- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമ രാഷ്ട്രീയത്തിനെതിരെ പൊലീസ് ക്യാമറ ചലിപ്പിക്കുന്നു; ജില്ലാ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 'ഇൻവെസ്റ്റ് ഇൻ പീസ്' ഒരുങ്ങുന്നു; നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമാധാനത്തിന്റെ കൈത്തിരി തെളിക്കാൻ പൊലീസിന്റെ ഹ്രസ്വചിത്രം
കണ്ണൂർ: രണ്ടു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട രണ്ട് പ്രവർത്തകർ. രാഷ്ട്രീയത്തിന്റെ പേരിൽ വൈരാഗ്യവും പകയും കൊണ്ടു നടക്കുന്നവർ. ഒരു നാൾ എതിരാളിക്കെതിരെ കൊലക്കത്തി എടുത്ത് ജീവനെടുക്കുന്നു. ഒരാൾ കൊല്ലപ്പെട്ടു. മറ്റേയാൾ ജയിൽ ശിക്ഷക്ക് വിധേയനാവുന്നു. രണ്ടു പേരെക്കൊണ്ടും ആർക്കും ഒരു നേട്ടവുമില്ല. പകരം രണ്ടു കുടുംബങ്ങൾ നിരാലംബരാകുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയിലെ വരികളാണ് ഇത്. 'ഇൻവെസ്റ്റ് ഇൻ പീസ് 'എന്ന പേരിൽ ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും എസ്‌പി. തന്നെയാണ് രചിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ അക്രമങ്ങൾ അരങ്ങേറുന്ന ജില്ലയായ കണ്ണൂരിൽ സമാധാനത്തിന്റെ കൈത്തിരി തെളിയിക്കാനുള്ള ബോധവൽക്കരണമാണ് ഈ ഹ്രസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എസ്‌പി. ഹരിശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഉണരൂ, ഉയരൂ, പ്രതികരിക്കൂ. അക്രമരഹിത കണ്ണൂരിന്റെ ശില്പികളാകൂ എന്ന ആഹ്വാനവുമായാണ് ഡോക്യുമെന്ററി
കണ്ണൂർ: രണ്ടു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട രണ്ട് പ്രവർത്തകർ. രാഷ്ട്രീയത്തിന്റെ പേരിൽ വൈരാഗ്യവും പകയും കൊണ്ടു നടക്കുന്നവർ. ഒരു നാൾ എതിരാളിക്കെതിരെ കൊലക്കത്തി എടുത്ത് ജീവനെടുക്കുന്നു. ഒരാൾ കൊല്ലപ്പെട്ടു. മറ്റേയാൾ ജയിൽ ശിക്ഷക്ക് വിധേയനാവുന്നു. രണ്ടു പേരെക്കൊണ്ടും ആർക്കും ഒരു നേട്ടവുമില്ല. പകരം രണ്ടു കുടുംബങ്ങൾ നിരാലംബരാകുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയിലെ വരികളാണ് ഇത്.
'ഇൻവെസ്റ്റ് ഇൻ പീസ് 'എന്ന പേരിൽ ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും എസ്‌പി. തന്നെയാണ് രചിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ അക്രമങ്ങൾ അരങ്ങേറുന്ന ജില്ലയായ കണ്ണൂരിൽ സമാധാനത്തിന്റെ കൈത്തിരി തെളിയിക്കാനുള്ള ബോധവൽക്കരണമാണ് ഈ ഹ്രസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എസ്‌പി. ഹരിശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഉണരൂ, ഉയരൂ, പ്രതികരിക്കൂ. അക്രമരഹിത കണ്ണൂരിന്റെ ശില്പികളാകൂ എന്ന ആഹ്വാനവുമായാണ് ഡോക്യുമെന്ററി ഒരുക്കിയിട്ടുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവൻ ഹോമിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകന്റേയും കൊലപാതകിയായി ജയിലിലടക്കപ്പെടുന്ന മറ്റൊരു രാഷ്ട്രീയ പ്രവർത്തകന്റേയും കുടുംബങ്ങളുടെ അനാഥാവസ്ഥ വരച്ച് കാട്ടുക മാത്രമല്ല ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. പൊതു ജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള നിർദേശങ്ങളും ആയുധങ്ങൾ ശേഖരിച്ച് വെക്കുന്നവരേയും ആയുധം പ്രയോഗിക്കുന്നവരേയും ഒക്കെ പൊലീസിന്റെ മുന്നിൽ എത്തിക്കാൻ പ്രേരണ നൽകുന്നതുമാണ് ഈ ഡോക്യുമെന്ററി. ആയുധങ്ങളെക്കുറിച്ചും അക്രമകാരികളെക്കുറിച്ചും വീട്ടമ്മമാർക്കുപോലും ധൈര്യ സമേതം ക്രൈം സ്റ്റോപ്പർ നമ്പറായ 1090 ൽ വിളിച്ച് പൊലീസിനെ കാര്യങ്ങൾ ധരിപ്പിക്കാനും ഡോക്യുമെന്ററിയിലൂടെ ഉദ്ദേശിക്കുന്നു.
കണ്ണൂരിൽ പൂർണ്ണ സമാധാനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസും ഒരു പിടി പ്രവർത്തകരും ചേർന്ന് ഈ ഹ്രസ്വ ചിത്രത്തെ ഒരുക്കിയിട്ടുള്ളത്. തീയ്യേറ്ററുകളിലും മറ്റുമായി അടുത്ത ദിവസം തന്നെ പൊതു ജനങ്ങൾക്കായി ചിത്രം പ്രദർശിപ്പിക്കപ്പെടും. മലയോരത്തെ സിനിമാ -ഡോക്യുമെന്ററി പ്രവർത്തകരാണ് ഇതിന്റെ അണിയറ ശില്പികൾ. അൻഷാദ് കരുവഞ്ചാലാണ് സംവിധായകൻ. പ്രിൻസ് ഗ്രീൻ മീഡിയാ ക്യാമറയും ജിയോ തോമസ് എഢിറ്റിങും നിർവ്വഹിച്ചു. ഉത്തര മേഖലാ ഡി.ഐ.ജി. ദിനേഷ് കശ്യപ്, ഷെഹീം പുളിങ്ങോം, ഹരിലാൽ, നന്ദന, ആലക്കോട് സിഐ പി.കെ. സുധാകരൻ എന്നിവരും എസ്‌പി.യുടെ ക്യൂ.ആർ.ടി. ഫോഴ്സും ഇതിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലും മലയോരത്തുമായാണ് ചിത്രീകരണം നടത്തിയത്.