- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമിച്ച് വിവാഹം കഴിച്ചതുകൊണ്ടുഭാര്യവീട്ടുകാരുടെ സഹായം പോരെന്ന് തോന്നൽ; ഭാര്യ നന്നായി വേഷം ധരിച്ചുനടക്കുന്നതിലും സംശയം; പ്രകോപനം അതിരുവിട്ടപ്പോൾ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഊന്നുകല്ലിലെ ക്രൂരകൃത്യം രണ്ടുമക്കളുടെ മുന്നിൽ വച്ച്
കോതമംഗലം: പ്രേമിച്ച് വിവാഹം കഴിച്ചതു മൂലം വീട്ടുകാർ സാമ്പത്തിക സഹായം ചെയ്യാത്തതിലും നന്നായി വേഷം ധരിച്ച് നടക്കുന്നതിലും പ്രകോപിതനായി ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകൽ നമ്പൂരികുപ്പിൽ ആമക്കാട്ട് സജിയാണ് ഭാര്യ പ്രിയ (38)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് രക്ഷപെട്ടത്. കുഞ്ചി കഴുത്തിലും നെഞ്ചിലുമാണ് വലിപ്പമേറിയ കത്തികൊണ്ടുള്ള വെട്ടേറ്റിട്ടുള്ളത്.
അടുക്കളയുടെ ഭാഗത്ത് വച്ച് പിന്നിൽ നിന്നാണ് സജി പ്രിയയെ വെട്ടി വീഴ്‌ത്തിയതെന്നാണ് പൊലീസിന്റെ അനുമാനം.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെത്തിയ അച്ഛൻ തങ്ങളുടെ മുന്നിൽ വച്ച് അമ്മയെ ആക്രമിക്കുകയായിരുന്നെന്നാണ്. ഇവരുടെ മക്കൾ നാട്ടുകാരോട് വെളിപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾ വീട്ടിൽ നിന്നും നിലവിളിച്ചു കൊണ്ട് അയൽവീട്ടിലെത്തി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
മുറിവേറ്റ് അവശനിലയിൽ കണ്ടെത്തിയ പ്രിയയെ നാട്ടുകാർ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു.ഇവർ പ്രേമിച്ച് വിവാഹം ചെയ്തവരാണ്. ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടിലാണ് പ്രിയയുടെ വീട്ടുകാർ കഴിയുന്നത്. വീട്ടുകാരുടെ സാമ്പത്തിക സഹായം പ്രിയയ്ക്ക് ലഭിക്കുന്നുമുണ്ടായിരുന്നു. ഇവർ നൽകുന്ന സാമ്പത്തിക സഹായം പോരെന്ന് പറഞ്ഞ് സജി പ്രിയയുമായി വഴക്കിടാറുണ്ടെന്നാണ് പുറത്തായ വിവരം. ഇതിന് പുറമേ പ്രിയക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സംശയവും സജിയുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.
മരണപ്പെട്ട പ്രിയ ഊന്നുകല്ലിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. സജി കെട്ടിടം പണിക്കാരനാണ്. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.സംശയം മൂലം സജി പ്രിയയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നും പലതവണ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവരെയും രമ്യതയിലായി വിട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇവർക്ക് 7 ലും 4 ലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുണ്ട്.