ക്, കന്നഡ സിനിമകളും ചെയ്തു.
1985ൽ ആദ്യമായി രജനീകാന്തിനെ നായകനാക്കി ചെയ്ത ''നാൻ സിഗപ്പു മനിതൻ'' എന്ന തമിഴ് സിനിമ ചന്ദ്രശേഖരുടെയും രജനിയുടെയും ജീവിതത്തിലെ എക്കാലത്തെയും ഹിറ്റ് ആയിരുന്നു. 1991ൽ രാജേഷ് ഖന്ന, ജിതേന്ദ്ര , ഡിംബിൾ കപാഡിയ എന്നിവരെ താരങ്ങളാക്കി 'ജയ് ശിവ ശങ്കർ' എന്ന ഹിറ്റ്‌സിനിമ ചെയ്തു ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. അതേ വർ്ഷം തന്നെ സ്വന്തം മകനായ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് യെ നായകനാക്കി ''പ്രിയമുടൻ'' എന്ന സിനിമ സംവിധാനം ചെയ്തുവെങ്കിലും 98-ൽ ആണ് സിനിമ പുറത്തിറങ്ങിയത്.
അച്ഛന്റെ സിനിമകളിൽ ബാലതരമായും ചെറിയ ചെറിയ റോളുകളിലും അഭിനയിച്ചു വന്ന വിജയ് ്ക്ക് ഹീറോ ആയി അഭിനയിക്കാൻ അവസരം ലഭിച്ചതും അദ്ദേഹത്തിന്റെ പടത്തിൽ തന്നെ. 92-ൽ വിജയ്‌യെ നായകനാക്കി അദ്ദേഹം പുറത്തിറക്കിയ '' നാളയിയ തീര്പ്പു'' പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് 93-ൽ ''സെന്ദൂര പാണ്ടി''യിൽ തുടങ്ങി,ദേവ, വിഷ്ണു, ഒൺസ് മോർ, തമിഴൻ, ശുക്രൻ, ആദി തുടങ്ങി 2008 ലെ പന്തയം എന്ന സിനിമ ഉൾപ്പെടെ പത്തിലധികം വിജയ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കി.
അതിനു ശേഷം ഏഴു വർഷങ്ങൾ തികയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാർ ആയ മകനെ വച്ച് സിനിമ ചെയ്യുന്നില്ല എന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ '' അവൻ ഇന്ന് വളരെ ഉയരത്തിലാണ്, അവന്റെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന കഥകൾ സൃഷ്ടിക്കാൻ എനിക്ക് കഴിവില്ല, അതുകൊണ്ടാണ് ഞാൻ അവനെ സമീപിക്കാത്തത്. അവൻ എന്നോട് ചോദിക്കാറുണ്ട് അച്ഛന് എനിക്കു വേണ്ടി ഒരു സിനിമ ഇനി എന്നുചെയ്യുമെന്ന്. ശ്രമിക്കാം, എന്ന മറുപടിയാണ് ഞാൻ അവനു നൽകാറുള്ളത്. പക്ഷെ ഇനി അതുണ്ടാകുമെന്നു തോന്നുന്നില്ല. പണ്ടത്തെ ആരാധകരല്ല ഇപ്പോൾ. അവരെ തൃപ്തിപ്പെടുത്താൻ നായകർക്ക് കഴിയണം . സിനിമ പരാജയപ്പെട്ടാലും അതിന്റെ ഉത്തരവാദിത്വം നായകന്മാർക്കാണല്ലോ. രജനി സാറിന്റെ ലിംഗ തന്നെ ഉദാഹരണം. സിനിമ പരാജയപ്പെട്ടപ്പോൾ അദ്ദേഹം നഷ്ടപരിഹാരം നല്‌കേണ്ടി വന്നില്ലേ? .അത്തരം അവസ്ഥ ഉണ്ടാകുമോ എന്ന ഭയമായിരിക്കാം ചിലപ്പോൾ എന്നെ അലട്ടുന്നത്.
34 വർ്ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാൻ ''ടൂറിങ് ടാക്കീസ്'' എന്ന സിനിമ ഇപ്പോൾ ചെയ്തത്..നല്ല അഭിപ്രായം നേടിയെങ്കിലും അതൊരു സൂപ്പർ ഹിറ്റ് അല്ലായിരുന്നു. മലയാളിയായ സുനുലക്ഷ്മി ആണ് അതിലെ നായിക. ആ സിനിമ എടുക്കാൻ എനിക്ക് പ്രേരണ കിട്ടിയത് നിങ്ങളുടെ ഭാഷയിൽ ഇറങ്ങിയ 'അഞ്ചു സുന്ദരികൾ' എന്ന സിനിമയിലൂടെ ആണ്. അതിൽ അഞ്ചു പെണ്ണുങ്ങളുടെ കഥ പറഞ്ഞപ്പോൾ ഞാൻ രണ്ടു പെണ്ണുങ്ങളുടെ കഥ പറഞ്ഞു. അത്തരത്തിൽ കഥാമൂല്യം ഉള്ള സിനിമയാണ് ഇനി എന്റെ ലക്ഷ്യം. അത്തരം സിനിമകൾക്ക് തമിഴ്‌നാട്ടിൽ എപ്പോഴും ആരാധകർ ഉണ്ടാകില്ല എന്നറിയാമല്ലോ.
എനിക്കിപ്പോൾ 75 വയസ്സായി. ഇനി വിശ്രമിക്കണം എന്നാണ് വിജയ് യും അവന്റെ അമ്മ ശോഭയും എന്നോട് പറയുന്നത്. പക്ഷെ എന്റെ അവസാനശ്വാസമാണ് സിനിമ. ചിലപ്പോൾ ഇതെന്റെ അവസാനത്തെ സിനിമ ആയിരിക്കാം. പക്ഷെ ആയുസ്സുണ്ടെങ്കിൽ ഞാൻ ഇനിയും സിനിമ ചെയ്യും, അദ്ദേഹം പറഞ്ഞു.