- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളെന്ന വ്യാജേന മറൈൻ ഡ്രൈവിലെത്തി വിദാർഥിനികളുമായി ചങ്ങാത്തം കൂടും; പിന്നീട് മയക്കുമരുന്നും അനാശാസ്യവും: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്
കൊച്ചി: കൊച്ചി ഇനിയെത്ര മെട്രോ ആയാലും മാളുകൾ ഉയർന്നാലും മറൈൻഡ്രൈവ് സന്ദർശകരെ മാടി വിളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സായാഹ്നങ്ങളിൽ കുശലം പറഞ്ഞും സൗഹൃദങ്ങൾ പങ്കുവച്ചും ആളുകൾ ഇനിയും അറബിക്കടലിന്റെ വിരിമാറിലേക്ക് എത്തുക തന്നെ ചെയ്യും. അവധി ദിവസങ്ങളിലും,പ്രവർത്തി ദിവസങ്ങളിലും സായഹ്നങ്ങളിൽ ആളുകൾ വാക്‌വേയിൽ നിറഞ്ഞു നിൽക്കു കാഴ്ച അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇനി മാറുമെന്നും. സ്വദേശികളും വിദേശികളുമായി വലിയ ജനകൂട്ടങ്ങൾ എത്തുന്ന മറൈൻ ഡ്രൈവിൽ യൂണിഫോമുകൾ ഇട്ട വിദ്യാർത്ഥികളും നിത്യസന്ദർശകരാണ്. കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊക്കെയാണെങ്കിലും ഇവിടെ എത്തുന്ന കുട്ടികളുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെയും മറ്റും ചോദ്യത്തെ ചെയ്തപ്പോൾ പ്രതികൾ പൊലീസിനോട്.പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്. പത്തീൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുളവുകാട് സ്വദേശി ത
കൊച്ചി: കൊച്ചി ഇനിയെത്ര മെട്രോ ആയാലും മാളുകൾ ഉയർന്നാലും മറൈൻഡ്രൈവ് സന്ദർശകരെ മാടി വിളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സായാഹ്നങ്ങളിൽ കുശലം പറഞ്ഞും സൗഹൃദങ്ങൾ പങ്കുവച്ചും ആളുകൾ ഇനിയും അറബിക്കടലിന്റെ വിരിമാറിലേക്ക് എത്തുക തന്നെ ചെയ്യും. അവധി ദിവസങ്ങളിലും,പ്രവർത്തി ദിവസങ്ങളിലും സായഹ്നങ്ങളിൽ ആളുകൾ വാക്‌വേയിൽ നിറഞ്ഞു നിൽക്കു കാഴ്ച അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇനി മാറുമെന്നും.
സ്വദേശികളും വിദേശികളുമായി വലിയ ജനകൂട്ടങ്ങൾ എത്തുന്ന മറൈൻ ഡ്രൈവിൽ യൂണിഫോമുകൾ ഇട്ട വിദ്യാർത്ഥികളും നിത്യസന്ദർശകരാണ്. കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊക്കെയാണെങ്കിലും ഇവിടെ എത്തുന്ന കുട്ടികളുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെയും മറ്റും ചോദ്യത്തെ ചെയ്തപ്പോൾ പ്രതികൾ പൊലീസിനോട്.പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്.
പത്തീൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുളവുകാട് സ്വദേശി താന്തോന്നി ത്തുരുത്ത് കാട്ടിത്തറ വീട്ടിൽ പ്രദിപ് (19) ആണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. അതോടൊപ്പം തന്നെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രദീപിന്റെ സുഹൃത്തുക്കളേയും മറൈൻ ഡ്രൈവിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു. പ്രതിയുടെ കൂട്ടാളികളായ നേവൽ ബേസ് സേർവെന്റ് കോർട്ടേഴ്‌സ് 261 ൽ ശരത് കുമാർ(21),പുത്തു വൈപ്പ് പനയ്ക്കൽ വീട്ടിൽ വൈശാഖ് (21), ആലുവ രാജഗിരി ആശുപത്രിക്കു സമീപം മഞ്ഞനികര വീട്ടിൽ അഭിരാജ്(20) എന്നിവരെയാണ് പൊലീസ് പിടിയിലായത്.
മറൈൻ ഡ്രൈവിലെ കെട്ടുവള്ളം പാലത്തിലും, പരിസരത്തുമായി പതിവായി ഇവർ തമ്പടിക്കാറുണ്ടായിരുന്നു. വാക് വേയിൽ എത്തുന്ന വിദ്യാത്ഥിനി കളുമായി പെട്ടന്ന് തന്നെ സൗഹൃദത്തിലാകും. തുടർന്ന് മയക്കുമരുന്ന് നൽകി പെൺകുട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ടെന്ന് ഇവർ പൊലീസിനോട് ,സമ്മതിച്ചിട്ടുണ്ട്. സെൻട്രൽ എസ്.ഐ അനന്തലാലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.